എം-സോണ്‍ റിലീസ് – 1743 ഭാഷ ഹിന്ദി സംവിധാനം Anvita Dutt പരിഭാഷ ശ്രീധർ ജോണർ ഹൊറർ 6.7/10 18ആം നൂറ്റാണ്ടിന്റെ അവസാനം ബംഗാളിൽ നടക്കുന്ന ഒരു supernatural drama ചിത്രമാണ് ബുൾബുൾ. അഞ്ചാം വയസ്സിൽ തന്നെക്കാൾ ഒരുപാട് പ്രായക്കൂടുതൽ ഉള്ള ഒരു ജന്മിയെ വിവാഹം കഴിക്കേണ്ടി വരുന്ന ബുൾബുളിന്റെയും ആ ദേശത്ത് ആളുകളെ കൊല്ലുന്ന ഒരു യക്ഷിയുടെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. യക്ഷിക്കഥയായതിനാൽ ഹൊറർ ത്രില്ലർ ആണ് പ്രേക്ഷകൻ പ്രതീക്ഷിക്കുകയെങ്കിലും ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന പുരുഷാധിപത്യവും […]
Nostalgia / നൊസ്റ്റാൾജിയ (1983)
എം-സോണ്‍ റിലീസ് – 1742 ക്ലാസ്സിക് ജൂൺ2020 – 17 ഭാഷ റഷ്യൻ, ഇറ്റാലിയൻ സംവിധാനം Andrei Tarkovsky (as Andrey Tarkovsky) പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.3/10 കാലാതിവര്‍ത്തിയായ മാസ്റ്റർപീസാണ് തർക്കോവ്സ്കിയുടെ ‘നൊസ്റ്റാൾജിയ’. സിനിമയുടെ അതിരുകൾ ഇല്ലാതാക്കുന്നതിനൊടൊപ്പം തർക്കോവ്സ്കി തന്റെ തനതായ ശൈലി അരക്കിട്ടുറപ്പിക്കുന്നതും സവിശേഷമായ ഈ സിനിമയിൽ നിങ്ങൾക്ക് അനുഭവപ്പെടും. സോവിയറ്റ് യൂണിയനിൽ നിന്ന് നാടുകടത്തിയ കാലഘട്ടത്തിൽ ഇറ്റലിയിൽ ചിത്രീകരിച്ച തർകോവ്സ്കിയുടെ ആദ്യ ഫീച്ചർ ചിത്രമാണ് നൊസ്റ്റാൾജിയ. ഇറ്റലിയിൽ നൊസ്റ്റാൾജിയ പൂർത്തിയാക്കിയ ശേഷം, 1986 […]
The Only Son / ദി ഒൺലി സൺ (1936)
എം-സോണ്‍ റിലീസ് – 1741 ക്ലാസ്സിക് ജൂൺ 2020 – 16 ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ കൃഷ്ണപ്രസാദ് പി. ഡി. ജോണർ ഡ്രാമ 7.8/10 യസുജിറോ ഒസു സംവിധാനം ചെയ്ത് 1936ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് ദി ഒൺലി സൺ. ഇത് ഒസുവിന്റെ ആദ്യത്തെ ശബ്ദ ചിത്രവുമാണ്. ടീച്ചറുടെ ഇടപെടലിനെ തുടർന്ന് ഒറ്റ മകനായ റ്യോസുകെയെ കഷ്ടപ്പെട്ടാണെങ്കിലും എലിമെന്ററി സ്കൂൾ കഴിഞ്ഞും പഠിപ്പിക്കാൻ അമ്മയായ ഓ-ത്സുനെ തീരുമാനിക്കുന്നു. 13 വർഷങ്ങൾക്ക് ശേഷം, പ്രായമായ അമ്മ മകനെ […]
The Physician / ദി ഫിസിഷ്യൻ (2013)
എം-സോണ്‍ റിലീസ് – 1740 ഭാഷ അറബിക്, ഹീബ്രു, ഇംഗ്ലീഷ് സംവിധാനം Philipp Stölzl പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 7.2/10 റോമൻ ഭരണകാലത്ത് വളർന്നുവന്ന ചികിത്സാ രീതികളൊക്കെ, യൂറോപ്പിന്റെ മധ്യകാലഘട്ടങ്ങളിൽ മുഴുവനായും കാലഹരണപ്പെട്ടുപോയിരുന്നു. ചികിത്സകരോ ആശുപത്രികളോ ഉണ്ടായിരുന്നില്ല. പരിമിതമായ അറിവുകളുള്ള നാടോടികളായ “ബാർബർ”മാർ മാത്രമാണ് ഉണ്ടായിരുന്നത്. ആ കാലഘട്ടത്തിൽ തന്റെ അമ്മ മരിച്ചതോടെ അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീണ റോബ് കോൾ എന്ന ബാലൻ ഒരു ബാർബറുടെ ശിഷ്യനായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. […]
Born to Fight / ബോൺ ടു ഫൈറ്റ് (2004)
