എംസോൺ റിലീസ് – 1632 ഭാഷ കൊറിയൻ സംവിധാനം Jin-ho Heo പരിഭാഷ അരുൺ അശോകൻ ജോണർ ഷോർട്, റൊമാൻസ് 7.5/10 ഏപ്രിൽ സ്നോ, ക്രിസ്മസ് ഇൻ ആഗസ്റ്റ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത Hur Jin-ho സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് ടു ലൈറ്റ്സ് ലെലുമിനോ. പാർക്ക് ഹ്യൂങ്-സിക്കും ഹാൻ ജി-മിന്നുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Red Balloon / ദി റെഡ് ബലൂൺ (1956)
എംസോൺ റിലീസ് – 1632 ഭാഷ ഫ്രഞ്ച് സംവിധാനം Albert Lamorisse പരിഭാഷ ജോസഫ് ജോണർ ഷോർട്, കോമഡി, ഡ്രാമ 8.1/10 ഫ്രഞ്ച് സംവിധായകനായ ആൽബർട്ട് ലമോറിസ് രചനയും സംവിധാനവും നിർവ്വഹിച്ച് 1956-ൽ പുറത്തിറങ്ങിയ ഈ ഹ്രസ്വചിത്രം ഒരു ബാലൻ്റെയും അവന് കിട്ടുന്ന ഒരു മാജിക് ബലൂണിൻ്റെയും കഥയാണ് പറയുന്നത്. 35 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം കുട്ടികൾക്ക് വേണ്ടിയുള്ള ലോകത്തെ എറ്റവും മികച്ച ഹ്രസ്വചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടിയ ഏക ഹ്രസ്വചിത്രവും ഇതാണ്. […]
Lift / ലിഫ്റ്റ് (2017)
എംസോൺ റിലീസ് – 1632 ഭാഷ ഹിന്ദി സംവിധാനം Ida Ali പരിഭാഷ ഷൈജു എസ് ജോണർ ഷോർട്, റൊമാൻസ് 4.2/10 ഒരു അപ്പാർട്മെന്റ് ബിൽഡിങ്ങിലെ ലിഫ്റ്റിൽ നടക്കുന്ന ഒരു കൊച്ചു പ്രണയകഥയാണ് ഇദ അലി സംവിധാനം ചെയ്ത ലിഫ്റ്റ് എന്ന ഷോർട് ഫിലിമിന്റെ ഇതിവൃത്തം. ലിഫ്റ്റിൽ വെച്ച് പലപ്പോഴായി കണ്ടുമുട്ടുകയും തുടർന്ന് പ്രണയിക്കുകയും ചെയ്യുന്ന ടാനിയയുടെയും അർജ്ജുന്റെയും ഇണക്കങ്ങളും പിണക്കങ്ങളുമായി പറഞ്ഞുപോവുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ഥ ബോളിവുഡ് സംവിധായകൻ ഇംത്യാസ് അലിയുടെ മകൾ […]
Paradise or Oblivion / പാരഡൈസ് ഓര് ഒബ്ളിവിയണ്‍ (2012)
എം-സോണ്‍ റിലീസ് – 55 ഭാഷ ഇംഗ്ലീഷ് സംവിധാനം Roxanne Meadows പരിഭാഷ Linguistic team international – Malayalam team ജോണർ ഡോക്യുമെന്ററി, ഷോർട് 8.1/10 പൂര്‍ണമായും പണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും ആര്ഭാടത്തില് അധിഷ്ഠിതവുമായ സമൂഹം ഒരു കപട സമൂഹമാണ്. മനുഷ്യന്റെ ഏറ്റവും താഴ്ന്ന നിലയിലുള്ള പുരോഗമനം എന്ന് നമ്മുടെ സമൂഹം ചരിത്രത്തില്‍ ഇടം പിടിക്കും. തികച്ചും പുതിയ ഒരു നാഗരികത കെട്ടിപ്പടുക്കാന്‍ ആവശ്യമായ തലച്ചോറും സാങ്കേതികവിദ്യയും എങ്ങനെ ചെയ്യണമെന്ന അറിവും പ്രായോഗികതയും നമുക്കുണ്ട്.ഇന്നലെകളിൽ നിന്നുള്ള ഉത്തരങ്ങൾ […]
Learning to Skateboard in a Warzone (If You’re a Girl) / ലേർണിംഗ് റ്റു സ്കെയ്റ്റ്ബോർഡ് ഇൻ എ വാർസോൺ (ഇഫ് യു ആർ എ ഗേൾ) (2019)
