എംസോൺ റിലീസ് – 2828 ഭാഷ ഹിന്ദി സംവിധാനം Anubhav Chopra & Leena Yadav പരിഭാഷ ഫ്രെഡി ഫ്രാന്സിസ് ജോണർ ക്രൈം, ഡോക്യുമെന്ററി, ഹിസ്റ്ററി 7.7/10 ഒരു കുടുംബത്തിലെ 11 അംഗങ്ങളും വീട്ടിലെ മേൽക്കൂരയിലെ ഇരുമ്പു ഗ്രില്ലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കിടക്കുന്ന കാഴ്ച കണ്ടാണ് അന്നത്തെ ദിവസം പുലർന്നത്. അയൽക്കാരുമായി നല്ല സഹകരണമുള്ള, തികച്ചും സാധാരണക്കാരായ 11 പേർ. വെറുമൊരു ആത്മഹത്യയല്ല. കൈകാലുകൾ ബന്ധിച്ചിരിക്കുന്നു, കണ്ണുകൾ തുണികൊണ്ടു കെട്ടിയിരിക്കുന്നു, വായില് തുണി തിരുകിയിരിക്കുന്നു! […]
Munich / മ്യൂണിക് (2005)
എംസോൺ റിലീസ് – 2784 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.5/10 1972 മ്യൂണിക് ഒളിമ്പിക്സ് ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് 7 സ്വർണ്ണങ്ങൾ നേടി ഏറ്റവും കൂടുതൽ സ്വർണ്ണങ്ങൾ എന്ന റെക്കോർഡിട്ട ബ്രൂസിന്റെ പേരിലല്ല. മറിച്ച് ഇസ്രായേലികൾ ആയിപ്പോയി എന്ന ഒറ്റ കാരണത്താൽ ഒളിമ്പിക്സ് വില്ലേജിനുള്ളിലും, എയർപോർട്ടിലുമായി ഫലസ്തീനിയൻ തീവ്രവാദികളുടെ വെടിയേറ്റു വീണ 11 കായിക താരങ്ങളുടെ സുവർണ്ണ സ്വപ്നങ്ങളുടെ പേരിലാണ്. തലേ രാത്രി വരെ […]
Mal-Mo-E: The Secret Mission / മൽ-മോ-ഇ: ദി സീക്രട്ട് മിഷൻ (2019)
എംസോൺ റിലീസ് – 2776 ഭാഷ കൊറിയൻ & ജപ്പാനീസ് സംവിധാനം Yu-na Eom പരിഭാഷ ജിതിൻ.വി ജോണർ കോമഡി, ഡ്രാമ, ഹിസ്റ്ററി 6.6/10 നമ്മളിൽ മിക്കവരും കൊറിയൻ സിനിമയും അവരുടെ ഭാഷയും ഒക്കെ ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാൽ ഇങ്ങനെ ഒരു ഭാഷ അവിടെ എങ്ങനെ ഉടലെടുത്തു എന്നതിനെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വർഷങ്ങളോളം ജപ്പാന്റെ കൊടും ക്രൂരതകൾക്ക് വിധേയമാക്കപ്പെട്ട രാജ്യമാണ് കൊറിയ. അവരുടെ ഭാഷയേയും ദേശീയതയേയും അടിച്ചമർത്തി ജാപ്പനീസ് അവിടുത്തെ ഔദ്യോഗികഭാഷയാക്കി മാറ്റുക എന്നതായിരുന്നു ജപ്പാന്റെ ലക്ഷ്യം. എതിർ […]
Amistad / അമിസ്റ്റാഡ് (1997)
എംസോൺ റിലീസ് – 2743 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ പ്രശോഭ് പി.സി. ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.3/10 പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായിരുന്ന അടിമത്തം പ്രമേയമാക്കി, സ്റ്റീവൻ സ്പീൽബെർഗിന്റെ സംവിധാന മികവിൽ പിറന്ന ക്ലാസ്സിക് ചിത്രം. ആഫ്രിക്കയിൽ നിന്ന് നൂറോളം അടിമകളുമായി അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്നു “അമിസ്റ്റാഡ്” എന്ന സ്പാനിഷ് കപ്പൽ. കൊടും ക്രൂരതകൾ നേരിടേണ്ടി വന്ന അടിമകൾ ചങ്ങലയിൽ നിന്ന് രക്ഷപ്പെട്ട് കപ്പലിലുള്ള സ്പാനിഷ് അടിമക്കച്ചവടക്കാരെ ആക്രമിക്കുന്നു. കപ്പൽ അധീനതയിലാക്കി തിരിച്ച് […]
