എം-സോണ്‍ റിലീസ് – 1910 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം John Glen പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.7/10 ജയിംസ് ബോണ്ട് പരമ്പരയിലെ 15-ാമത് ചിത്രം. തിമോത്തി ഡാൾട്ടൻ ആദ്യമായി ബോണ്ടിനെ അവതരിപ്പിച്ചത് 1987-ൽ ഇറങ്ങിയ ദ ലിവിങ് ഡേലൈറ്റ്സിലാണ്.ആകാശത്തും റോഡിലുമുള്ള ബോണ്ടിന്റെ സാഹസിക രംഗങ്ങൾ നിറഞ്ഞ ചിത്രം വലിയ വിജയമായിരുന്നു. റഷ്യയുടെ അഫ്ഗാൻ അധിനിവേശവും സ്റ്റാലിന്റെ ചില നടപടികളുടെ പിന്തുടർച്ചയുമെല്ലാം പ്രമേയമാക്കുന്ന ചിത്രം […]
Blue Ruin / ബ്ലൂ റൂയിൻ (2013)
എം-സോണ്‍ റിലീസ് – 1908 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeremy Saulnier പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.1/10 ജെറമി സുൾനിയറിന്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം ത്രില്ലർ ചിത്രമാണ് ബ്ലൂ റൂയിൻ. മാതാപിതാക്കൾ കൊല്ലപ്പെട്ട ശേഷം ഏകാന്തനായി തന്റെ കാറിനുള്ളിൽ ജീവിക്കുന്ന ഡ്വൈറ്റ്, തന്റെ മാതാപിതാക്കളുടെ ഘാതകൻ ജയിൽ മോചിതനാകുന്നതോടു കൂടി പ്രതികാര ദാഹവുമായി മുന്നോട്ട് നീങ്ങുന്നു. തുടർന്ന് ഡ്വൈറ്റിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. ഒരു സാധാരണ […]
You Only Live Twice / യു ഒൺലി ലിവ് ട്വൈസ് (1967)
എം-സോണ്‍ റിലീസ് – 1906 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Lewis Gilbert പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.9/10 ജെയിംസ് ബോണ്ട് പരമ്പരയിലെ അഞ്ചാമത്തെ ചിത്രം. ഷോൺ കോണറി തന്നെ വീണ്ടും ബോണ്ടിനെ അവതരിപ്പിക്കുന്നു. അമേരിക്കയുടെ ‘ജൂപ്പിറ്റർ 16’ പേടകത്തെ ബഹിരാകാശത്ത് വെച്ച് അജ്ഞാതമായ മറ്റൊരു പേടകം തട്ടിയെടുക്കുന്നു. ലോക ശക്തികൾ ഞെട്ടിയ സംഭവത്തിന് പിന്നിലുള്ളത് ആരെന്ന് ആർക്കുമറിയില്ല. റഷ്യയാണെന്ന് അമേരിക്ക ആരോപിക്കുന്നു. പക്ഷേ, […]
The Curse of la Llorona / ദി കേഴ്സ് ഓഫ് ലാ യൊറോണ (2019)
എം-സോണ്‍ റിലീസ് – 1904 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Michael Chaves പരിഭാഷ ബിനോജ് ജോസഫ് പള്ളിച്ചിറ ജോണർ ഹൊറര്‍, മിസ്റ്ററി, ത്രില്ലര്‍ 5.3/10 കുട്ടികളെ അപകടത്തിലാക്കുന്നുവെന്ന ഒരമ്മയുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട്, ഒരു സാമൂഹികപ്രവർത്തകയും രണ്ടുകുട്ടികളും ഒരു വീട്ടിൽ താമസമാക്കുന്നു. അവിടെ അവർ ഭയപ്പെടുത്തുന്ന അമാനുഷിക മണ്ഡലത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ലാ ലറോണ എന്ന സ്ത്രീയുടെ ആത്മാവ് അവരെ അപകടപ്പെടുത്താൻ ശ്രമിക്കുന്നു. അവർ നേരിടേണ്ടി വരുന്ന ഭയാനക സംഭവങ്ങളാണ് സിനിമ പറയുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Eden Lake / ഈഡൻ ലേക്ക് (2008)
