എംസോൺ റിലീസ് – 2694 ഭാഷ ഇംഗ്ലീഷ് സംവിധാനം S.K. Dale പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, ത്രില്ലർ 5.8/10 വലിയൊരു നിയമ സ്ഥാപനത്തിൻ്റെ ഉടമയാണ് മാർക്ക്. ഇയാളുടെ ഭാര്യ എമ, മാർക്കിനൊപ്പമുള്ള ജീവിതത്തിൽ തൃപ്തയല്ല. മാർക്കിൻ്റെ ഓഫീസിലുള്ള മറ്റൊരാളുമായി എമയ്ക്ക് രഹസ്യ ബന്ധമുണ്ട്. പക്ഷേ അത് അധികകാലം തുടരാൻ എമ ആഗ്രഹിക്കുന്നില്ല. വിവാഹ വാർഷികത്തിന് മാർക്ക് എമയ്ക്ക് ഒരു മാല സമ്മാനമായി നൽകുന്നു. ഒപ്പം ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് എമയുമായി അയാളൊരു […]
Dabbe 5: Curse of the Jinn / ദബ്ബെ 5: കഴ്സ് ഓഫ് ദ ജിൻ (2014)
എംസോൺ റിലീസ് – 2687 ഭാഷ ടർക്കിഷ് സംവിധാനം Hasan Karacadag പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഹൊറർ, മിസ്റ്ററി 5.9/10 ഹസൻ കരജദയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദബ്ബെഎന്ന ഹൊറർ സീരീസിലെ അഞ്ചാം ഭാഗമാണ്, സെഹ്ർ-ഇ-ജിൻ അഥവാ കഴ്സ് ഓഫ് ദ ജിൻ. അതിമാനുഷികമായ പ്രമേയത്തിൽ ജിന്നുകളുടെ ഭീകരകഥകൾ കോർത്തിണക്കിയിട്ടുള്ള സിനിമാസീരീസാണ് ദബ്ബെ. ഈ അഞ്ചാം ഭാഗവും വ്യത്യസ്തമല്ല. പക്ഷേ ആദ്യാവസാനം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതിൽ മറ്റ് ഭാഗങ്ങളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു “സെഹ്ർ-ഇ-ജിൻ”. ഉമർ-ദിലിക് ദമ്പതികളുടെ […]
Wrong Turn / റോങ് ടേൺ (2003)
എംസോൺ റിലീസ് – 2683 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Schmidt പരിഭാഷ ആദർശ് അച്ചു, അരുൺ ബി. എസ് ജോണർ ഹൊറർ, ത്രില്ലർ 6.1/10 റോഡില്‍ രാസമാലിന്യങ്ങള്‍ ചോര്‍ന്നതിനാല്‍ ക്രിസ് ഫ്ലിന്നിന് മറ്റൊരു വഴിയിലൂടെ ചുറ്റിക്കറങ്ങി പോകേണ്ടിവരുന്നു. ആ യാത്രയില്‍, ക്രിസ്സിന്റെ കാര്‍ വെസ്റ്റ് വിര്ജീനിയയ്ക്കടുത്തുള്ള ഒരു കാട്ടില്‍ വച്ച് മറ്റൊരു വണ്ടിയുമായി കൂട്ടിയിടിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പോയ അഞ്ച് സുഹൃത്തുക്കളുടെ വണ്ടിയായിരുന്നു അത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റിയില്ലെങ്കിലും ഇരുവാഹനങ്ങളും കേടായി. തുടര്‍ന്ന് […]
Death Bell / ഡെത്ത് ബെൽ (2008)
എംസോൺ റിലീസ് – 2673 ഭാഷ കൊറിയൻ സംവിധാനം Hong-Seung Yoon പരിഭാഷ നിസാം കെ.എൽ, അക്ഷയ് ആനന്ദ് ജോണർ ഹൊറർ, ത്രില്ലർ 5.6/10 2008ൽ റിലീസായ സൗത്ത് കൊറിയൻ ഹൊറർ, ത്രില്ലർ ചിത്രമാണ് ഡെത്ത് ബെൽ. ഇംഗ്ലണ്ടിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സന്ദർശനത്തിനായി, രണ്ട് അധ്യാപകരായ മിസ്റ്റർ. കിം, മിസ്സ്. ചോയി എന്നിവർ ഒരു സ്പെഷ്യൽ ക്ലാസ്സ് സെഷനായി നടത്തുകയും അന്നേ ദിവസം ഒരു ഭ്രാന്തൻ, സ്കൂളിൽ കടക്കുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്യുന്നു. ഓരോ കുട്ടികളെ പിടിച്ച […]
