എം-സോണ്‍ റിലീസ് – 421 ഭാഷ കന്നഡ സംവിധാനം Anup Bhandari പരിഭാഷ ഹിഷാം അഷ്റഫ് ജോണർ മിസ്റ്ററി, ത്രില്ലർ 8.4/10 ദക്ഷിണ കർണാടകയിലെ തുളുനാട്ടിൽ കമറൊട്ടു എന്ന കുഗ്രാമത്തിൽ ഭാര്യ ഇന്ദുവിനൊപ്പം ഭാര്യഗൃഹം സന്ദർശിക്കാൻ പോകുകയാണ് ഗൗതം. അവിടെ വച്ച്, ഗർഭിണിയായ ഇന്ദുവിനെ കാണാതാവുകയും മറ്റു പല വിചിത്ര സംഭവങ്ങളും നേരിടേണ്ടി വരുമ്പോൾ അതിന്റെ പൊരുൾ തേടി ഇറങ്ങുകയാണ് നോവലിസ്റ്റ് കൂടിയായ ഗൗതം. യക്ഷഗാനവും ബ്രഹ്മരക്ഷസ്സും മന്ത്രവാദവും എല്ലാം ചേർന്ന ഒരു ഹൊറർ ത്രില്ലെർ ആണ് […]
Graduation / ഗ്രാജ്വേഷന് (2016)
എം-സോണ്‍ റിലീസ് – 420 ഭാഷ റൊമേനിയൻ സംവിധാനം Cristian Mungiu പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, ക്രൈം 7.3/10 അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്ന ചിത്രമാണ് ഗ്രാജ്വേഷന്. മകളുടെ ഭാവിയില്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന അച്ഛന്റെ കഥയാണ്. എന്നാല്‍ മകള്‍ക്കുണ്ടാകുന്ന അപകടത്തെത്തുടര്‍ന്ന് അച്ഛന് ആശങ്കാകുലനാകുന്നു. ട്രാന്‍സില്‍വാനിയയിലെ മലയോരഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒരു ദുരന്തം സാധാരണ കുടുംബത്തിന് ഏല്‍പ്പിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നത് ചിത്രത്തിലൂടെ സംവിധായകന് ആവിഷ്കരിച്ചിരിക്കുന്നു. 2016 ലെ കാൻ ഫിലിം […]
Elle / എൽ (2016)
എം-സോണ്‍ റിലീസ് – 419 ഭാഷ ഫ്രഞ്ച് സംവിധാനം Paul Verhoeven പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, ക്രൈം 7.1/10 പോൾ വെർഹോവന്റെ എൽ തുടങ്ങുന്നത്, വീഡിയോ ഗെയിം കമ്പിനിയുടെ സിഇഒ ആയ മിഷേൽ ലെബ്ളാങ്കിനെ ഒരജ്ഞാതനാൽ ബലാൽസംഘം ചെയ്യപ്പടുന്നടത്താണ് . തീക്ഷണവും തിക്തവുമായ ജീവിത യാഥാർത്യങ്ങളുടെ ആവിഷ്കാരമാണ് ഈ ചിത്രം. മിഷേൽ ലെബ്ളാങ്ക ആയി അഭിനയിച്ച ഇസബെല്ലെ ഹുപ്പേർട്ടിൻറ്റെ മികവുറ്റ അഭിനയം തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്. സിനിമയിലെ ഹെലീനെയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് […]
The Salesman / ദി സെയിൽസ്മാൻ (2016)
എം-സോണ്‍ റിലീസ് – 418 ഭാഷ പേർഷ്യൻ സംവിധാനം Asghar Farhadi പരിഭാഷ ഷഹൻഷ ജോണർ ഡ്രാമ, ത്രില്ലർ 7.8/10 2016 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് (ഓസ്കാർ) നേടിയ ചിത്രമാണ് അസ്ഗർ ഫർഹാദിയുടെ “ദി സെയിൽസ്മാൻ”. ആർതർ മില്ലർ എഴുതിയ പ്രശസ്ത നാടകമായ “ഡെത്ത് ഓഫ് എ സെയിൽസ്മാൻ”ലെ അഭിനേതാക്കളായ ദമ്പതികളാണ് കഥയിലെ മുഖ്യ കഥാപാത്രങ്ങൾ. അവരുടെ പുതിയ വീട്ടിൽ വെച്ച് ഭാര്യ ആക്രമിക്കപ്പെടുമ്പോൾ അതിന്റെ ആഘാതം എങ്ങനെ അവർ നേരിടുന്നു എന്നതാണ് […]
Queen of Katwe / ക്വീന്‍ ഓഫ് കാത്വേ (2016)
