എം-സോണ്‍ റിലീസ് – 1982 ഭാഷ കൊറിയൻ സംവിധാനം Hyeon Na (as Na Hyun) പരിഭാഷ അനിൽ.വി.നായർ ജോണർ ആക്ഷൻ, ക്രൈം 6.5/10 1995 കാലഘട്ടത്തിൽ ഒരു കൊറിയൻ ജയിൽ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളും തട്ടിപ്പുകളും, അതിനെതിരെ നായകൻ നടത്തുന്ന ഒറ്റയാൾ പോരാട്ടവുമാണ് കഥാതന്തു. ജയിലിൽ കിടക്കുന്നവർ രാത്രിയിൽ പുറത്തിറങ്ങി കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ നിയമപരമായി അവർ സുരക്ഷിതരാണ് (Alibi). ഇത് മുതലെടുത്ത് ഒത്താശ ചെയ്ത് പണമുണ്ടാക്കുന്ന ജയിലധികൃതർ. ചിത്രത്തിൽ ജയിൽ മുഴുവൻ നിയന്ത്രിക്കുന്ന പ്രതിനായകനായ ഹാൻ സുക്-ക്യാ-യുടെ […]
2012 (2009)
എം-സോണ്‍ റിലീസ് – 1981 ഭാഷ ഇംഗ്ലീഷ് സംവിധാനം Roland Emmerich പരിഭാഷ അമൽ എസ് എ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 5.8/10 2012ൽ സംഭവിക്കുന്ന വിനാശകരമായ ഭൂകമ്പവും സുനാമികളും ലോകാവസാനത്തിലേക്ക് നയിക്കുന്നു. വിവിധ രാജ്യങ്ങൾ ചേർന്ന് രക്ഷപ്പെടാനായി അതീവ രഹസ്യമായി വലിയ കപ്പലുകൾ നിർമിക്കുന്നതറിയുന്ന നായകനും കുടുംബവും നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് 2012 അന്യഗ്രഹ ജീവികളിലൂടെയും ആഗോളതാപനത്തിലൂടെയും ലോകവസാനത്തിന്റെ കഥകൾ പറഞ്ഞ റോളണ്ട് ഇത്തവണ മായൻ ഐതിഹ്യങ്ങളെ കൂട്ടുപിടിച്ചാണ് ലോകത്തിന്റെ അന്ത്യം നടത്തുന്നത്. പുരാതന മായലൻ […]
Beasts That Cling to the Straw / ബീസ്റ്റ്സ് ദാറ്റ് ക്ലിങ് ടു ദി സ്ട്രോ (2020)
എം-സോണ്‍ റിലീസ് – 1980 ഭാഷ കൊറിയൻ സംവിധാനം Kim Young-Hoon പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.0/10 ജീവിതത്തിൽ ഒരു ബന്ധവും ഇല്ലാത്ത ആളുകൾ പരസ്പരം എങ്ങനെയെല്ലാം ബന്ധപ്പെട്ടു കിടക്കുന്നു എന്നും പണത്തോടുള്ള അമിതമായ ആഗ്രഹം മനുഷ്യനെ മൃഗമാക്കി മാറ്റുന്നു എന്നതും ഈ സിനിമയിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു..കഥ തുടങ്ങുന്നത് ഒരു സാധാരണ ജീവിതം നയിക്കുന്ന jung man ലൂടെയാണ്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന jung man വളരെ കഷ്ടപ്പെട്ടാണ് തന്റെ […]
Gunjan Saxena: The Kargil Girl / ഗുഞ്ചൻ സക്സേന: ദി കാർഗിൽ ഗേൾ (2020)
എം-സോണ്‍ റിലീസ് – 1979 ഭാഷ ഹിന്ദി സംവിധാനം Sharan Sharma പരിഭാഷ ലിജോ ജോളി, അജിത് വേലായുധൻ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 5.2/10 കാർഗിൽ യുദ്ധത്തിൽ സേവനം അനുഷ്ടിച്ച ഏക വ്യോമസേന പൈലറ്റ് ആയ ഗുഞ്ചൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് ഗുഞ്ചൻ സക്സേന-ദി കാർഗിൽ ഗേൾ എന്ന ബോളിവുഡ് സിനിമ.ധർമ്മ പ്രൊഡക്ഷനും സീ സിനിമയും ചേർന്നാണ് ഈ ചിത്രം നെറ്റ്ഫ്ലികസിലൂടെ പുറത്തെത്തിച്ചിരിക്കുന്നത്. കുഞ്ഞുംനാളിൽ മുതൽ പൈലറ്റ് ആകുക എന്നതും സ്വപ്നം കണ്ട് നടന്ന […]
Leave No Trace / ലീവ് നോ ട്രെയ്സ് (2018)
