എം-സോണ്‍ റിലീസ് – 261 ഭാഷ ഇംഗ്ലീഷ് സംവിധാനം Stanley Kramer പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 8.2/10 രണ്ടാം ലോകയുദ്ധം കഴിഞ്ഞു മൂന്നു വര്‍ഷമായി. പ്രധാന നാസി കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്നു. ന്യൂറംബര്‍ഗ് വിചാരണകളില്‍ മൂന്നാമാത്തേതായ ‘ജഡ്ജിമാരുടെ വിചാരണ’ അമേരിക്കന്‍ മേധാവിത്തത്തില്‍ നടക്കുന്നു. റിട്ടയര്‍ ചെയ്ത ജഡ്ജ് ഹേയ് വുഡിന്റെ നേതൃത്വത്തില്‍ ഉത്തരവാദപ്പെട്ടവര്‍ എല്ലാം ചരിത്രത്തിന്റെയും അധികാര പ്രയോഗത്തിന്റെയും സമസ്യകളെ നേരിടുന്നു, എന്നാല്‍ ആരൊക്കെയാണ് ബന്ധപ്പെട്ടവര്‍? പ്രതിക്കൂട്ടില്‍ നില്ക്കുന്നവര് മാത്രമോ? ഏകാധിപത്യത്തിന്റെ സ്ഥൂലപ്രതീകങ്ങള്ക്കപ്പുറം […]
Ivan’s Childhood / ഐവാൻസ് ചൈൽഡ്ഹുഡ് (1962)
എം-സോണ്‍ റിലീസ് – 260 ഭാഷ റഷ്യൻ സംവിധാനം Andrei Tarkovsky പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, വാർ 8.1/10 വ്ലാദിമിർ ബോഗോമൊളോവ് 1957 -ൽ എഴുതിയ കഥാപുസ്തകമാണ് തർക്കോവ്സ്കിയുടെ ‘ഐവാൻസ് ചൈൽഡ്ഹുഡ്‘ എന്ന ചലച്ചിത്രത്തിനടിസ്ഥാനം. സിനിമ പുറത്തിറങ്ങിയത് 1962-ൽ. ബോഗോമൊളോവ് കുട്ടിയുടെ കാഴ്ചപ്പാടിലൂടെ യുദ്ധത്തെ അവതരിപ്പിച്ചു, അതേ സമയം തർക്കോവ്സ്കി സിനിമയിൽ കാഴ്ചപ്പാട് കുട്ടിയിൽനിന്നു മാറ്റി, കുട്ടിയിലേക്ക് നോക്കാൻ മറ്റു കഥാപാത്രങ്ങളെ കൂട്ടു പിടിച്ചു. നോവലിന് മുഖവുര എഴുതിയ യൂറി യാക്കോവ്ലേവ്, യുദ്ധ രംഗത്തെ കുട്ടികളുടെ […]
Yol / യോൾ (1982)
എം-സോണ്‍ റിലീസ് – 259 ഭാഷ ടർക്കിഷ് സംവിധാനം Serif Gören, Yilmaz Güney പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ 8.2/10 1982 ൽ കാനിൽ പരമോന്നത ബഹുമതി പങ്കിട്ട ചിത്രമാണ് യോൾ. 1972 തൊട്ട് മിക്കപ്പോഴും തടവിൽ തന്നെ കഴിഞ്ഞിരുന്ന സംവിധായകൻ ഗുനെ തന്റെ സഹായിയായ ഷെരീഫ് ഗോറൻ പുറത്തു വിശ്വസ്തതയൊടെ സഹായിച്ചതുകൊണ്ട് മാത്രമാണ് മിക്ക ചിത്രങ്ങളും രചിച്ചത്. തടവിൽ നിന്ന് രക്ഷപ്പെട്ട് സ്വിറ്റ്സർലാണ്ടിലും പാരീസിലുമാണ് ഊ ചിത്രം പൂർത്തിയാക്കിയത്. 1980 ലെ തുർക്കിയിലെ പെട്ടെന്നുണ്ടായ […]
Electra, My Love / എലക്ട്ര, മൈ ലൗ (1974)
എം-സോണ്‍ റിലീസ് – 258 ഭാഷ ഹംഗേറിയൻ സംവിധാനം Miklós Jancsó പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ 7/10 പതിനഞ്ചു വർഷം മുമ്പ് തന്റെ അച്ഛൻ അഗമെമ്നനെ വധിച്ചാണ് ഇളയച്ഛൻ എജിസ്തസ് ഏകാധിപതിയായി വാഴുന്നത് എന്നത് എലെക്ട്രയെ നിരന്തരം അലട്ടുന്നു. എജിസ്തസ്സിന്റെയും കൂട്ടാളികളുടെയും ദുർഭരണം എലെക്ട്രയ്ക്കുണ്ടാക്കുന്ന വിമ്മിഷ്ടം ചെറുതല്ല. ഒരു നാട് മുഴുവൻ ഭയത്തിന്റെ മുൾമുനയിലാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന എലക്ട്ര പ്രതികാരത്തിനായി സഹോദരൻ ഒറെസ്തിസ് എത്തുമെന്ന പ്രതീക്ഷയിലാണ്. ഒടുവിൽ, ഒറെസ്തിസ് ദൂതന്റെ വേഷത്തിൽ എത്തി ഒറെസ്തിസ് […]
