എംസോൺ റിലീസ് – 2744 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ മുജീബ് സി പി വൈ, ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ എണ്ണം 2 മില്ല്യണിൽ താഴെയായി കുറഞ്ഞു. വൈറസിനെ അതിജീവിച്ചവർ അന്ധരായി. ടെക്നോളജിയും വികസനവുമെല്ലാം നിലച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞു. […]
Amistad / അമിസ്റ്റാഡ് (1997)
എംസോൺ റിലീസ് – 2743 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ പ്രശോഭ് പി.സി. ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.3/10 പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായിരുന്ന അടിമത്തം പ്രമേയമാക്കി, സ്റ്റീവൻ സ്പീൽബെർഗിന്റെ സംവിധാന മികവിൽ പിറന്ന ക്ലാസ്സിക് ചിത്രം. ആഫ്രിക്കയിൽ നിന്ന് നൂറോളം അടിമകളുമായി അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്നു “അമിസ്റ്റാഡ്” എന്ന സ്പാനിഷ് കപ്പൽ. കൊടും ക്രൂരതകൾ നേരിടേണ്ടി വന്ന അടിമകൾ ചങ്ങലയിൽ നിന്ന് രക്ഷപ്പെട്ട് കപ്പലിലുള്ള സ്പാനിഷ് അടിമക്കച്ചവടക്കാരെ ആക്രമിക്കുന്നു. കപ്പൽ അധീനതയിലാക്കി തിരിച്ച് […]
The Man Who Sold His Skin / ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ (2020)
എംസോൺ റിലീസ് – 2742 ഭാഷ അറബിക്, ഇംഗ്ലീഷ് സംവിധാനം Kaouther Ben Hania പരിഭാഷ എബിന് തോമസ് ജോണർ ഡ്രാമ 7.0/10 ഒരു സിറിയന്‍ അഭയാര്‍ഥിയായ സാം അലി മെച്ചപ്പെട്ട ജീവിതത്തിനായി തന്റെ പുറത്തെ തൊലി, ചിത്രം വരക്കാനുള്ള ഒരു കാന്‍വാസായി വില്‍ക്കുന്നു. ഒരു വ്യക്തിയേക്കാള്‍ വിലയുള്ള ഒരു വസ്തുവായി മാറിയ സാം യഥാര്‍ത്ഥത്തില്‍ വിറ്റത് തന്റെ തൊലിയേക്കാള്‍ വിലപിടിച്ച പലതുമാണെന്ന് ഞെട്ടലോടെ മനസ്സിലാക്കുന്നു. കൌത്തര് ബെന്‍ ആലിയ സംവിധാനം ചെയ്ത് മോണിക്ക ബെലൂച്ചി, യാഹ്യമഹായ്നി […]
Run All Night / റൺ ഓൾ നൈറ്റ് (2015)
എംസോൺ റിലീസ് – 2741 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ അരുൺ ബി. എസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.6/10 പഴയ അധോലോക നായകനും ഗ്യാങ്സ്റ്ററുമായിരുന്ന ജിമ്മി കോൺലണ്‍ ഒരു രാത്രിയിൽ സ്വന്തം മകന്റെ ജീവൻ രക്ഷിക്കാനായി, ആ നഗരം അടക്കിഭരിച്ചിരുന്ന അധോലോക നായകനും ഉറ്റചങ്ങാതിയുമായ ഷോൺ മഗ്വയറിനെതിരെ പടപൊരുതേണ്ടി വരുന്നു. ജിമ്മിയെ കുടുക്കാൻ വർഷങ്ങളായി കാത്തിരിക്കുന്ന ന്യൂയോർക്ക് സിറ്റി പോലീസിനും അതൊരു അവസരമായിരുന്നു. ആ രാത്രിയിൽ ജിമ്മി കോൺലണെയും മകൻ മൈക്കൽ […]
You’re Next / യൂ ആർ നെക്സ്റ്റ് (2011)
