എംസോൺ റിലീസ് – 2890 ഭാഷ ഇംഗ്ലീഷ് സംവിധാനം John Glen പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.3/10 1985-ൽ ഇറങ്ങിയ ജയിംസ് ബോണ്ട് ചിത്രമാണ് എ വ്യൂ റ്റു എ കിൽ. ഏറ്റവും കൂടുതൽ തവണ ജെയിംസ് ബോണ്ടായി അഭിനയിച്ച റോജർ മൂർ, അവസാനമായി അഭിനയിച്ച ബോണ്ട് ചിത്രം കൂടെയാണ് ഇത്. സീക്രട്ട് ഏജന്റ് ആയ ഒരു സഹപ്രവർത്തകന്റെ മൃതദേഹത്തിൽ നിന്ന് കിട്ടിയ ഒരു ചിപ്പിനെ പിന്തുടർന്നുണ്ടാകുന്ന അന്വേഷണത്തിൽ, മൈക്രോ ചിപ്പ് […]
The Innocents / ദി ഇന്നസെന്റ്സ് (2021)
എംസോൺ റിലീസ് – 2887 ഭാഷ നോർവീജിയൻ സംവിധാനം Eskil Vogt പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.3/10 ഒൻപത് വയസ്സുകാരി ഈദയുടെ കുടുംബം പുതിയ ഒരിടത്തേക്ക് താമസം മാറിവന്നിരിക്കുകയാണ്. വേനലവധിയാണെങ്കിലും ഈദയുടെ ആഗ്രഹം പോലെ അവധിക്കാലമാഘോഷിക്കാൻ അവർക്ക് യാത്ര പോവാനോ ഒന്നും പറ്റുന്നില്ല. അതിന്റെ പ്രധാന കാരണം, ഓട്ടിസം ബാധിച്ച അവളുടെ ചേച്ചിയാണ്. അവധിക്കാലമായതിനാൽ തന്നെ മിക്ക കുടുംബങ്ങളും യാത്ര പോയിരിക്കുകയാണ്. വളരെ കുറച്ചു കുട്ടികൾ മാത്രമേ ആ പരിസരത്തുള്ളൂ. അങ്ങനെ […]
Girl in the Basement / ഗേൾ ഇൻ ദ ബേസ്മെന്റ് (2021)
എംസോൺ റിലീസ് – 2878 ഭാഷ ഇംഗ്ലീഷ് സംവിധാനം Elisabeth Röhm പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ക്രൈം, ത്രില്ലർ 6.4/10 ഓസ്ട്രിയയിൽ നടന്ന മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എലിസബത്ത് റോം സംവിധാനം ചെയ്ത ചിത്രമാണ് ഗേൾ ഇൻ ദ ബേസ്മെന്റ്. സാറ 18 വയസ്സ് തികയാൻ പോകുന്ന ഒരു പെൺകുട്ടിയാണ്. അമ്മയും സഹോദരിയും അച്ഛനുമൊപ്പമാണ് അവൾ കഴിയുന്നത്. തന്റെ സ്വാതന്ത്ര്യത്തിന് മേൽ അനാവശ്യമായി നിയന്ത്രണങ്ങൾ വെക്കുന്ന അച്ഛനെ സാറയ്ക്ക് തീരെ ഇഷ്ടവുമല്ലായിരുന്നു. […]
Quantum of Solace / ക്വാണ്ടം ഓഫ് സൊളാസ് (2008)
എംസോൺ റിലീസ് – 2877 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Forster പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.6/10 ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിരണ്ടാമത്തെയും, ഡാനിയേൽ ക്രേഗ് ബോണ്ട് സീരീസിലെ രണ്ടാമത്തെ ചിത്രവുമാണ് ജെയിംസ് ബോണ്ട്: ക്വാണ്ടം ഓഫ് സൊളാസ്. മുൻ ബോണ്ട് ചിത്രമായ കസീനോ റൊയാലിന്റെ തുടർച്ചയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കാമുകിയായ വെസ്പറിന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി പുറപ്പെടുന്ന ബോണ്ടിന്റേയും, തന്റെ മാതാപിതാക്കളെ കൊല ചെയ്തവനോടുള്ള പ്രതികാരം മാത്രം ലക്ഷ്യമാക്കി […]
Sanak / സനക് (2021)