എം-സോണ്‍ റിലീസ് – 1978 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Debra Granik പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ 7.2/10 പീറ്റർ റോക്കിന്റെ My Abandonment എന്ന നോവലിനെ അടിസ്ഥാനമാക്കിഡിബ്ര ഗ്രാനിക് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ചിത്രമാണ് ലീവ് നോ ട്രെയ്സ്.വനത്തിനുള്ളിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരച്ഛന്റെയും മകളുടെയും കഥയാണ്ചിത്രം പറയുന്നത്. പഴയ ടാർപോളിൻ ഉപയോഗിച്ച് ടെന്റ് കെട്ടിയും മഴവെള്ളംശേഖരിച്ചും കൂണും കാട്ടിലെ മറ്റ് കായ്കനികളും ഭക്ഷിച്ചും പുറംലോകത്തോട്പറ്റുന്നത്ര അകന്നാണ് അവർ […]
Lost in Translation / ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ (2003)
എം-സോണ്‍ റിലീസ് – 1977 ഭാഷ ഇംഗ്ലീഷ് സംവിധാനം Sofia Coppola പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, കൃഷ്ണപ്രസാദ് പി.ഡി ജോണർ ഡ്രാമ 7.7/10 സോഫിയ കോപ്പോള സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ചിത്രമാണ് ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ. ജീവിത പ്രതിസന്ധി നേരിടുന്ന നടൻ ബോബ് ഹാരിസും, ഷാർലറ്റും ടോക്കിയോയിൽ വെച്ച് കണ്ടുമുട്ടുന്നു. എന്തോ ഒരു ഘടകം അവരെ പരസ്പരം ആകർഷിക്കുന്നു. വിവാഹിതരെങ്കിലും അവരറിയാതെ ഒരു സ്നേഹബന്ധം അവർക്കിടയിൽ ഉടലെടുക്കുന്നു.പല പരിതസ്ഥിതികൾ കൊണ്ട് മനുഷ്യർ എങ്ങനെയാണ് വൈകാരികമായി […]
The Quiet Family / ദി ക്വയറ്റ് ഫാമിലി (1998)
എം-സോണ്‍ റിലീസ് – 1975 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim പരിഭാഷ അജിത് രാജ് ജോണർ കോമഡി, ക്രൈം, ഹൊറർ 7.0/10 പട്ടണത്തിൽ നിന്നും അകലെയുള്ള മലമുകളിൽ, ഒരു കുടുംബം പുതുതായി ഒരു ലോഡ്ജ് ആരംഭിക്കുന്നു. എന്നാൽ അതിന്റെ നടത്തിപ്പിനെക്കുറിച്ച് കാര്യമായി ഒന്നുമറിയാത്ത അവരുടെ ലോഡ്ജിലേക്ക് ആരും വരാത്തത് അവരെ നിരാശപ്പെടുത്തുന്നു. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ ആ ലോഡ്ജിലേക്ക് ഒരാൾ വരുന്നു…ഒട്ടും ബോറടിയില്ലാതെ കാണാൻ കഴിയുന്ന വത്യസ്തമായ ഈ കൊറിയൻ ചിത്രം, 2014 ൽ തമിഴിലേക്കും […]
Corpus Christi / കോർപ്പസ് ക്രിസ്റ്റി (2019)
എം-സോണ്‍ റിലീസ് – 1974 MSONE GOLD RELEASE ഭാഷ പോളിഷ് സംവിധാനം Jan Komasa പരിഭാഷ എബി ജോസ് ജോണർ ഡ്രാമ 7.7/10 ഒരു ജൂവനെൽ ഹോമിൽ താമസിക്കുമ്പോൾ ആത്മീയ പരിവർത്തനം അനുഭവിക്കുന്ന 20 കാരനായ ഡാനിയേലിന്റെ കഥയാണ് പോളിഷ് ഡ്രാമ ചിത്രമായ കോർപ്പസ് ക്രിസ്റ്റി പറയുന്നത്. അയാൾ ഒരു പുരോഹിതനാകാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ ക്രിമിനൽ പശ്ചാത്തലം കാരണം ഇത് അസാധ്യമാണ്. അങ്ങനെയിരിക്കെ, ഡാനിയേൽ ഒരു ചെറിയ പട്ടണത്തിലെ തടിമില്ലിൽ ജോലിക്ക് അയയ്ക്കുമ്പോൾ, അവിടെയെത്തിയ […]