എം-സോണ്‍ റിലീസ് – 1065 ഭാഷ ഇംഗ്ലീഷ് സംവിധാനം Blitz Bazawule പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 6.3/10 അച്ഛൻ പറഞ്ഞു കൊടുത്ത കഥകളും സ്വപ്നങ്ങളും കേട്ട് സമ്പുഷ്ടമാണ് കൊച്ചുകുട്ടിയായ അമായുടെ ഭാവനാശക്തി. ഘാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് മൈനിങ് ജോലിക്ക് പോയ അവളുടെ അച്ഛനെ കാണാതാകുമ്പോൾ അവൾ സങ്കൽപ്പവും കുറച്ചു മാജിക്കും ഉപയോഗിച്ച് അച്ഛനെ കണ്ടെത്താൻ ശ്രമിക്കുകയാണ്. Surreal, ഫാന്റസി എലെമെന്റുകളാൽ സമൃദ്ധമായ കഥയിലെ പ്രധാന ആകർഷണം ഘാനയിലെ ഗ്രാമീണ ഭംഗി […]
Duel / ഡ്യുവല്‍ (1971)
എം-സോണ്‍ റിലീസ് – 1060 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ത്രില്ലർ 7.6/10 1971ൽ പുറത്തിറങ്ങിയ വിഖ്യത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഡ്യുയൽ. ഇതേ പേരിൽ ഇറങ്ങിയ ടെലിവിഷൻ സീരിയലിന്റെ (നോവലിന്റെയും) ചലച്ചിത്രവിഷ്കരണമാണ് ഈ സിനിമ. ഒരു ബിസിനസ് ആവശ്യത്തിനായി കാറിൽ യാത്ര ചെയ്യുന്ന ഡേവിഡ് മാൻ ഒരു വിജനമായ ഹൈവേയിൽ വെച്ച് ഒരു ട്രക്കിനെ ഓവർ ടേക്ക് […]
The Witness / ദ വിറ്റ്നസ് (2018)
എം-സോണ്‍ റിലീസ് – 1052 ഭാഷ കൊറിയന്‍ സംവിധാനം Kyu-Jang Cho പരിഭാഷ അരുണ്‍ അശോകന് ജോണർ ത്രില്ലർ 6.1/10 ഭയം എന്ന വികാരം മനുഷ്യനെ കിഴടക്കുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കും എന്നത് പ്രവചനാതീതമാണ്. ചിലപ്പോൾ അവൻ ഓടി ഒളിക്കും,ചിലപ്പോൾ തിരിച്ചടിക്കും.ഇതാണ് ഈ ചിത്രത്തിൽ പറയുന്നത്എന്നു വേണമെങ്കിൽ പറയാൻ സാധിക്കും ഹാൻ സങ്-ഹ്യൂൺ അന്ന് വളരെ ലേറ്റ് ആയിട്ടാണ് തന്റെ പുതിയ അപ്പാർട്മെന്റിൽ എത്തിയത്. പതിവില്ലാതെ ചില ശബ്ദം കേട്ട ഹാൻ പുറത്തേക്കു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന […]
Tomorrow Never Dies / ടുമോറോ നെവർ ഡൈസ് (1997)
എംസോൺ റിലീസ് – 1051 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Spottiswoode പരിഭാഷ രാഗേഷ് രാജൻ എം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.5/10 ജയിംസ് ബോണ്ട് പരമ്പരയിലെ പതിനെട്ടാമത്തേതാണ് 1997-ൽ റോജർ സ്പോട്ടിസ് വൂഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം. പിയേഴ്സ് ബ്രോസ്നാൻ രണ്ടാമതും ബോണ്ടിന്റെ വേഷമണിയുന്ന ചിത്രത്തിൽ ജോനാഥൻ പ്രൈസ്, മൈക്കൽ യോ എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നു. മാധ്യമ ചക്രവർത്തിയായ എലിയട്ട് കാർവർ തന്റെ സാമ്രാജ്യം ലോകമാകെ വ്യാപിപ്പിക്കുന്നതിനായി ഒരു മൂന്നാം […]
Commando / കമാൻഡോ (1985)
എം-സോണ്‍ റിലീസ് – 1043 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark L. Lester പരിഭാഷ ഷഫീക്ക് പൊറ്റയിൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.7/10 ഒരു സ്പെഷ്യൽ മിലിട്ടറി ഫോഴ്സിലെ കമാൻഡോയായിരുന്നു ജോൺ മാട്രിക്സ്, റിട്ടയേർഡിന് ശേഷം മകൾ ജെന്നിയുമൊത്ത് മലമുകളിലെ വീട്ടിൽ സമാധാന ജീവിതം നയിക്കുകയായിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ശത്രുക്കൾ തന്റെ മകളെ തട്ടിക്കൊണ്ടുപോകുന്നു. രക്ഷിക്കാൻ ശ്രമിക്കുന്ന ജോണിനെയും അവർ ബന്ദിയാക്കുന്നു. ഒരച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം ഞൊടിയിടയിൽ ത്രില്ലർ […]
Caché / കാഷേ (2005)
എം-സോണ്‍ റിലീസ് – 1041 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Michael Haneke പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.3/10 മൈക്കിള്‍ ഹാനെക് കഥയെഴുതി സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലറാണ് കാഷെ. ജോർജ് – അന്നാ ദമ്പതികളെ ഭീതിയിലാഴ്ത്തിക്കൊണ്ട് അവരുടെ തന്നെ വീടിന്റെ ചില ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാസറ്റുകൾ അവർക്ക് ലഭിക്കുന്നു. മറ്റൊരു വീഡിയോ കാസറ്റ് കിട്ടുന്നത് വഴി, ഈ ടേപ്പുകളെല്ലാം അയച്ചത് മജീദാണെന്ന് […]
Aamir / ആമിർ (2008)
എം-സോണ്‍ റിലീസ് – 1040 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ സാദിഖ് വീ. കെ. അൽമിത്ര ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 രാജകുമാർ ഗുപ്തയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ആമിർ. മികച്ച സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ മുഖ്യകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് രാജീവ് കന്ദേൽവാൽ ആണ്. ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ആമിർ അലി ജോലിസംബന്ധമായ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു […]
Andhadhun / അന്ധാധുൻ (2018)
എം-സോണ്‍ റിലീസ് – 1038 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Sriram Raghavan പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ക്രൈം, ത്രില്ലർ 8.4/10 IMDB ഇന്ത്യന്‍ ടോപ് 250 ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള സിനിമയാണ് അന്ധാദുന്‍. യഥാര്‍ത്ഥ ജീവിതത്തില്‍ അന്ധനായി അഭിനയിക്കുന്ന യുവപിയാനിസ്റ്റ് ആകാശ് ഒരു പഴയ കാല ബോളിവുഡ് നടന്റെ വീട്ടിലേക്ക് ഒരു ദിവസം സ്വകാര്യ സംഗീത പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കപ്പെടുന്നു. അവിടെ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങള്‍ ആകാശിന്റെ തുടര്‍ന്നുള്ള ജീവിതം […]