എം-സോണ്‍ റിലീസ് – 658 ഭാഷ തെലുഗു സംവിധാനം Ravikanth Perepu പരിഭാഷ വിനീഷ് പി. വി ജോണർ ത്രില്ലെർ 8.3/10 റിഷിയും ശ്വേതയും ഒരേ കോളേജില്‍ പഠിച്ചവരാണ്.അവര്‍ തമ്മില്‍ ഇഷ്ട്ടത്തിലാണ്. റിഷിയുടെ കുടുംബം അമേരിക്കയില്‍ ആണ്. ശ്വേതയുടെ അച്ഛന്റെ നിര്‍ബന്ധ പ്രകാരം ശ്വേതക്ക് വേറൊരാളെ കല്യാണം കഴിക്കേണ്ടി വരുന്നു. അതോടെ റിഷി അമേരിക്കയിലേക്ക് തിരിച്ചു പോകുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം റിഷിയെ ഉടനെ കാണണം എന്ന് പറഞ്ഞ് കൊണ്ട്.ശ്വേതയുടെ ഒരു കാള്‍ വരുന്നു. അങ്ങനെ റിഷി […]
Blade Runner / ബ്ലേഡ് റണ്ണര്‍ (1982)
എം-സോണ്‍ റിലീസ് – 656 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ ,സയൻസ് ഫിക്ഷൻ ,ത്രില്ലെർ 8.1/10 ഫിലിപ്പ് കെ ഡിക്ക് എഴുതിയ ആയ “ഡൂ ആൻഡ്രോയ്ഡ്സ് ഡ്രീം ഓഫ് ഇലക്ട്രിക്ക് ഷീപ്പ്” എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത ചിത്രമാണിത്.ബയോ-എഞ്ചിനീയറിംഗ് വഴി ഉണ്ടാക്കിയെടുത്ത മനുഷ്യസമാനമായ റോബോട്ടുകൾ അടിമപ്പണിക്കെതിരെ പ്രതിഷേധിക്കാൻ മനുഷ്യർക്കെതിരെ തിരിയുമ്പോൾ അവരെ വേട്ടയാടി കൊല്ലാനായി ബ്ലേഡ് റണ്ണർ എന്ന് വിളിപ്പേരുള്ള നിയമപാലകരെ നിയമിക്കുന്നു. അങ്ങനെ […]
The Lovely Bones / ദ ലവ്ലി ബോണ്‍സ് (2009)
എം-സോണ്‍ റിലീസ് – 683 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ നൗഷാദ് ജോണർ ഡ്രാമ, ഫാന്റസി, ത്രില്ലെർ 6.7/10 ആലീസ് സെബോള്‍ഡ് രചിച്ച ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ലോര്‍ഡ് ഓഫ് ദ റിങ്ങ്സ്-ഹോബിറ്റ് സീരീസിന്റെയും മറ്റും സംവിധായകന് പീറ്റര്‍ ജാക്സന് സംവിധാനം ചെയ്ത ചിത്രമാണ് ലവ്ലി ബോണ്‍സ്. സൂസി സാല്‍മണ്‍ എന്ന പതിനാലുവയസ്സുള്ള കുട്ടിയുടെ ആഖ്യാനത്തിലൂടെ മുന്നോട്ടുപോകുന്ന ചിത്രം 1970കളില്‍ നടക്കുന്ന ഒരു കൊലപാതകവും, അതേത്തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ഒക്കെയാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ കാണിച്ചുതരുന്നത് അഭിപ്രായങ്ങൾ […]
Joint Security Area / ജോയിന്റ് സെക്യൂരിറ്റി ഏരിയ (2000)
എം-സോണ്‍ റിലീസ് – 653 ഭാഷ കൊറിയൻ സംവിധാനം Chan-wook Park പരിഭാഷ ഔവർ കരോളിൻ ജോണർ ആക്ഷൻ,ഡ്രാമ,ത്രില്ലെർ. 7.8/10 കൊലപാതകവും, അതിന്റെ രാഷ്ട്രീയ ചുറ്റുപാടും, അന്വേഷണങ്ങളുമൊക്കെയായി, ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ചേരുവകളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. JSAയിലെ നോര്‍ത്ത് കൊറിയന്‍ പോസ്റ്റില്‍ രണ്ട് കൊലപാതകങ്ങള്‍ നടക്കുന്നു. നോര്‍ത്ത് കൊറിയന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയ, ഒരു സൗത്ത് കൊറിയന്‍ സൈനികന്റെ രക്ഷപെടല്‍ ശ്രമത്തിനിടയിലാണ്, ഈ കൊലപാതകങ്ങള്‍ സംഭവിക്കുന്നത്. മറ്റൊരു യുദ്ധത്തിന്റെ വക്കിലെത്തിയ ഇരു രാജ്യങ്ങള്‍ക്കുമിടയിലേക്ക്, സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഒരു […]