എം-സോണ്‍ റിലീസ് – 1739 ഭാഷ തായ് സംവിധാനം Panna Rittikrai പരിഭാഷ അൻസിൽ ആർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.2/10 പോലീസ് അറസ്റ്റ് ചെയ്ത തങ്ങളുടെ തലവനെ വിട്ടുകിട്ടാനായി, ലഹരിമരുന്ന് മാഫിയ ഒരു ഗ്രാമത്തെയും, അവിടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വന്ന കുറച്ചു കായിക താരങ്ങളെയും ഉള്‍പ്പെടെ ബന്ദികളാക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നും രക്ഷപെടുവാനായി അവര്‍ നടത്തുന്ന പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം.ഓങ്-ബാക് സിനിമയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്സ് കൊറിയോഗ്രാഫറാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ […]
Gaav / ഗാവ് (1969)
എം-സോണ്‍ റിലീസ് – 1738 ക്ലാസ്സിക് ജൂൺ 2020 – 15 ഭാഷ പേർഷ്യൻ സംവിധാനം Dariush Mehrjui പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ഡ്രാമ 8.0/10 ഇറാനിൽ അതുവരെയുണ്ടായിരുന്ന സിനിമ സങ്കല്പങ്ങളെയും രീതികളെയും തച്ചുടച്ച് കൊണ്ട് പുതിയൊരു രീതി കാഴ്ചക്കാരന് മുന്നിൽ അവതരിപ്പിച്ച സിനിമയായത് കൊണ്ട്, ഇറാനിയൻ ന്യൂ വേവ് സിനിമയിലെ പ്രഥമ ചിത്രമായിട്ടാണ് ദാരിയുഷ് മെഹർജൂയിയുടെ സംവിധാനത്തിൽ 1969 ൽ ഇറങ്ങിയ ഗാവ് കരുതപ്പെടുന്നത്.അറുപതുകളിലെ ഇറാനിയൻ ഗ്രാമങ്ങളിലെ ദയനീയ പരിസ്ഥിതി ലോകത്തിന് മുന്നിൽ […]
Torment / ടോർമെന്റ് (2013)
എം-സോണ്‍ റിലീസ് – 1737 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Barker പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 4.7/10 Jordan Barkerന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ Thriller സിനിമയാണ് Torment. അടുത്തിടെ കല്യാണം കഴിഞ്ഞ കോറിയും സാറയും കൊറിയുടെ മകന്റെയൊപ്പം തന്റെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലേക്ക് വരുകയും രാത്രിയിൽ മുഖംമൂടിയിട്ട 3 പേർ കൊറിയുടെ മകനെ കൊണ്ടുപോകാൻ വരുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Reservoir Dogs / റിസർവോയർ ഡോഗ്സ് (1992)
എം-സോണ്‍ റിലീസ് – 1736 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ സായൂജ് പി.എസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.3/10 ക്വെന്റിൻ ടാരന്റിനോയുടെ ആദ്യകാലചിത്രങ്ങളിലൊന്നായ “റിസർവോയർ ഡോഗ്സ്” ഒരു റോബറിയും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. പതിവ് ടാരന്റിനോ ശൈലിയായ വയലൻസിന്റെയും രക്തച്ചൊരിച്ചിലിന്റെയും അതിപ്രസരം ഈ ചിത്രത്തിലും പ്രകടമാണ്. ഒരാറംഗ സംഘം ഡയമണ്ട് ജ്വല്ലറി കൊള്ളയടിക്കുമ്പോൾ അപ്രതീക്ഷിതമായി പോലീസ് ആക്രമണമുണ്ടാവുകയും കൂട്ടത്തിലൊരാൾ കൊല്ലപ്പെടുകയും ചെയ്യുന്നു. എങ്ങനെയോ രക്ഷപ്പെട്ട് തിരിച്ച് താവളത്തിലെത്തിയ മറ്റുള്ളവർ തങ്ങളുടെ […]