എം-സോണ്‍ റിലീസ് – 1775 ഭാഷ ഹിന്ദി സംവിധാനം Ali Abbas Zafar പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഫാമിലി, റൊമാൻസ് 5.8/10 “മേരെ ബ്രദർ കി ദുൽഹൻ” ഒരു റൊമാന്റിക് കോമഡി സിനിമയാണ്. കുഷ് അഗ്നിഹോത്രി (ഇമ്രാൻ ഖാൻ) ചേട്ടൻ ലവ് അഗ്നിഹോത്രി (അലി സഫർ)നു കല്യാണം കഴിക്കാൻ വേണ്ടിനല്ലൊരു പെൺകുട്ടിയെ തിരയുകയാണ്. ഒരുപാട് തിരഞ്ഞു അവസാനംലവിനു യോജിച്ച ഒരു പെൺകുട്ടിയെ കണ്ടുപിടിക്കുന്നു ഡിംപിൾ ദീക്ഷിത് (കത്രീന കൈഫ്).രണ്ട് കുടുംബവും കണ്ടു കാര്യങ്ങളെല്ലാം സംസാരിച്ചു […]
Ladies vs. Ricky Bahl / ലേഡീസ് vs റിക്കി ബഹൽ (2011)
എം-സോണ്‍ റിലീസ് – 1773 ഭാഷ ഹിന്ദി സംവിധാനം Maneesh Sharma പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 5.9/10 ഡിംപിൾ, റൈന, സൈറ മൂന്നുപേരെയും വ്യത്യസ്ഥമായി പറ്റിച്ചു പണവുമായി കടന്ന് കളഞ്ഞിരിക്കുകയാണ് റിക്കി. പലയിടത്തും പല പേരിലാണ് റിക്കി അറിയപ്പെടുന്നത്.ഒരു സാഹചര്യത്തിൽ മൂന്ന് പെണ്ണുങ്ങളും റിക്കിക്കു പണി കൊടുത്തു പണം തിരിച്ചു നേടാൻ ഇറങ്ങുന്നു. അതിന് അവർ മറ്റൊരു പെണ്ണിനെ കളത്തിൽ ഇറക്കുന്നു ‘ഇഷിക’.പെണ്ണുങ്ങളുടെ കെണിയിൽ റിക്കി വീഴുമോ…? രക്ഷപ്പെടുമോ…? രൺവീർ സിംഗ്, […]
Five Feet Apart / ഫൈവ് ഫീറ്റ് അപാർട് (2019)
എം-സോണ്‍ റിലീസ് – 1763 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Baldoni പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ശ്വാസകോശത്തിന്റെയും ദഹനവ്യൂഹത്തിന്റെയും പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്. ഇത്തരം രോഗികൾക്ക് തമ്മിൽ ഇടപഴകുന്നതിന് പരിമിതികളുണ്ട്. ‘സ്റ്റെല്ല’യും ‘വിൽ’ ഉം ‘പോ’യും CF രോഗികളായ കൗമാരക്കാരാണ്. ഇവരുടെ ഇടയിലുള്ള സൗഹൃദവും പ്രണയവും അവരുടെ ജീവിതവുമാണ് ‘ഫൈവ് ഫീറ്റ് അപാർട് ‘ എന്ന സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Cranes Are Flying / ദ ക്രേൻസ് ആർ ഫ്ലയിങ് (1957)
എം-സോണ്‍ റിലീസ് – 1746 ക്ലാസ്സിക് ജൂൺ2020 – 18 ഭാഷ റഷ്യൻ സംവിധാനം Mikhail Kalatozov പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ്,വാർ 8.3/10 അഗാധമായ പ്രണയത്തിൽ ആനന്ദിക്കുന്ന വെറോണികയും ബോറീസും സ്വന്തമായിട്ടൊരു ജീവിതം തുടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ബോറിസ് പട്ടാളത്തിൽ ചേരുന്നതോടെ തകരുന്നത് അവരുടെ ഭാവി സ്വപ്നങ്ങൾ മാത്രമല്ല. ആ കാലഘട്ടത്തിലെ റഷ്യൻ വനിതകളുടെയെല്ലാം ഒരു പ്രതിനിധിയാകുകയാണ് വെറോണിക്ക.ലോകമെമ്പാടും വലിയ തോതിൽ നാശം വിതച്ച ഒരു ദുരന്തം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് രണ്ടാം […]