എം-സോണ്‍ റിലീസ് – 1898 ഭാഷ ഇംഗ്ലീഷ് സംവിധാനം James Watkins പരിഭാഷ അനന്തു പി. പൈ ജോണർ ഹൊറര്‍, ത്രില്ലര്‍, ക്രൈം 6.8/10 2008ൽ James Watkinsന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു ഹൊറര്‍, ത്രില്ലര്‍, ക്രൈം ചിത്രമാണ് ഈഡന് ലേക്ക്. അധ്യാപികയായ ജെന്നിയും അവളുടെ കാമുകൻ സ്റ്റീവും കൂടി വാരാന്ത്യം ആഘോഷിക്കാനായി ഒരു കായൽക്കരയിലേക്ക് പോകുന്നു. അവിടേയ്ക്ക് തെമ്മാടികളായ ഒരു കൂട്ടം ചെറുപ്പക്കാരും എത്തുന്നു. പിന്നീട് നടക്കുന്ന നീചവും ഉധ്വേഗജനകവുമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ […]
Thunderball / തണ്ടര്‍ബോള്‍ (1965)
എം-സോണ്‍ റിലീസ് – 1896 ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ പ്രശോഭ് പി സി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ത്രില്ലര്‍ 7.0/10 ജയിംസ് ബോണ്ട് പരമ്പരയിലെ നാലാമത്തെ ചിത്രമാണ് 1965-ൽ ഇറങ്ങിയ തണ്ടർബോൾ. വൻ ജനപ്രീതി നേടിയ ‘ഗോൾഡ്ഫിംഗറി’ന്റെ പിന്നാലെ ഇറങ്ങിയ ഈ ചിത്രം ലോകമാകെ ബോണ്ട് ആരാധകരുടെ എണ്ണം വർധിപ്പിച്ചു. ഷോൺ കോണറിയാണ് ജയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്നത്.രണ്ട് ആറ്റം ബോംബുകളടങ്ങിയ വിമാനം ‘സ്പെക്ടർ’ എന്ന തീവ്രവാദ സംഘടന തട്ടിക്കൊണ്ട് പോകുന്നു. നൂറ് മില്യൺ […]
Goldfinger / ഗോള്‍ഡ് ഫിംഗര്‍ (1964)
എം-സോണ്‍ റിലീസ് – 1891 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ത്രില്ലര്‍ 7.7/10 ജയിംസ് ബോണ്ട് പരമ്പരയിലെ മൂന്നാമത്തെ ചിത്രം. വലിയ നിരൂപകപ്രശംസ നേടിയ സിനിമ പരമ്പരയിലെ തന്നെ മികച്ചവയിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ഷോൺ കോണറി ആണ് ബോണ്ടിനെ അവതരിപ്പിക്കുന്നത്. സ്വർണ്ണ വ്യവസായ ഭീമനായ ഗോൾഡ്ഫിംഗർ എന്നയാളുടെ രഹസ്യങ്ങൾ അന്വേഷിക്കാൻ ബോണ്ടിനെ ചുമതലപ്പെടുത്തുന്നു. പ്രത്യക്ഷത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത ഗോൾഡ്ഫിംഗറിന്റെ […]
Kriti / കൃതി (2016)
എംസോൺ റിലീസ് – 1889 ഭാഷ ഹിന്ദി സംവിധാനം Shirish Kunder പരിഭാഷ ഗോകുൽ മുരളി ജോണർ ഷോർട്, മിസ്റ്ററി, ത്രില്ലർ 7.2/10 കൃതി 2016ൽ റിലീസ് ആയ ഒരു സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ട് ഫിലിം ആണ്.കല്പന എന്ന തന്റെ സൈക്കാട്രിസ്റ്റിലൂടെ ലോകത്തെ വീക്ഷിക്കുന്ന സപൻ എന്ന വ്യക്തിയുടെ കഥയാണ് “കൃതി” പറയുന്നത്. 18 മിനിറ്റ് ഷോർട് ഫിലിം ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