The Round Up / ദ റൗണ്ടപ്പ് (1966)
എം-സോണ്‍ റിലീസ് – 257 ഭാഷ ഹംഗേറിയൻ സംവിധാനം Miklós Jancsó പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.7/10 1966 ലെ കാൻ ഫെസ്റ്റിവലിൽ ആദ്യം പ്രദർശിപ്പിച്ച ഈ ചിത്രം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വിഖ്യത ചലച്ചിത്രകാരൻ സ്ലോതൻ ഫാബ്രി ഹംഗറിയിലെ എക്കാലത്തെയും മികച്ച ചിത്രം എന്ന് ഇതിനെ വിശേഷിപ്പിച്ചു. ലോകത്തെ ഏറ്റവും മഹത്തായ 100 ചിത്രങ്ങളിൽ ഡറക് മാൽകം ഇതിനെ ഉൾപ്പെടുത്തുന്നു. 2015 ലെ കാൻ മേളയിൽ ക്ലാസിക്ക് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ഇത് […]
2001: A Space Odyssey / 2001: എ സ്പേസ് ഒഡീസി (1968)
എം-സോണ്‍ റിലീസ് – 256 ഭാഷ ഇംഗ്ലീഷ് സംവിധാനം Stanley Kubrick പരിഭാഷ അരുൺ ജോർജ്, തസ്ലിം ജോണർ അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.3/10 ലോകസിനിമയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെട്ട 2001 A space odyssey പുറത്തിറങ്ങിയത് 1969 ലാണ്. സ്റ്റാന്‍ലി കുബ്രിക്ക് തന്റെ സൃഷ്ടിക്ക് പ്രജോദനമാക്കിയത് ആര്‍തര്‍ സീ ക്ലാര്‍ക്ക് എന്ന സൈ ഫൈ എഴുത്തുകാരന്റെ നോവലായിരുന്നു. സ്പേസ് ഒഡീസി പറയുന്നത് മനുഷ്യവംശത്തിന്റെ അതിജീവനത്തിന്റെയും അതിനവനെ പ്രാപ്തനാക്കിയ പരിണാമത്തിന്റെയും കഥയാണ്. ചുരുങ്ങിയ സംഭാഷണങ്ങളിലൂടെ, നിഗൂഡത നിറഞ്ഞ ദ്രിശ്യങ്ങളിലൂടെ […]
The Martian / ദി മാർഷ്യൻ (2015)
എം-സോണ്‍ റിലീസ് – 255 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ വിജയകുമാർ ബ്ലാത്തൂർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ 8/10 നാസയിൽ നിന്നും 2035-ൽ ആരെസ് – 111 എന്ന ചൊവ്വ ദൗത്യത്തിനു പോകുന്ന ഒരു പറ്റം ബഹിരാകാശയാത്രികരുടെ കഥയാണ് ദി മാർഷ്യൻ കൈകാര്യം ചെയ്യുന്നത്. 18 സോളുകൾ (ചൊവ്വയിലെ ഒരു ദിവസം, ഭൂമിയിലെ 23 മണിക്കൂർ, 56 മിനിറ്റ്, 4 സെക്കന്റിനു തുല്ല്യം) ചൊവ്വയിൽ പരീക്ഷണനിരീക്ഷണങ്ങളിൽ മുഴുകിക്കഴിയുന്ന ഈ സംഘത്തിന് അപ്രതീക്ഷിതമായി […]
Detective Byomkesh Bakshy! / ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി! (2015)
എം-സോണ്‍ റിലീസ് – 254 ഭാഷ ഹിന്ദി സംവിധാനം Dibakar Banerjee പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 7.6/10 രണ്ടാം ലോകമഹായുദ്ധകാലത്തെ, ബ്രിട്ടീഷ് അധീന കല്‍ക്കത്തയില്‍ ഒരു രസതന്ത്രഞ്ജന്റെ തിരോധാനം അന്വേഷിക്കാന്‍ വരുന്ന ബ്യോംകേഷ് ബക്ഷി എന്ന യുവകുറ്റാന്വേഷകന്റെ സാഹസങ്ങള്‍ ഇതിവൃത്തമാകുന്ന ഈ ചിത്രം, പ്രശസ്ത ബംഗാളി സാഹിത്യകാരന് ഷാരദിന്ദു ബന്ദോപാധ്യായയുടെ കൃതികളെ ആസ്പദമാക്കിയുള്ളവയാണ്. ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആനന്ദ് തിവാരി, […]