Shershaah / ഷേർഷ (2021)
എംസോൺ റിലീസ് – 2738 ഭാഷ ഹിന്ദി സംവിധാനം Vishnuvardhan പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ബയോഗ്രഫി, ഹിസ്റ്ററി, വാർ 8.9/10 കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച്, രാജ്യം പരം വീർ ചക്ര നൽകി ആദരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കി 2021 പുറത്തിറങ്ങിയ ചിത്രമാണ് ‘ഷേർഷ’. ക്യാപ്റ്റൻ വിക്രം ബത്രയുടെ കശ്മീരിലെ ആദ്യ പോസ്റ്റിങ്ങ്, കശ്മീരിൽ അദ്ദേഹം നേതൃത്വം നൽകിയ ദൗത്യങ്ങൾ, അദ്ദേഹത്തിന്റെ പ്രണയം, കാർഗിൽ യുദ്ധത്തിലെ വീരമൃത്യു എന്നിവയാണ് ഈ ചിത്രത്തിൽ […]
The Swordsman / ദ സോഡ്സ്മാൻ (2020)
എംസോൺ റിലീസ് – 2725 ഭാഷ കൊറിയൻ സംവിധാനം Jae-Hoon Choi പരിഭാഷ ദേവനന്ദൻ നന്ദനം & മുഹമ്മദ് സിനാൻ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.8/10 ദ ഫ്ലൂ (2013), വിൻഡ്സ്ട്രക്ക് (2004) എന്നീ സിനിമകളിലൂടെയും, വോയ്സ് (2017), ടെൽ മീ വാട്ട് യൂ സോ (2020) എന്നീ സീരീസുകളിലൂടയും നമുക്ക് സുപരിചിതനായ ജാങ് ഹ്യുക്ക് നായകനായി എത്തിയ മറ്റൊരു സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ദ സോഡ്സ്മാൻ. തന്റെ ഭൂതകാലത്തെ മറച്ചു വച്ച് മകളോടൊപ്പം […]
Journey to Mecca / ജേണി ടു മെക്ക (2009)
എംസോൺ റിലീസ് – 2723 ഭാഷ ഇംഗ്ലീഷ്, അറബിക് സംവിധാനം Bruce Neibaur പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഡ്രാമ, ഹിസ്റ്ററി 7.2/10 AD 1325. ടാൻജീർ, മൊറോക്കോ.തന്റെ വീടിന്റെ മട്ടുപ്പാവിൽ കിടന്നുറങ്ങുകയായിരുന്നു, മുഹമ്മദ് ബിൻ അബ്ദുല്ല അൽ ലവാത്തി അൽ തൻജി എന്ന നിയമ വിദ്യാർത്ഥി. കുറച്ചു നാളുകളായി, അവൻ ഒരേ സ്വപ്നം തന്നെ ആവർത്തിച്ചു കാണുകയാണ്. സ്വപ്നത്തിൽ, അവൻ വലിയൊരു പക്ഷിയുടെ ചിറകിലേറി സഞ്ചരിക്കുകയാണ്. വിശാലമായ മരുഭൂമികളും, ആഴമേറിയ സമുദ്രങ്ങളും, ഇടുങ്ങിയ […]
A Passage to India / എ പാസ്സേജ് റ്റു ഇന്ത്യ (1984)
എംസോൺ റിലീസ് – 2706 ഭാഷ ഇംഗ്ലീഷ്, ഹിന്ദി സംവിധാനം David Lean പരിഭാഷ അരുൺ ബി. എസ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ഹിസ്റ്ററി 7.3/10 1920-കളിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ചാന്ദ്രപ്പൂർ എന്ന സാങ്കൽപ്പിക പട്ടണത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങളാണ് 1984-ൽ പുറത്തിറങ്ങിയ “എ പാസ്സേജ് റ്റു ഇന്ത്യ” (A Passage to India) എന്ന ഇംഗ്ലീഷ് എപ്പിക് ഹിസ്റ്റോറിക്കൽ ഡ്രാമാ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ഇംഗ്ലണ്ടുകാരിയായ മിസ് ക്വെസ്റ്റഡും ഇന്ത്യാക്കാരനായ ഡോ. അസീസും തമ്മിലുണ്ടാകുന്ന സൗഹൃദവും ഒരു […]