എം-സോണ്‍ റിലീസ് – 1514 ഭാഷ ഇംഗ്ലീഷ് സംവിധാനം Jason Momoa പരിഭാഷ മുസ്ഫർ. എം. കെ ജോണർ ഡ്രാമ, ത്രില്ലർ 6.1/10 അമ്മയുടെ ചിതാഭസ്മത്തിനായി മൈലുകൾക്കപ്പുറത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് മോട്ടോർസൈക്കിളിൽ നീണ്ട ഒരു യാത്ര ചെയ്യുന്ന വോൾഫിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തന്റെ അമ്മ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. കോടതി വെറുതെ വിട്ട അമ്മയുടെ ഘാതകനെ വോൾഫ് കൊലപ്പെടുത്തുന്നു. തന്റെ പിറകെ കൂടിയ പോലീസുകാരിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം കൂടിയായിരുന്നു വോൾഫിന് ഈ യാത്ര. […]
Hit / ഹിറ്റ് (2020)
എം-സോണ്‍ റിലീസ് – 1513 ഭാഷ തെലുഗു സംവിധാനം Sailesh Kolanu പരിഭാഷ അലൻ അഗസ്റ്റിൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.9/10 2020ൽ പുറത്തിറങ്ങിയ ഒരു ക്രൈം ത്രില്ലർ മൂവിയാണ് ‘ഹിറ്റ്’. നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ നിയോഗിക്കപ്പെട്ട എച്ച്.ഐ.ടി എന്ന ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ ഹെഡാണ് വിക്രം. പെട്ടന്നൊരു ദിവസം വിക്രമിന്റെ കാമുകിയെ കാണാതാവുന്നു. കാമുകിയെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണം ചെന്ന് നിൽക്കുന്നത് മറ്റൊരു പെൺകുട്ടിയുടെ മിസ്സിംഗ് കേസിലാണ്. തുടർന്നുള്ള അന്വേഷണത്തിന്റെ ഓരോ നിമിഷങ്ങളും പ്രേക്ഷകരെ ആകാംഷയുടെ […]
Asur: Welcome to Your Dark Side / അസുർ: വെൽകം ടു യുവർ ഡാർക് സൈഡ് (2020)
എം-സോണ്‍ റിലീസ് – 1508 ഭാഷ ഹിന്ദി സംവിധാനം Oni Sen പരിഭാഷ ഹിഷാം അഷ്റഫ്, അർജുൻ ശിവദാസ്, മനു എ ഷാജി ജോണർ ഡ്രാമ, ക്രൈം, ത്രില്ലർ 8.6/10 സൈക്കോ സീരിയൽ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സിബിഐ ഇൻവെസ്റ്റിഗേഷൻ ആണ് മെയിൻ തീം. ഹിന്ദു മിത്തോളജിയോടൊപ്പം സൈക്കോളജിയും മിക്സ് ചെയ്ത് നടക്കുന്ന അതിവിചിത്രമായ കൊലപാതകങ്ങൾ, അതും പക്കാ പെർഫെക്ട് ക്രൈമുകൾ. തെളിവുകളോ, കൊലപാതകിയുടെ മോട്ടീവോ ഇരകൾ തമ്മിൽ ഉള്ള കണക്ഷനുകൾ ഒന്നും കിട്ടാതെ പോലീസുകാരും സിബിഐ ഓഫീസർമാരും […]
Kalki / കൽക്കി (2019)
എം-സോണ്‍ റിലീസ് – 1493 ഭാഷ തെലുഗു സംവിധാനം Prasanth Varma പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ത്രില്ലർ 7/10 “ശേഖർ ബാബുവിനെ കൊന്നതാരാണ്?കൊല്ലാപ്പൂരിൽ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകൾ എന്തൊക്കെയാണ്?” കൊല്ലാപ്പൂർ എന്ന ഗ്രാമത്തിലെ നീതിമാനും, നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്ന ശേഖർ ബാബുവിനെ ആരോ ഒരു മരത്തിൽ കെട്ടിത്തൂക്കി, യാതൊരു തെളിവും ബാക്കി വെയ്ക്കാതെ അതിക്രൂരമായി കത്തിച്ച് കൊല്ലുന്നു. ആ കേസന്വേഷിക്കാനായി കൽക്കി എന്ന IPS ഉദ്യോഗസ്ഥൻ കൊല്ലാപ്പൂരിലെത്തുന്നു. കൊല്ലാപ്പൂർ MLA നരസപ്പയുടെ സഹോദരനായിരുന്നു കൊല്ലപ്പെട്ട ശേഖർ ബാബു. […]
