എം-സോണ്‍ റിലീസ് – 2426 ഭാഷ കൊറിയൻ സംവിധാനം Woo-Suk Kang പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, സ്പോര്‍ട് 6.9/10 കൊറിയയിലെ പ്രൊഫഷണൽ ബേസ്ബോൾ ടീമായ LG ട്വിൻസിലെ പ്രധാന കളിക്കാരനാണ് കിം സാങ്-നാം. ഒരു പ്രത്യേക സാഹചര്യത്തിൽ മാനേജ്മെന്റിന്റെ നിർബന്ധ പ്രകാരം കിമ്മിന് ഒരു ബധിര വിദ്യാലയത്തിലെ ബേസ്ബോൾ ടീമിന്റെ പരിശീലകനാകേണ്ടി വരുന്നു. ചെവി കേൾക്കാൻ കഴിയാത്ത കുട്ടികളെ എങ്ങനെ ബേസ്ബോൾ പഠിപ്പിക്കണമെന്ന് കിമ്മിന് അറിയില്ലായിരുന്നു. എന്തിനും ഏതിനും ബേസ്ബോൾ ടീമിനൊപ്പം നിൽക്കുന്ന മ്യൂസിക് […]
Kundo: Age of the Rampant / കുന്ദോ: എജ് ഓഫ് റാമ്പന്റ് (2014)
എം-സോണ്‍ റിലീസ് – 2425 ഭാഷ കൊറിയൻ സംവിധാനം Jong-bin Yoon പരിഭാഷ ഹബീബ് ഏന്തയാർഅഖിൽ ജോബി ജോണർ ആക്ഷൻ, ഡ്രാമ 6.8/10 കർഷകൻ എന്നും ഇരയാണ്. ഇന്ന് സർക്കാറിന്റെ ഇരയാണെങ്കിൽ പണ്ട് ജന്മികളുടെ ഇരയായിരുന്നു. എന്നാൽ പോരാടുമ്പോൾ അവരെന്നും ഒറ്റക്കെട്ടായിരിക്കും. കുന്ദോയും അത് തന്നെയാണ് പറയുന്നത്. ജന്മി കർഷക പോരാട്ടത്തിന്റെ കഥ. ഹാ ജങ് വൂ, ഗാങ് ഡോങ്, ഡോൺ ലീ, ലീ സങ് മിൻ, ചോ ജിൻ വൂങ് തുടങ്ങി കൊറിയൻ സിനിമയിലെ മികച്ച […]
The Departed / ദി ഡിപ്പാർട്ടഡ് (2006)
എം-സോണ്‍ റിലീസ് – 2424 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ അരുണ്‍കുമാര്‍ വി. ആര്. ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 പോലീസ് ഉദ്യോഗസ്ഥനായ ബില്ലി, ഫ്രാങ്ക് കോസ്റ്റല്ലോ നയിക്കുന്ന അധോലോക സംഘത്തെ കീഴ്പ്പെടുത്താനായി, ഫ്രാങ്കിന്റെ ഗ്യാങ്ങിൽ ചേരുന്നു. ബില്ലി ഗ്യാങ്ങിന്റെ വിശ്വസ്തത നേടിയെടുക്കമ്പോൾ മറ്റൊരിടത്ത്, സ്ഥിരം കുറ്റവാളിയായായ കോളിൻ സള്ളിവൻ, പോലീസ് ഡിപ്പാർട്ട്മെന്റിൽ നുഴഞ്ഞു കയറുകയും, അവിടത്തെ വിവരങ്ങൾ മുറപോലെ കോസ്റ്റല്ലോയെ അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ, തങ്ങൾക്കിടയിൽ ഒരു ഒറ്റുകാരൻ ഉണ്ടെന്ന് […]
Kontroll / കൊൺട്രോൾ (2003)
എം-സോണ്‍ റിലീസ് – 2421 ഭാഷ ഹംഗേറിയൻ സംവിധാനം Nimród Antal പരിഭാഷ അജിത് രാജ് ജോണർ കോമഡി, ക്രൈം, ഡ്രാമ 7.6/10 പൂർണ്ണമായും ഭൂമിക്കടിയിലെ ഒരു റെയിൽവേ പ്ലാറ്റ്ഫോമിൽ ചിത്രീകരിച്ച ചിത്രമാണിത്.പുറംലോകം കാണാതെ കുറേക്കാലമായി പ്ലാറ്റ്ഫോമിൽ തന്നെ ടിക്കറ്റ് കളക്റ്ററായി ജോലിചെയ്യുകയാണ് ബുൽചു.ഇയാളും കൂട്ടരും ജോലിക്കിടയിൽ നേരിടുന്ന സംഭവങ്ങളും അതിനുള്ളിലെ അവരുടെ ജീവിതവുമാണ് ചിത്രത്തിൽ പറയുന്നത്.ഒരു മനുഷ്യൻ തനിക്ക് ഇഷ്ടമല്ലാത്ത ഒരു ജോലി ചെയ്യുമ്പോൾ അവർക്ക് ഒരു പരിധികഴിഞ്ഞാൽ തന്റെ ആത്മനിയന്ത്രണം നഷ്ടമാകുന്നുവെന്ന് ഈ ചിത്രം […]