എംസോൺ റിലീസ് – 2874 ഭാഷ ഹിന്ദി സംവിധാനം Kanishk Varma പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ ജോണർ ആക്ഷൻ, ത്രില്ലർ 7.0/10 കനിഷ്ക് വർമ്മയുടെ സംവിധാനത്തിൽ വിദ്യുത് ജംവല് നായകനാക്കി 2021-ൽ ഹിന്ദിയിൽ പുറത്തിറങ്ങിയ മുഴുനീള ആക്ഷൻ ത്രില്ലെർ ആണ് “സനക്“. അജയ് പാൽ സിംഗ് എന്ന ആയുധ കച്ചവടക്കാരനെ ഹോസ്പിറ്റലിൽ നിന്ന് രക്ഷിക്കാനായി ഒരു കൂട്ടം ഗുണ്ടാസംഘങ്ങൾ ഹോസ്പിറ്റൽ പിടിച്ചെടുക്കുന്നു. അവിടുന്ന് വിവാൻ (വിദ്യുത് ജംവല്) അവരുടെ പിടിയിലകപ്പെടാതെ രക്ഷപെടുകയും, പിന്നീട് അവർക്കെതിരെ ഒറ്റയാൾ […]
For Your Eyes Only / ഫോർ യുവർ ഐസ് ഒൺലി (1981)
എംസോൺ റിലീസ് – 2871 ഭാഷ ഇംഗ്ലീഷ് സംവിധാനം John Glen പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.7/10 ജയിംസ് ബോണ്ട് പരമ്പരയിലെ പന്ത്രണ്ടാമത് സിനിമയാണ് ഫോർ യുവർ ഐസ് ഒൺലി. റോജർ മൂർ ബോണ്ട് ആയി എത്തിയ അഞ്ചാമത് ചിത്രം. ഗ്രീസ്, ഇറ്റലി, ഇംഗ്ലണ്ട്, ബഹാമസ് എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രം, മികച്ച ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. കാർ ചേസിങ്ങും സാഹസികതയുമെല്ലാം ഉൾക്കൊള്ളിച്ച് പതിവ് ബോണ്ട് ചേരുവകളെല്ലാം ചിത്രത്തിലുണ്ട്.അന്തർവാഹിനികളിലെ മിസൈലുകളെ […]
Brothers / ബ്രദേഴ്സ് (2009)
എംസോൺ റിലീസ് – 2851 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Sheridan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.1/10 ഭാര്യയും 2 പെൺമക്കളും അടങ്ങിയ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന ആളാണ് ക്യാപ്റ്റൻ സാം കെഹിൽ. സാമിന്റെ സഹോദരനാണ് ടോമി. മോഷണക്കുറ്റത്തിന് ജയിലിൽ കഴിഞ്ഞ ടോമിയെ, സാമിന്റെ ഭാര്യ ഗ്രേസിനും മക്കൾക്കും ഇഷ്ടമല്ലായിരുന്നു. ഒരു നാൾ അഫ്ഗാനിസ്ഥാനിലേക്ക് പോകേണ്ടി വരുന്ന സാം അവിടെ വെച്ചൊരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചെന്ന് നാട്ടിലറിയുന്നു. സാമിന്റെ മരണത്തോടെ […]
Manuscripts Don’t Burn / മാനുസ്ക്രിപ്റ്റ്സ് ഡോണ്ട് ബേൺ (2013)
എംസോൺ റിലീസ് – 2848 ഇറാനിയൻ ഫെസ്റ്റ് – 01 ഭാഷ പേർഷ്യൻ സംവിധാനം Mohammad Rasoulof പരിഭാഷ പ്രശാന്ത് പി ആർ ജോണർ ഡ്രാമ, ത്രില്ലർ 7.2/10 21 ഇറാനിയൻ സാഹിത്യകാരന്മാരെ ഒരു ബസിൽ വെച്ചു വധിക്കാനുള്ള 1996 ലെ പരാജയപ്പെട്ട ശ്രമത്തെ അടിസ്ഥാനമാക്കി ഇറാനിയൻ സംവിധായകനായ മുഹമ്മദ് റസലൂഫ് 2013 ൽ സംവിധാനം ചെയ്ത സിനിമയാണിത്. വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട എഴുത്തുകാരിലൊരാൾ തനിക്ക് നേരെയുണ്ടായ വധശ്രമത്തെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും കുറിച്ചുള്ള ഓർമകൾ കയ്യെഴുത്ത്പ്രതിയായി […]