എം-സോണ്‍ റിലീസ് – 174 ഭാഷ റഷ്യന്‍ സംവിധാനം Andrey Zvyagintsev പരിഭാഷ നിഷാദ് തെക്കേവീട്ടിൽ ജോണർ ക്രൈം, ഡ്രാമ 7.6/10 2014ല്‍ പുറത്തിറങ്ങിയ റഷ്യന്‍ ഡ്രാമ സിനിമയാണ് ലെവിയത്താന്. വടക്കന്‍ റഷ്യയിലെ ഒരു തീരദേശ നഗരത്തില്‍ ജീവിക്കുന്ന കോലിയ എന്ന ഒരു സാധാരണ മനുഷ്യനാണ് ഇതിലെ കേന്ദ്രകഥാപാത്രം. താന്‍ തലമുറകളായി ജീവിച്ചുവരുന്ന സ്ഥലവും കെട്ടിടങ്ങളും നഗരത്തിന്റെ മേയര്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതോടെ കോലിയ ഇവര്‍ക്കെതിരെ പോരാടാന്‍ നിര്‍ബന്ധിതനാകുന്നു. നഗരത്തിലെ അഴിമതി നിറഞ്ഞ അധികാരവര്‍ഗ്ഗത്തോടുള്ള ഒരു സാധാരണക്കാരന്റെ നിലനില്‍പ്പിനായുള്ള […]
Dekalog – Episode (6-10) / ഡെക്കാലോഗ് (1989) എപ്പിസോഡ് (6-10)
എം-സോണ്‍ റിലീസ് – 173 ഭാഷ പോളിഷ് സംവിധാനം Krzysztof Kieślowski പരിഭാഷ ശ്രീധർ, അവർ കാരൊലിൻ, ജോണർ ഡ്രാമ 9.0/10 1989ൽ പോളിഷ് ടീവിക്ക് വേണ്ടി ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി സംവിധാനം ചെയ്ത 10 എപിസോഡ് അടങ്ങുന്ന ഒരു സീരീസ് ആണ് ടെകലോഗ്. ഇതിലെ ഓരോ എപിസോടും ബൈബിളിലെ 10 കല്പനകളിൽ ഓരോന്നിനെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്. ഇതിലെ 6 മുതൽ 10 വരെ ഉള്ള എപിസോഡുകൾക്കുള്ള ഉപശീർഷകങ്ങൾ ആണ് ഞങ്ങൾ ഈ റിലീസിലൂടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. എപിസോഡ് […]
Dekalog – Episode (1-5) / ഡെക്കാലോഗ് (1989) എപ്പിസോഡ് (1-5)
എം-സോണ്‍ റിലീസ് – 172 ഭാഷ പോളിഷ് സംവിധാനം Krzysztof Kieślowski പരിഭാഷ ശ്രീധർ, അവർ കാരൊലിൻ, ജോണർ ഡ്രാമ 9.0/10 1989ൽ പോളിഷ് ടീവിക്ക് വേണ്ടി ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി സംവിധാനം ചെയ്ത 10 എപിസോഡ് അടങ്ങുന്ന ഒരു സീരീസ് ആണ് ടെകലോഗ്. ഇതിലെ ഓരോ എപിസോടും ബൈബിളിലെ 10 കല്പനകളിൽ ഓരോന്നിനെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്. ഇതിലെ 1 മുതൽ 5 വരെ ഉള്ള എപിസോഡുകൾക്കുള്ള ഉപശീർഷകങ്ങൾ ആണ് ഞങ്ങൾ ഈ റിലീസിലൂടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. എപിസോഡ് […]
Blind Chance / ബ്ലൈൻഡ് ചാൻസ് (1987)
എം-സോണ്‍ റിലീസ് – 171 ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ പ്രമോദ് കുമാര്‍ ജോണർ ഡ്രാമ 7.9/10 ജീവിതത്തെ നിർണ്ണയിക്കുന്നതെന്താണ്? ഈശ്വരനാണോ? മറ്റൊരു പേരിൽ വിളിക്കുന്ന വിധിയോ? നമ്മുടെയൊക്കെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ യാദൃച്ഛികത വഹിക്കുന്ന പങ്കിനെക്കുറിച്ച് ആരെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ? നമ്മുടെ ജനനം തന്നെ ഈ യാദൃച്ഛികതയിൽ നിന്നും ആരംഭിക്കുന്നതല്ലേ? അണ്ഡത്തിലേക്കു കുതിക്കുന്ന കോടിക്കണക്കിനു ബീജങ്ങളിൽ അതിജീവിച്ച ഒന്നാണു നാം. മറ്റൊന്നായിരുന്നെങ്കിലോ? നാം ചേർന്ന വിദ്യാലയം മറ്റൊന്നായിരുന്നെങ്കിൽ, നമുക്കു പഠിക്കാൻ കിട്ടിയ വിഷയം മറ്റൊന്നായിരുന്നെങ്കിൽ, […]