City Lights / സിറ്റി ലൈറ്റ്സ് (1931)
എം-സോണ്‍ റിലീസ് – 2420 ഭാഷ നിശ്ശബ്ദ ചിത്രം (ഇംഗ്ലീഷ്) സംവിധാനം Charles Chaplin പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.5/10 തെരുവുതെണ്ടിയുടെ പ്രണയത്തിന്റെ കഥ.1931ല്‍ റിലീസ് ചെയ്ത ചാര്‍ലി ചാപ്ലിന് കഥ എഴുതി സംവിധാനം ചെയ്ത “സിറ്റി ലൈറ്റ്സ്” എന്ന സിനിമയില്‍ ചാപ്ലിന്റെ തെരുവുതെണ്ടി വഴിയോരത്ത് പൂക്കള്‍ വില്‍ക്കുന്ന ഒരു അന്ധയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. ശേഷം തന്നാലാല്‍ കഴിയുന്ന എല്ലാ രീതിയിലും അയാള്‍ അവളെ സഹായിക്കാന്‍ നോക്കുന്നു. അതിനിടയില്‍ സംഭവിക്കുന്ന […]
Pareeksha / പരീക്ഷ (2020)
എം-സോണ്‍ റിലീസ് – 2419 ഭാഷ ഹിന്ദി സംവിധാനം Prakash Jha പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ 8.1/10 വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ, പ്രത്യേകിച്ച് ബീഹാർ, യു പി പോലുള്ള സംസ്ഥാനങ്ങളിൽ മികച്ച വിദ്യാഭ്യാസമെന്നത് പാവപ്പെട്ട കുട്ടികൾക്ക് ഇപ്പോഴും എത്രത്തോളം അപ്രാപ്യമാണെന്നുള്ളത് പ്രകാശ് ജാ ‘പരീക്ഷ’യിലൂടെ വരച്ചു കാട്ടുന്നുണ്ട്.ബീഹാറിലെ നക്സൽ കേന്ദ്രങ്ങളായ ഗ്രാമങ്ങളിലെ പാവപ്പെട്ട കുട്ടികളെ IIT-JEE പരീക്ഷകളിൽ പരിശീലനം നൽകിയിരുന്ന ഐപിഎസ് ഓഫീസർ അഭയാനന്ദിന്റെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.2019 […]
Raigyo / റായ്ഗ്യോ (1997)
എം-സോണ്‍ റിലീസ് – 2417 ഭാഷ ജാപ്പനീസ് സംവിധാനം Takahisa Zeze പരിഭാഷ ഇഷ നോയൽ ജോണർ ഡ്രാമ 5.6/10 1997ൽ ജാപ്പനീസ് ഭാഷയിൽ Takahisa Zezeയുടെ സംവിധാനത്തില്‍പുറത്തിറങ്ങിയ സിനിമയാണ് റായ്ഗ്യോ. ഹോസ്പിറ്റലിൽ കിടക്കുന്ന ഒരു സ്ത്രീ ഒരുനാൾ പുറത്ത് പോയി ആരെയോ ഒരാളെ ഫോൺ ബൂത്തിൽ നിന്ന് ഫോൺ ചെയ്യുന്നു. എന്നാൽ അയാളെ ബന്ധപ്പെടാൻ സാധിക്കുന്നില്ല. തുടർന്ന് ബൂത്തിൽ കാണുന്ന ഒരു ഡേറ്റിങ് സർവീസിന്റെ നോട്ടിസിലെ നമ്പറിലേക്ക് വിളിക്കുകയാണ്. അതിലൂടെ പരിചയപ്പെടുന്ന വ്യക്തിയുമായി അവൾ സെക്സിലേർപ്പെടുകയും […]
Edie / ഈഡി (2017)
എം-സോണ്‍ റിലീസ് – 2416 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon Hunter പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ 6.6/10 ഈഡിത്ത് മൂർ എന്ന ഈഡിക്ക് വയസ് 80 കഴിഞ്ഞു. വീൽ ചെയറിൽ കഴിയുന്ന ഭർത്താവിനൊപ്പമാണ് താമസം. മകളെ നന്നായി വളർത്തി വിവാഹം ചെയ്ത് അയച്ചു. ഭർത്താവിനെ ശുശ്രൂഷിച്ചാണ് ഇപ്പോൾ ജീവിതം.പണ്ട് അച്ഛനൊപ്പം നടത്തിയ വിനോദയാത്രകളുടെ ഓർമകളാണ് ഈഡിക്ക് ഇപ്പോൾ കൂട്ട്. ജീവിതം അവസാനിക്കുന്നതിന് മുമ്പ് ആ പഴയ കാല അനുഭവങ്ങൾ ഒന്നുകൂടി ആസ്വദിക്കണമെന്ന് […]