എംസോൺ റിലീസ് – 2740 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Wingard പരിഭാഷ ഷാനു നൂജുമുദീന്‍ ജോണർ ഹൊറർ, ത്രില്ലർ 6.6/10 Adam Wingardന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ Horror/slasher സിനിമയാണ് യൂ ആർ നെക്സ്റ്റ്. ഡേവിസൺ ദമ്പതികളുടെ വിവാഹ വാർഷികം ആഘോഷിക്കാനായി മക്കളും അവരുടെ കാമുകീ കാമുകന്മാരും ഒത്തുചേർന്ന സന്തോഷപൂർണമായ ഒരു രാത്രിയിൽ മുഖംമൂടി ധാരികളായ ഒരുകൂട്ടം കൊലപാതകികൾ അവരെ ആക്രമിക്കുന്നു. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് സിനിമയിലുടനീളം. അവസാനം വരെ ത്രില്ലടിച്ച് കാണാൻ സാധിക്കുന്ന ഈ […]
Waltz with Bashir / വാൾട്സ് വിത്ത് ബാഷിർ (2008)
എംസോൺ റിലീസ് – 2736 ഭാഷ ഹീബ്രു സംവിധാനം Ari Folman പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ അഡ്വഞ്ചർ, അനിമേഷന്‍, ഡ്രാമ 8.0/10 “ടെൽ അവീവിന്റെ തെരുവുകളെ വിറപ്പിച്ച്, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച് കൊണ്ട് പാഞ്ഞു വരുന്ന 26 നായ്ക്കൾ. അവ എന്റെ മേധാവിയോട് പറയുന്നു, ബോസ് റെയിനിനെ തന്നില്ലെങ്കിൽ ഇവിടുള്ളവരെയെല്ലാം ഞങ്ങൾ അകത്താക്കും.” ഇരുപത് വർഷം മുന്നേ തൻ്റെ കൂടെ സൈന്യത്തിലുണ്ടായിരുന്ന ബോസ് റെയിൻ, തന്നെ കുറച്ച് ദിവസങ്ങളായി അലട്ടുന്ന ഈ സ്വപ്നത്തെ പറ്റി […]
The Japanese Wife / ദ ജാപ്പനീസ് വൈഫ് (2010)
എംസോൺ റിലീസ് – 2739 ഭാഷ ബംഗാളി സംവിധാനം Aparna Sen പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 കുനാൽ ബസുവിൻ്റെ ‘The Japanese Wife’ പുസ്തകത്തെ ആധാരമാക്കി 2010 ൽ അതേ പേരിൽ തന്നെ അപർണ സെന്നിൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ബംഗാളി ചിത്രമാണ്ഇത്. എത്രത്തോളം നിർമലമായി, ഗാഢമായി, അഗാധമായി നിങ്ങൾക്ക് പ്രണയിക്കാൻ കഴിയും? അതും പരസ്പരം ഒരിക്കൽ പോലും കാണാതെ രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ ഇരുന്ന്? 2 വിദൂരദേശങ്ങളിലിരുന്ന് പ്രണയിക്കുക മാത്രമല്ല വിവാഹബന്ധത്തിൽ […]
Shershaah / ഷേർഷ (2021)
എംസോൺ റിലീസ് – 2738 ഭാഷ ഹിന്ദി സംവിധാനം Vishnuvardhan പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ബയോഗ്രഫി, ഹിസ്റ്ററി, വാർ 8.9/10 കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച്, രാജ്യം പരം വീർ ചക്ര നൽകി ആദരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കി 2021 പുറത്തിറങ്ങിയ ചിത്രമാണ് ‘ഷേർഷ’. ക്യാപ്റ്റൻ വിക്രം ബത്രയുടെ കശ്മീരിലെ ആദ്യ പോസ്റ്റിങ്ങ്, കശ്മീരിൽ അദ്ദേഹം നേതൃത്വം നൽകിയ ദൗത്യങ്ങൾ, അദ്ദേഹത്തിന്റെ പ്രണയം, കാർഗിൽ യുദ്ധത്തിലെ വീരമൃത്യു എന്നിവയാണ് ഈ ചിത്രത്തിൽ […]