എംസോൺ റിലീസ് – 3408 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Sidharta Tata പരിഭാഷ വിഷ്ണു വിജയൻ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.8/10 Sidharta Tata-യുടെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ ഇൻഡോനേഷ്യൻ ഹോറർ ചലചിത്രമാണ് “വക്ത് മഗ്രിബ്“. സൂര്യനസ്തമിച്ചാൽ ദുഷ്ട ശക്തികൾ കരുത്താർജ്ജിക്കുന്നൊരു ഗ്രാമം, ഭീതിയുടെ നിഴലിൽ ജീവിക്കുന്ന ഒരു പറ്റം സാധു മനുഷ്യർ. ഒറ്റ വാക്കിൽ പറഞ്ഞാണ് അതാണ് “വക്ത് മഗ്രിബ്”. വായ്മൊഴിയിലൂടെ പടർന്ന നാടോടിക്കഥകളുടെ ആഴവും പരപ്പും, അന്ധവിശ്വാസത്തിന്റെ ഇരുട്ടും, ശാപത്തിന്റെ തീഷ്ണതയും ചിത്രത്തിൽ […]
The Substance / ദ സബ്സ്റ്റൻസ് (2024)
എംസോൺ റിലീസ് – 3402 ഭാഷ ഇംഗ്ലീഷ് സംവിധാനം Coralie Fargeat പരിഭാഷ മുജീബ് സി പി വൈ ജോണർ ഹൊറർ, ഡ്രാമ, സൈക്കോളജിക്കൽ, ഡാർക്ക് കോമഡി 7.7 /10 അഭിനയജീവതത്തിൽ എല്ലാം നേടിയ എലിസബെത്ത് സ്പാർക്കിൾ താൻ കൈകാര്യം ചെയ്തിരുന്ന ഏയ്റോബിക് ഷോയിൽ നിന്ന് തന്റെ 50-ാം പിറന്നാളിന് പ്രായമേറിയ കാരണത്താൽ പുറത്താക്കപ്പെടുന്നു. അതിന്റെ നിരാശയിൽ പെട്ടിരിക്കുമ്പോഴാണ് സബ്സ്റ്റൻസ് എന്ന് വിളിക്കുന്ന ഒരു ബ്ലാക്ക്മാർക്കറ്റ് ഡ്രഗിൽ അവളുടെ ശ്രദ്ധ പതിയുന്നത്. ഈ മരുന്ന് കുത്തിവെക്കുന്നതിലൂടെ താല്കാലികമായി […]
From Season 3 / ഫ്രം സീസൺ 3 (2024)
എംസോൺ റിലീസ് – 3398 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.7/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. […]
Stree 2: Sarkate Ka Aatank / സ്ത്രീ 2: സർകട്ടേ കാ ആതങ്ക് (2024)
എംസോൺ റിലീസ് – 3397 ഭാഷ ഹിന്ദി സംവിധാനം Amar Kaushik പരിഭാഷ വിഷ് ആസാദ് ജോണർ കോമഡി, ഹൊറർ 7.6/10 മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രവും,2018-ല്‍ പുറത്തിറങ്ങിയ “സ്ത്രീ” എന്ന ചിത്രത്തിന്റെ തുടര്‍ച്ചയുമാണ് അമര്‍ കൗശിക് സംവിധാനം ചെയ്ത് 2024-ല്‍ തിയേറ്ററുകളില്‍ എത്തിയ “സ്ത്രീ 2: സര്കട്ടേ കാ ആതങ്ക്” എന്ന ഹിന്ദി ചിത്രം. അര്‍ഹിച്ച ബഹുമാനവും സ്നേഹവും കൊടുത്ത്, ജനങ്ങള്‍ നാടിന്റെ രക്ഷകയായി സ്ത്രീയെ അവരോധിച്ചതിന് ശേഷം ശാന്തമായ ചന്ദേരിയിലേക്ക് വേറൊരു […]
Munjya / മുംജ്യാ (2024)