Servant / സെർവന്റ് (2019)
എം-സോണ്‍ റിലീസ് – 1492 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.7/10 മനോജ് നെറ്റ് ശ്യാമളന്റെ നിർമാണത്തിൽ ടോണി ബാസ്ഗല്ലോപ്പ് എഴുതി അദ്ദേഹം ഉൾപ്പെടെ ആറുപേർ ചേർന്ന് സംവിധാനം ചെയ്ത് ആപ്പിൾ ടി.വി. പുറത്തിറക്കിയ 10 എപ്പിസോഡുകളുള്ള അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ സീരീസാണ് സെർവന്റ്. 8 ന്യൂസ് എന്ന ടി.വി. ചാനലിൽ റിപ്പോട്ടറായ ഡൊറോത്തിയുടെയും കൺസൾറ്റിങ് ഷെഫായ ഷോണിന്റെയും കുഞ്ഞിനെ പരിചരിക്കാനായി ലിയാൻ എന്ന […]
Casino Royale / കസീനോ റൊയാൽ (2006)
എം-സോണ്‍ റിലീസ് – 1485 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Campbell പരിഭാഷ രാഹുല്‍ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 8.0/10 ജെയിംസ് ബോണ്ട് പരമ്പരയിലെ 21-ാമത് ചിത്രമാണ് 2006-ൽ പുറത്തിറങ്ങിയ കസീനോ റൊയാൽ. ഡാനിയൽ ക്രെയിഗ് ആദ്യമായി ജെയിംസ് ബോണ്ടായി എത്തിയതും ഈ ചിത്രത്തിലാണ്. ജെയിംസ് ബോണ്ടിന്റെ കരിയറിന്റെ തുടക്കത്തിലാണ് കഥ നടക്കുന്നത്. ഭീകരസംഘടനകൾക്ക് വേണ്ടി വൻതോതിൽ പണമൊഴുക്കുന്ന പ്രൈവറ്റ് ബാങ്കറായ ലെ ഷീഫിനെ പിടികൂടാൻ എം.ഐ-6 ബോണ്ടിനെ അയക്കുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കസീനോ […]
The Equalizer 2 / ദി ഇക്വലൈസർ 2 (2018)
എം-സോണ്‍ റിലീസ് – 1460 ത്രില്ലർ ഫെസ്റ്റ് – 67 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.7/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ The Equalizer എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് 2018 ൽ പുറത്തിറങ്ങിയ The Equalizer 2. ആദ്യ ഭാഗത്തെ പോലെ തന്നെ ചടുലമായ സംഘട്ടന രംഗങ്ങളും നാടകീയത […]
The Platform / ദി പ്ലാറ്റ്ഫോം (2019)
എം-സോണ്‍ റിലീസ് – 1459 ത്രില്ലർ ഫെസ്റ്റ് – 66 ഭാഷ സ്പാനിഷ് സംവിധാനം Galder Gaztelu-Urrutia പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.0/10 കാലദേശാതീതമായൊരിടത്ത് ലംബാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു തടവറ. അതിന്റെ ഓരോ നിലയിലും രണ്ടു തടവുകാര്‍ വീതം. ആരൊക്കെ ഈയവസ്ഥ അതിജീവിക്കും? ആരൊക്കെ സാഹചര്യങ്ങള്‍ക്ക് കീഴടങ്ങി മരണത്തിനിരയാകും? 2019ൽ Galder Gaztelu-Urrutia സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഈ സ്പാനിഷ് ചിത്രം മികച്ചൊരു ദൃശ്യാനുഭവം തന്നെയാണ് പ്രേക്ഷകന് […]