Charulata / ചാരുലത (1964)
എം-സോണ്‍ റിലീസ് – 1726 ക്ലാസ്സിക് ജൂൺ 2020 – 11 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 8.2/10 രബീന്ദ്രനാഥ ടാഗോറിന്റെ “നോഷ്ടോനീർ” അഥവാ തകർന്ന കൂട് എന്ന കഥയെ ആസ്പദമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ചിത്രമാണ് ചാരുലത. 1870കളിലെ ബംഗാളിൽ ഒരു പത്രം നടത്തുന്ന ധനികനായ ഭൂപതിയുടെ ഭാര്യയാണ് ചാരുലത. വിരസത നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് ഭൂപതിയുടെ കസിനും കവിയുമായ അമൽ വരികയാണ്. ചാരുലതക്ക് സാഹിത്യത്തിലുള്ള അഭിരുചി വളർത്താൻ അമൽ […]
MalliRaava / മള്ളി രാവാ (2017)
എം-സോണ്‍ റിലീസ് – 1716 ഭാഷ തെലുഗു സംവിധാനം Gowtam Tinnanuri പരിഭാഷ സാമിർ ജോണർ ഡ്രാമ, റൊമാൻസ് 8.0/10 കാർത്തികും അഞ്ജലിയും അവരുടെ പതിനാലാമത്തെ വയസ്സിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. പരസ്പരം അഗാധമായ പ്രണയം ഉണ്ടായിരുന്നിട്ടും, സാഹചര്യങ്ങൾ അവരെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വേർപിരിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടെ രക്ഷിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ എത്രത്തോളം കുട്ടികളെ ബാധിക്കുന്നുണ്ട് എന്ന കാര്യവും പറഞ്ഞു വെക്കുന്നുണ്ട്, മള്ളി രാവാ എന്ന ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dil Se.. / ദിൽ സേ.. (1998)
എം-സോണ്‍ റിലീസ് – 1712 ഭാഷ ഹിന്ദി സംവിധാനം Mani Ratnam പരിഭാഷ അജിത് വേലായുധൻ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 മണിരത്നം സംവിധാനവും എ ആർ റഹ്മാൻ സംഗീതവും ചെയ്ത ദിൽസേ 1998ൽ ആണ് റിലീസ് ആയത്. ദിൽസേയിലെ ഓരോ ഗാനവും ഇന്നും നമുക്ക് പ്രിയപ്പെട്ടതാണ്.ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്യുന്ന അമർ കാന്ത് വർമ്മ എന്ന് ചെറുപ്പക്കാരന്റെയും അവൻ പ്രണയിക്കുന്ന മേഘ്ന എന്ന് പെൺകുട്ടിയുടെയും കഥയാണ് ദിൽസേ. ഒരു ജീവിതലക്ഷ്യത്തോടെ ജീവിക്കുന്ന മേഘ്നയ്ക്ക് അമറിന്റെ […]
My Bossy Girl / മൈ ബോസി ഗേൾ (2019)
എം-സോണ്‍ റിലീസ് – 1707 ഭാഷ കൊറിയൻ സംവിധാനം Jang-Hee Lee പരിഭാഷ വിവേക് സത്യൻ ജോണർ കോമഡി, റൊമാൻസ് 6.4/10 ഹ്വി സോ (ജി ഇൽ ജൂ), ഗിൽ യോങ് ടൈയും (ഹിയോ ജംഗ് മിൻ) ,ചാങ് ഗിലും (കിം കി ഡൂ), സാമൂഹിക ഇടപെടലിന്റെ കാര്യത്തിൽ പൂർണ്ണ പരാജയങ്ങളായ മൂന്നു എഞ്ചിനീയറിംഗ് വിദ്യാർഥികൾ, അവരുടെ സ്വയം പ്രഖ്യാപിത “അവഞ്ചേഴ്സ് ഓഫ് എഞ്ചിനീയറിംഗ്” ലോകത്തിൽ വിരാജിക്കുന്നവരാണ് .മൂന്ന് പേരും കാമ്പസിലെ ഏറ്റവും മിടുക്കന്മാരായിരുന്നെങ്കിലും കഴിഞ്ഞ 9888 […]