എംസോൺ റിലീസ് – 3390 ഭാഷ ഹിന്ദി സംവിധാനം Aditya Sarpotdar പരിഭാഷ റിയാസ് പുളിക്കൽ, സജയ് കുപ്ലേരി, വിഷ് ആസാദ് ജോണർ കോമഡി, ഹൊറർ 6.6/10 ഉപനയനം കഴിഞ്ഞ് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന കാലയളവിൽ, മരണപ്പെടുന്ന ആൺകുട്ടികൾ ‘മുംജ്യാ’ എന്ന ബ്രഹ്മരക്ഷസുകളായി മാറുമെന്ന, മഹാരാഷ്ട്രയിൽ പ്രചാരത്തിലുള്ള കൊങ്കണി നാടോടിക്കഥയെ അടിസ്ഥാനമാക്കി, ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് “മുംജ്യാ”. പൂനെയിൽ നിന്ന് ഒരു വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ മുത്തശ്ശിയുടെ ഗ്രാമത്തിലേക്ക് വരുന്ന ബിട്ടു, ചേട്ടുക് […]
Night of the Living Dead / നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ് (1968)
എംസോൺ റിലീസ് – 3375 ക്ലാസിക് ജൂൺ 2024 – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം George A. Romero പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, ത്രില്ലർ 7.8/10 സംവിധാന മികവുകൊണ്ടും തിരക്കഥകൊണ്ടും ഹൊറർ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായ ചിത്രമാണ് ‘നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ്‘. സഹോദരങ്ങളായ ജോണിയും ബാർബറയും പെൻസിൽവേനിയയിലെ ഉൾനാട്ടിലുള്ള ഒരു സെമിത്തേരിയിൽ എത്തുന്നു. അച്ഛൻ്റെ കല്ലറയിൽ റീത്ത് വെയ്ക്കാനാണ് അവർ വന്നത്. സെമിത്തേരിയിൽ സൂക്ഷിപ്പുകാരനടക്കം ആരെയും കാണാത്തത് അവരെ അത്ഭുതപ്പെടുത്തി. […]
Repulsion / റിപ്പൾഷൻ (1965)
എംസോൺ റിലീസ് – 3373 ക്ലാസിക് ജൂൺ 2024 – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.6/10 റോമൻ പൊളാൻസ്കിയുടെ ആദ്യ ഇംഗീഷ് ചലച്ചിത്രമാണ് 1965-ലിറങ്ങിയ സൈക്കോളജിക്കൽ ഹൊറർ ചിത്രം റിപ്പൾഷൻ. കാരൊൾ എന്ന യുവതിക്ക് നാട്ടിലെ ഒരു സലൂണിലാണ് ജോലി. ചേച്ചിക്കൊപ്പം ഒരു ഫ്ലാറ്റിൽ വാടകയ്ക്കാണ് കാരൊൾ കഴിയുന്നത്. കോളിൻ എന്ന യുവാവ് അവളോട് പ്രണയാഭ്യർഥന നടത്തുന്നുണ്ടെങ്കിലും അവൾ അനുകൂലമായി പ്രതികരിക്കുന്നില്ല. പുറമേ […]
The Spiral Staircase / ദ സ്പൈറൽ സ്റ്റെയർകെയ്സ് (1946)
എംസോൺ റിലീസ് – 3359 ക്ലാസിക് ജൂൺ 2024 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Siodmak പരിഭാഷ പ്രശോഭ് പി.സി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.3/10 ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ വെർമോണ്ട് പട്ടണം. അവിടത്തെ സത്രത്തിൽ ഒരു നിശബ്ദചിത്രത്തിന്റെ പ്രദർശനം നടക്കുന്നതിനിടെ ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ആ പ്രദേശത്തെ കൊലപാതക പരമ്പരയിലെ മൂന്നാമത്തേതായിരുന്നു അത്. ആ നാട്ടിലെ സമ്പന്നമായ വാറൻ കുടുംബത്തിലെ ജോലിക്കാരിയായ ഹെലനും സംഭവസമയം അവിടെയുണ്ടായിരുന്നു. ഊമയായ ഹെലൻ സംഭവസ്ഥലത്തുനിന്ന് ഭയപ്പാടോടെ […]