The unholy / ദി അൺഹോളി (2021)
എംസോൺ റിലീസ് – 2663 ഭാഷ ഇംഗ്ലീഷ് സംവിധാനം Evan Spiliotopoulos പരിഭാഷ സുഹൈൽ സുബൈർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5/10 ഇവാൻ സ്പിലിയോടോ പൗലോസിന്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ദി അൺഹോളി. ഒരു വാർത്തയ്ക്കായി ബാൻഫീൽഡ് എന്ന ടൗണിലെത്തുന്ന ജെറാൾഡ് ഫെൻ എന്ന പത്രപ്രവർത്തകന് അവിടെ നിന്ന് കിട്ടുന്നത് പ്രതീക്ഷച്ചതിലും വലിയ വാർത്തയാണ്. വികാരിയുടെ അനന്തരവളായ ജന്മനാ ഊമയായ ആലിസ് എന്ന പെൺകുട്ടി അത്ഭുതകരമായി സംസാരിക്കുന്നു. മാതാവ് അവളിലൂടെ സംസാരിക്കുന്നു […]
Sinister / സിനിസ്റ്റർ (2012)
എം-സോണ്‍ റിലീസ് – 2659 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Derrickson പരിഭാഷ സുഹൈൽ സുബൈർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.8/10 സ്കോട്ട് ഡറിക്സന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് സിനിസ്റ്റർ. യഥാർത്ഥ കുറ്റകൃത്യങ്ങളെപ്പറ്റി എഴുതുന്ന ഒരു എഴുത്തുകാരനാണ് എലിസൺ ഓസ്വാൾട്. തുടർച്ചയായി പുസ്തകങ്ങൾ പരാജയപ്പെട്ടത് മൂലം ഒരു കുടുംബത്തിലെ നാല് പേര് വീടിന് പിന്നിലുള്ള ഒരു മരത്തിൽ തൂങ്ങിമരിച്ച സംഭവത്തെപ്പറ്റി എഴുതാനായി ഓസ്വാൾട് ആ വീട്ടിലേക്ക് കുടുംബസമേധം മാറുന്നു. അവിടെ നിന്ന് കുറച്ച് […]
A Quiet Place Part II / എ ക്വയറ്റ് പ്ലേസ് പാർട്ട് II (2020)
എം-സോണ്‍ റിലീസ് – 2654 ഭാഷ ഇംഗ്ലീഷ് സംവിധാനം John Krasinski പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.7/10 ജോൺ ക്രസിൻസ്കിയുടെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ എ ക്വയറ്റ് പ്ലേസ് ന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ലീയുടെ മരണശേഷം എവ്ലിൻ, കുട്ടികളെയും കൊണ്ട് സുരക്ഷിതസ്ഥലം തേടി യാത്രയാവുകയാണ്. അവർ ഒരു മലമുകളിലെ കെട്ടിടത്തിൽ ലീയുടെയും എവ്ലിന്റെയും സുഹൃത്തിനെ (എമ്മെറ്റ്) കണ്ടുമുട്ടുന്നു. എന്നാൽ എമ്മെറ്റ് അവരെ സഹായിക്കാൻ തയ്യാറാവുന്നില്ല. അവിടെ ആവശ്യത്തിന് […]
Constantine / കോൺസ്റ്റന്റീൻ (2005)
എം-സോണ്‍ റിലീസ് – 2650 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lawrence പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 7.0/10 ഇത് ദുരാത്മാക്കളെ അമർച്ച ചെയ്യുന്നത് വിനോദമായി കണ്ട ജോൺ കോൺസ്റ്റന്റീന്റെ കഥയാണ്. അങ്ങനെയുള്ള കോൺസ്റ്റന്റീനെ തേടി, ഏഞ്ചല ഡോഡ്സൺ എന്ന യുവതി വരികയാണ്. തന്റെ ഇരട്ട സഹോദരിയുടെ ആത്മഹത്യ ഒരു കൊലപാതകമാണോയെന്ന് അവൾ സംശയിക്കുന്നു. എന്നാൽ ക്യാമറാ ദൃശ്യങ്ങളടക്കം, എല്ലാ തെളിവുകളും അത് ആത്മഹത്യയാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ജോണിന്റെ സഹായം […]