Brimstone / ബ്രിംസ്റ്റോൺ (2016)
എം-സോണ്‍ റിലീസ് – 651 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Koolhoven പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ,മിസ്റ്ററി,ത്രില്ലെർ 7.1/10 നാല് അധ്യായങ്ങളിൽ ആയി ലിസ് എന്ന ഒരു സ്ത്രീയുടെ ജീവിത കഥയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയിലെ കഥ പറയുന്ന ഓഡർ കൊണ്ട് സസ്പെൻസ് നില നിർത്തിയിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Het Vonnis / ഹെറ്റ് വോനിസ് (2013)
എം-സോണ്‍ റിലീസ് – 625 ഭാഷ ഡച്ച് സംവിധാനം Jan Verheyen പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, ത്രില്ലർ, 7.1/10 പ്രതികാരം തന്നെയാണ് സിനിമയുടെ വിഷയം എങ്കിലും വ്യത്യസ്തമായി കഥ പറയുന്നു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കൊലയാളി നിയമ വ്യവസ്ഥയുടെ നടപടി ക്രമത്തിലെ പിഴവ് മൂലം രക്ഷപ്പെടുമ്പോൾ പ്രതികാരത്തിനായി ഇറങ്ങുന്ന നായകന് എന്നത് പഴഞ്ചൻ വിഷയമാണ് എങ്കിലും ഇതേ കഥ ജാൻ വെർഷ്യൻ പറഞ്ഞ രീതിയാണ് നമ്മെ ഈ സിനിമ കാണാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ മോൻട്രിയാൻ […]
Tell Me Something / ടെല്‍ മി സംതിങ്ങ് (1999)
എം-സോണ്‍ റിലീസ് – 616 ഭാഷ കൊറിയന്‍ സംവിധാനം Yun-hyeon Jang (as Youn-hyun Chang) പരിഭാഷ പ്രവീണ്‍ അടൂര്‍ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ, 6.5/10 കുറ്റവാളിയെ തേടിയുള്ള കുറ്റാന്വേഷകന്റെ യാത്രയ്ക്ക് ഒപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അയാളെക്കാള്‍ വേഗത്തില്‍ കുറ്റവാളിയെ നാം കണ്ടെത്താറുണ്ട് എന്നാല്‍ കഥാഗതി പലപ്പോഴും നമ്മളെ അവരില്‍ നിന്നെല്ലാം അകറ്റി മറ്റെവിടെക്കെങ്കിലും ഒക്കെ കൊണ്ടുപോയി ഒടുവില്‍ അവരിലേക്ക് തന്നെ തിരികെ എത്തിക്കാറുണ്ട് സത്യമേത് മിഥ്യയേത് എന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയുക ഏറെ ക്ലേശകരമായ […]
Buried / ബറീഡ് (2010)
എം-സോണ്‍ റിലീസ് – 614 ഭാഷ ഇംഗ്ലീഷ് സംവിധാനം Rodrigo Cortés പരിഭാഷ യാസീ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 പോൾ കോൺറോയ് എന്നയാൾ ഒരു ശവപെട്ടിപോലത്തെ ഒരു പെട്ടിയിൽ കിടക്കുന്നിടത്തു നിന്നു തുടങ്ങുന്നു സിനിമ. പിന്നീട് അയാൾ എങ്ങനെയാണു പെട്ടിയിലായതെന്നും പെട്ടിയിൽ നിന്നു രക്ഷപെടാൻ നോക്കുന്നതും ഒക്കെയാണ് സിനിമ പറയുന്നത് അഭിപ്രായങ്ങൾ പങ്കുവെക്കാൻ