എം-സോണ്‍ റിലീസ് – 417 ഭാഷ ഇംഗ്ലീഷ് സംവിധാനം Mira Nair പരിഭാഷ മോഹനൻ കെ.എം ജോണർ ഡ്രാമ, സ്പോർട് 7.4/10 മീരാ നായരുടെ സംവിധാനത്തില്‍ നാല് വര്‍ഷത്തിന് ശേഷമെത്തിയ ചിത്രമാണ് ക്വീന്‍ ഓഫ് കാറ്റ്വേ. ഉഗാണ്ടയിലെ കറ്റാവയിലുളള ചേരിയില്‍ നിന്നും ലോകചെസ് വേദിയിലെത്തിയ ഫിയോണ മുടേസിയുടെ ജീവിതമാണ് ചിത്രത്തിന് ആധാരം. 2012ല്‍ ഇഎസ്പിഎന്നില്‍ പ്രസിദ്ധീകരിച്ച എ ക്വീന്‍ ഓഫ് കാറ്റ്വേ,സ്റ്റോറി ഓഫ് ലൈഫ്, ചെസ്സ് എന്ന പരമ്പരയെ ഉപജീവിച്ചാണ് സിനിമ. വാണിജ്യസിനിമയുടെ പതിവ് നായക-നായികാ സങ്കല്‍പ്പങ്ങളെ […]
I, Olga Hepnarová / ഐ, ഓൾഗ ഹെപ്നറോവ (2016)
എം-സോണ്‍ റിലീസ് – 416 ഭാഷ ചെക്ക് സംവിധാനം Tomás Weinreb, Petr Kazda പരിഭാഷ പ്രമോദ് കുമാർ ജോണർ ക്രൈം, ഡ്രാമ 6.6/10 1973ൽ, അന്നത്തെ ചെക്കോസ്ലോവാക്കിയൻ തലസ്ഥാനമായ പ്രാഗിൽ, ഒരാൾക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 8 പേരെ കൊലപ്പെടുത്തിയ ഓൾഗ ഹെപ്പർനോവ എന്ന പെൺകുട്ടിയുടെ യഥാർത്ഥ കഥയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. അവളെ മാനസിക പിരിമുറുക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ച, ജീവിതത്തിലുടനീളം ഉണ്ടായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ ഉടനീളം. മുഴുവനായും ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്ത ചിത്രം കൊലപാതകിയുടെ മനസ്സിലേക്ക് […]
The Wailing / ദി വെയിലിംഗ് (2016)
എം-സോണ്‍ റിലീസ് – 415 ഭാഷ കൊറിയൻ സംവിധാനം Hong-jin Na പരിഭാഷ ശ്രീധർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.4/10 സമാധാനപൂര്‍ണമായ ഒരു ഗ്രാമത്തില്‍ സംഭവിക്കുന്ന നിഗൂഡതകള്‍ ഓരോ രക്ത തുള്ളിയിലും അലിഞ്ഞു ചേര്‍ന്ന കൊലപാതകങ്ങള്‍ ജനങ്ങളെ ഭയചകിതരാക്കുന്നു. പ്രത്യേക തരം ഉന്മാദാവസ്ഥയില് നടക്കപ്പെടുന്ന കൊലപാതകങ്ങള്‍. ആ മരണങ്ങള്‍ക്കെല്ലാം പൊതുവായ ഒരു സ്വഭാവം അതായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ ജോംഗ് കൂ ആ പദവിയിലുള്ള ഒരാള്‍ക്ക് വേണ്ട സാമര്ത്ഥ്യമു ള്ള ആളല്ലായിരുന്നു. എന്നാല്‍ അപകടം തന്റെ കുടുംബത്തിലേക്കും […]
The President / ദി പ്രസിഡന്റ് (2014)
എം-സോണ്‍ റിലീസ് – 414 ഭാഷ ജോർജിയൻ സംവിധാനം Mohsen Makhmalbaf പരിഭാഷ ജയേഷ് കെ. ജോണർ ഡ്രാമ 7.4/10 ലോകമെങ്ങും ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പോര്‍വിളികളും മുഴങ്ങുമ്പോള്‍ സിനിമയെന്ന മാധ്യമത്തിലൂടെ അതിനെ പിന്തുണയ്ക്കാനുളള ആര്‍ജവത്വം തനിക്കുണ്ടെന്നു തെളിയിക്കുകയാണ് പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന് മൊഹ്സീന് മക്മല്‍ബഫ് `ദി പ്രസിഡന്റ്’ എന്ന ചിത്രത്തിലൂടെ. യഥാര്‍ത്ഥ ലോകത്ത് മുന്‍കാലങ്ങളില്‍ അധികാരത്തിന്റെ ക്രൂരമായ തേര്‍വാഴ്ചകള്‍ക്കൊടുവില്‍ ജനാധിപത്യത്തിന്റെ നിശിതവിചാരണക്ക് വിധേയരാകേണ്ടി വന്ന സ്വേച്ഛാധിപതികളെ കൂടി ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രം പേരില്ലാത്ത രാജ്യത്തെ […]