എം-സോണ്‍ റിലീസ് – 2041 ഭാഷ ജാപ്പനീസ് സംവിധാനം Sion Sono പരിഭാഷ പരിഭാഷ 1- മുഹമ്മദ് സുബിൻപരിഭാഷ 2- നിസാം കെ.എൽ ജോണർ ഡ്രാമ, ആക്ഷൻ, ഫാൻ്റസി 6.1/10 Sion sonoയുടെ സംവിധാനത്തിൽ 2015ൽ റിലീസായ Splatter/thriller ആണ് TAG. രക്തരൂക്ഷിതമായ സ്ത്രീകളുടെ കൂട്ടകൊലകളിൽ കലാശിക്കുന്ന തുടരെയുള്ള സംഭവവികാസങ്ങൾ മിത്സുക്കോ എന്ന പെണ്‍കുട്ടി സാക്ഷിയാകുന്നു.എന്താണ് സംഭവിക്കുന്നതുകൂടെ അറിയാത്ത ഒരവസ്ഥയിൽ മിത്സുകോയുടെ യാത്രയാണ് ഈ ചിത്രം. ജപ്പാനിലെ(ഒരുപക്ഷേ മുഴുവൻ ലോകത്തിലെയും) സ്വവർഗാനുരാഗികളുടെ യാതനകളും സ്ത്രീകൾക്കുമേലുള്ള പുരുഷ ആധിപത്യവും […]
How Long Will I Love U / ഹൗ ലോങ് വിൽ ഐ ലവ് യൂ (2018)
എം-സോണ്‍ റിലീസ് – 2028 ഭാഷ മാൻഡരിൻ സംവിധാനം Lun Su പരിഭാഷ അൻഷിഫ് കല്ലായി ജോണർ കോമഡി, ഫാൻ്റസി, റൊമാൻസ് 6.4/10 20 വർഷം അകലത്തിൽ ഒരേ ഫ്ലാറ്റിൽ കഴിയുന്ന നായകനും നായികയും, ഒരു ദിവസം ഒരേ കിടക്കയിൽ നിന്ന് ഉറക്കമുണർന്നാലോ…’സ്ഥിരം കാണുന്ന ടൈം ട്രാവൽ സിനിമകളിൽ നിന്ന് വേറിട്ടൊരു അനുഭവം സമ്മാനിക്കുകയാണ് 2018ൽ പുറത്തിറങ്ങിയ ഫാന്റസി റൊമാന്റിക് ചിത്രം “ഹൗ ലോങ് വിൽ ഐ ലൗ യൂ”.2018ൽ നിന്നുള്ള നായികയുടെയും 1999ൽ നിന്നുള്ള നായകന്റെയും […]
The Illusionist / ദി ഇല്ല്യൂഷനിസ്റ്റ് (2010)
എം-സോണ്‍ റിലീസ് – 2026 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Sylvain Chomet പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഡ്രാമ, ഫാന്റസി 7.5/10 1950കളിൽ ജീവിക്കാൻ പാടുപെടുന്ന ഒരു ഇല്ല്യൂഷനിസ്റ്റിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.റോക്ക് ആൻഡ് റോളിന്റെയും മറ്റും കടന്നുവരവോടെ പാർശ്വവൽക്കരിക്കപ്പെട്ട മാജിക്കുകാരൻ ആണ് ഇദ്ദേഹം.ഒരു സ്കോട്ടിഷ് ഐലൻഡിൽ പരിപാടി അവതരിപ്പിക്കാൻ എത്തുന്ന ഇദ്ദേഹം ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു.മാജിക് സത്യമാണെന്ന് വിശ്വസിക്കുന്ന ഈ പെൺകുട്ടിയും ഇല്ല്യൂഷണിസ്റ്റും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധവുംപിന്നീടുള്ള സംഭവങ്ങളും […]
Lost Season 2 / ലോസ്റ്റ് സീസൺ 2 (2005)
എം-സോണ്‍ റിലീസ് – 2015 ഭാഷ ഇംഗ്ലീഷ് സംവിധാനം Bad Robot Productions പരിഭാഷ ഗിരി പി എസ്, അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, ശ്രുതിന്‍,മാജിത് നാസർ, വിവേക് സത്യൻ, ഷാരുൺ പി.എസ്, ആര്യ നക്ഷത്രക് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി […]
Kothanodi / കൊഥാനൊദി (2015)