Camera Buff / ക്യാമറ ബഫ് (1979)
എം-സോണ്‍ റിലീസ് – 170 ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ പ്രശാഖ് പി പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 തന്റെ ആദ്യ കുട്ടി ജനിച്ച സമയത്ത് ഫിലിപ്പ് മോസ്സ് എട്ട് മില്ലിമീറ്റര്‍ മൂവി ക്യാമറ വാങ്ങുന്നു. അത് ആ ടൗണിലെ തന്നെ ആദ്യത്തെ ക്യാമറ ആയതു കാരണം അവിടുത്തെ പ്രാദേശിക പാര്‍ട്ടി മേധാവി അവനെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി നിയമിക്കുന്നു. തന്റെ ആദ്യത്തെ സിനിമ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഫിലിപ്പ് മോസ്സ് പ്രശസ്തിയിലാകുന്നു. […]
The Double Life of Veronique / ദി ഡബിൾ ലൈഫ് ഓഫ് വേറോണീക് (1991)
എം-സോണ്‍ റിലീസ് – 169 ഭാഷ ഫ്രഞ്ച് സംവിധാനം Krzysztof Kieslowski പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍ 7.8/10 ഒരേ കാലഘട്ടത്തിൽ ജീവിക്കുന്ന കാഴ്ചയിൽ ഒരുപോലെ ഇരിക്കുന്ന 2 സ്ത്രീകൾ : ഒരാൾ പോളണ്ടിലും ഒരാൾ ഫ്രാൻസിലും. അവർ പരസ്പരം കണ്ടിട്ടില്ല, പക്ഷെ അവരുടെ ജീവിതങ്ങൾ അവിശ്വസനീയമായ രീതിയിൽ ഇടകലർന്നിരിക്കുന്നു, അവർ പോലും അറിയാതെ. 1991ലെ കാൻ ഫെസ്റ്റിവലിൽ നായിക ഐറീൻ ജേക്കബിന് മികച്ച നടിക്കുള്ള പുരസ്കാരവും കീസ്ലൊവ്സ്കിക്ക് 2 വ്യത്യസ്ത പുരസ്കാരങ്ങളും ലഭിച്ചു.. […]
A Short Film About Killing / എ ഷോർട്ട് ഫിലിം എബൌട്ട് കില്ലിംഗ് (1988)
എം-സോണ്‍ റിലീസ് – 168 ഭാഷ പോളിഷ് സംവിധാനം Krzysztof Kieślowski പരിഭാഷ ശ്രീധർ, അവർ കാരൊലിൻ, ജോണർ ക്രൈം, ഡ്രാമ 8.1/10 ഒരു ചെറുപ്പകാരൻ ചെയ്യുന്ന കൊലപതകത്തെയും അതിന്റെ പേരില്‍ അവനു ലഭിക്കുന്ന വധശിക്ഷയുടെയും കഥയാണ് ഇത്. വധശിക്ഷയുടെ വ്യർത്ഥത ചൂണ്ടിക്കാണിക്കുകയാണ് സംവിധയകാൻ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
A Short Film About Love / എ ഷോർട്ട് ഫിലിം എബൗട്ട് ലൗ (1988)
എം-സോണ്‍ റിലീസ് – 167 ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 8.2/10 19 വയസ്സുകാരാൻ റ്റൊമെക്കിന് തന്നെക്കാൾ പ്രായമേറിയ അയൽക്കാരി മഗ്ദയെ ടെലിസ്കോപ്പ് വഴി ഒളിഞ്ഞു നോക്കുന്ന ശീലം ഉണ്ട്. അവളുമായി പ്രണയത്തിലാകുന്ന റ്റൊമെക്കിന് അനുഭവപ്പെടുന്ന സംഘർഷങ്ങൾ ആണ് കഥയിൽ. ഒരു കൌമാരക്കാരന്റെ പ്രേമത്തിന്റെ നിഷ്കളങ്കതയും മുതിർന്നവർ അതിനെ നോക്കികാണുന്ന രീതിയും ആണ് ഈ ചിത്രത്തിലെ പ്രമേയം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