എം-സോണ്‍ റിലീസ് – 1576 ഭാഷ ദരി സംവിധാനം Carol Dysinger പരിഭാഷ സാബി ജോണർ ഡോക്യൂമെന്ററി, ഷോർട്, സ്പോർട് 7.4/10 വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ പായുന്ന സൈക്കിളിൽ കയറി എത്രയോ വട്ടം നമ്മൾ കൂട്ടുകാർക്കൊപ്പം ചുറ്റിയടിച്ചിരിക്കുന്നു. സൈക്കിൾ ചവിട്ടാൻ പഠിയ്ക്കുന്നതിനിടെ എത്രയോ തവണ ചടപടേന്ന് വീണു കരഞ്ഞിട്ടുണ്ട്. നിങ്ങളുടെ കൈപൊട്ടി ചോരയൊലിക്കുന്നതു കണ്ട സങ്കടത്തിൽ ‘ഇനി സൈക്കിൾ കൈ കൊണ്ടു തൊടരുതെന്ന്’ അച്ഛൻ വടിയെടുക്കുമ്പോൾ എത്രയോ തവണ കാറിക്കരഞ്ഞിട്ടുമുണ്ട്. അതിലും സങ്കടമാണ് അഫ്ഗാനിസ്ഥാനിലെ കാര്യം. അവിടെ […]
Chutney / ചട്നി (2016)
എം-സോണ്‍ റിലീസ് – 1520 ഭാഷ ഹിന്ദി സംവിധാനം Jyoti Kapur Das പരിഭാഷ സജിൻ.എം.എസ് ജോണർ ഷോർട്ട്ഫിലിം, കോമഡി, ഡ്രാമ, 7.8/10 ജ്യോതി കപുർ ദാസ് എഴുതി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു ഷോർട്ട് ഫിലിം ആണ് ‘ചട്നി’.ബോളിവുഡ് താരങ്ങളായ ടിസ്കാ ചോപ്ര, ആദിൽ ഹുസൈൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യുട്യൂബിൽ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഇതുവരെ 125 മില്യണിലേറെ വ്യൂവ്സ് നേടിക്കഴിഞ്ഞു.വെറും 17 മിനുറ്റ് മാത്രം ദൈർഖ്യമുള്ള ഈ ചിത്രം പ്രേക്ഷകരെ […]
Ahalya / അഹല്യ (2015)
എം-സോണ്‍ റിലീസ് – 1520 ഭാഷ ബംഗാളി സംവിധാനം Sujoy Ghosh പരിഭാഷ മുജീബ് സിപിവൈ ജോണർ ഷോർട്ട്ഫിലിം, ത്രില്ലർ, 8.0/10 14 മിനിറ്റുള്ള ഒരു ത്രില്ലർ ഷോര്‍ട്ട് ഫിലിമാണ് അഹല്യ. ഒരു മാൻ മിസ്സിംഗ് കേസ് അന്വേഷിക്കാനെത്തുന്ന പോലീസുകാരൻ ഒരു പ്രായമായ ആര്‍ട്ടിസ്റ്റിന്റെയും അദ്ദേഹത്തിന്റെ ചെറുപ്പക്കാരിയായ ഭാര്യയുടെയും വീട്ടിലെത്തുന്നു. അന്വേഷണത്തിനിടെ പോലീസുകാരൻ അനുഭവിക്കുന്ന ചില അപരിചിതമായ അനുഭവങ്ങളിലൂടെയാണ് ഷോട്ട് ഫിലിം മുന്നോട്ട് പോകുന്നത്. ഹിന്ദുപുരാണത്തിലെ ഒരാശയത്തെ വിദഗ്ധമായി ഉള്‍ച്ചേർത്തതാണ് ഈ ഷോര്‍ട്ട്ഫിലിമിന്റെ ഏറ്റവും വലിയ പ്രത്യേകത. […]
Frozen Fever / ഫ്രോസൺ ഫീവർ (2015)
എം-സോണ്‍ റിലീസ് – 1520 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Buck പരിഭാഷ വിമൽ കൃഷ്ണൻ കുട്ടി ജോണർ അനിമേഷൻ, ഷോർട്ട്ഫിലിം, അഡ്വഞ്ചർ, 6.9/10 ചെറിയ കുട്ടി ആയിരിക്കുന്ന സമയത്താണ് അവസാനമായി അന്നയുടെ പിറന്നാൾ വലിയ ആഘോഷമായി നടത്തിയിട്ടുള്ളത്. പിന്നീട് അവളുടെയും ചേച്ചി എൽസയുടെയും ഇടയിൽ സംഭവിച്ച പ്രശ്നവും അവരുടെ അച്ഛനമ്മമാരുടെ തിരോധാനവും രാജ്യം ഭരിക്കാൻ ആരുമില്ലാത്ത അവസ്ഥയുമൊക്കെയായി ഇന്നേവരെ അതിന് സാധിച്ചിരുന്നില്ല. ഇപ്പോൾ പ്രശ്നങ്ങളെല്ലാം അടങ്ങുകയും എൽസ അടച്ചിട്ട റൂമിൽ നിന്നിറങ്ങി രാജ്യം നല്ല രീതിയിൽ […]