എം-സോണ്‍ റിലീസ് – 2013 MSONE GOLD RELEASE ഭാഷ ആസാമീസ് സംവിധാനം Bhaskar Hazarika പരിഭാഷ സജിൻ എം.എസ്, ഹരിദാസ് രാമകൃഷ്ണൻ ജോണർ ഫാന്റസി 7.7/10 ഭാസ്കർ ഹസാരിക സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ കൊഥാനൊദി (കഥ പറയുന്ന നദി) വ്യത്യസ്തവും, പ്രാദേശികവുമായ നാലു അസമീസ് നാടോടിക്കഥകൾ സംയോജിപ്പിച്ച് സിനിമയാക്കിയതാണ്. നാലു കഥകളും ഓരോ സ്ത്രീകളെ കേന്ദ്രീകരിക്കുന്നു. സ്ത്രീയുടെ മാതൃത്വം, സ്നേഹം, വൈരാഗ്യം, അത്യാഗ്രഹം എന്നീ സ്വഭാവങ്ങളിലൂടെ മുന്നേറുന്ന സിനിമ വ്യത്യസ്തരായ നാല് അമ്മമാരുടെ കഥകളാണ് […]
The Old Guard / ദി ഓൾഡ് ഗാർഡ് (2020)
എം-സോണ്‍ റിലീസ് – 2010 ഭാഷ ഇംഗ്ലീഷ് സംവിധാനം Gina Prince-Bythewood പരിഭാഷ നെവിൻ ജോസ് ജോണർ ആക്ഷൻ, ഫാന്റസി 6.7/10 ജീന പ്രിൻസ്-ബൈത്ത്വുഡിന്റെ സൂപ്പർഹീറോ വിഭാഗത്തിലെ പുതിയ സിനിമയാണ് ദി ഓൾഡ് ഗാർഡ്. ഇതിൽ അനശ്വര യോദ്ധാക്കളുടെ നേതാവായി ചാർലിസ് തെറോൺ എത്തുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള അമർത്യരായ ഒരു കൂട്ടം കൂലിപ്പട്ടാളക്കാരുടെ കഥയാണ് ദി ഓൾഡ് ഗാർഡ്. നിർഭയരായ പോരാളികളാണ് അവർ. അവർക്ക് ഫാൻസി വസ്ത്രങ്ങളോ ഇഗോകളോ ഇല്ല, അവരെല്ലാം ഒരേ സൂപ്പർ പവർ പങ്കിടുന്നു, […]
Beasts of the Southern Wild / ബീസ്റ്റ്സ് ഓഫ് ദി സതേൺ വൈൽഡ് (2012)
എം-സോണ്‍ റിലീസ് – 1994 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Benh Zeitlin പരിഭാഷ പ്രശോഭ് പി സി ജോണർ അഡ്വെഞ്ചർ, ഫാന്റസി, ഡ്രാമ 7.3/10 അമേരിക്കയിൽ ഒറ്റപ്പെട്ട ഒരു സമൂഹമായ ‘ബാത്ത്ടബ്ബി’ൽ ജീവിക്കുന്ന ആറുവയസുകാരി ഹഷ്പപ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. വലിയൊരു ചിറകെട്ടി ‘സാംസ്കാരിക ലോക’ത്തു നിന്ന് തങ്ങളെ വേർതിരിച്ച പരിഷ്കൃത മനുഷ്യരോട് ബാത്ത്ടബ്ബുകാർക്ക് പുച്ഛമേയുള്ളൂ. കാടൻ ജീവിതവും ഭക്ഷണ രീതിയുമാണെങ്കിലും തങ്ങളുടെ നാടാണ് ഏറ്റവും സുന്ദരമെന്ന് അവർ വിശ്വസിച്ചു പോന്നു. എങ്കിലും […]
Warcraft / വാർക്രാഫ്റ്റ് (2016)
എം-സോണ്‍ റിലീസ് – 1983 ഭാഷ ഇംഗ്ലീഷ് സംവിധാനം Duncan Jones പരിഭാഷ ഉണ്ണി ജയേഷ്, ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.8/10 വാർക്രാഫ്റ്റ് എന്ന പ്രശസ്ത ഗെയിമിനെ അടിസ്ഥാനമാക്കി ഡങ്കൻ ജോൺസ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ആക്ഷൻ ഫാന്റസി ചിത്രമാണ് വാർക്രാഫ്റ്റ്. ഒരു മാന്ത്രിക കവാടത്തിലൂടെ ഓർക്കുകൾ എന്നു വിളിക്കപ്പെടുന്ന ഒരുസംഘം ഭീകരരൂപികൾ മനുഷ്യരുടെ ലോകം ആക്രമിക്കാൻ വരുന്നതും അത് തടയുവാനും അതിജീവിക്കുവാനും വേണ്ടി ആ രാജ്യത്തിലെ രാജാവും സൈന്യവും ഇറങ്ങിത്തിരിക്കുന്നതുമാണ് കഥയുടെ […]