എം-സോണ്‍ റിലീസ് – 297 ഭാഷ ഇംഗ്ലീഷ് സംവിധാനം Atom Egoyan പരിഭാഷ സാമിർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.5/10 രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഓഷ്വിറ്റ്സിലെ ഒരു ക്യാമ്പിൽ നിന്ന് സർവൈവ് ചെയ്ത രണ്ടു ജൂത സുഹൃത്തുക്കളാണ് സെവും, മാക്സും. രണ്ടുപേരും ഇപ്പോൾ ഒരു സീനിയർ ഹൗസിങ് കമ്മ്യൂണിറ്റിയിലാണ് താമസിക്കുന്നത്. അങ്ങനെയിരിക്കെ സെവിന്റെ ഭാര്യ മരണപ്പെടുന്നു. മരണക്കിടക്കയിൽ വെച്ച് സെവ് അവർക്കൊരു വാക്ക് കൊടുത്തിരുന്നു. തങ്ങളുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത നാസി ബ്ലോക്ക് ലീഡറെ കൊല്ലുമെന്ന്. […]
Skyfall / സ്കൈഫാൾ (2012)
എം-സോണ്‍ റിലീസ് – 282 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.7/10 ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ ഇരുപത്തി മൂന്നാമത്തെ ചിത്രമാണ് 2012ൽ സാം മെൻഡിസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്കൈഫാൾ. ഡാനിയേൽ ക്രെയ്ഗ് ഈ ചിത്രത്തിൽ ജെയിംസ് ബോണ്ടായി വേഷമിട്ടിരിക്കുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിഖ്യാത മെക്സിക്കൻ അഭിനേതാവ് ഹാവിയെർ ബാർഡെം ആണ്. ചിത്രത്തിലെ തീം സോങ്ങ് ആയ ‘സ്കൈഫാൾ’ എന്ന ഗാനത്തിന് […]
Kill Bill: Vol. 2 / കിൽ ബിൽ: വാല്യം. 2 (2004)
എം-സോണ്‍ റിലീസ് – 280 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ നിദർശ് രാജ്, നവനീത് എച്ച് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8/10 ക്വെന്റിൻ റ്ററന്റിനോ രചനയും സംവിധാനവും നിർവഹിച്ച് 2004ൽ പുറത്തിറങ്ങിയ അമേരിക്കൻ മാർഷ്യൽ ആർട് സിനിമയാണ് കിൽ ബിൽ വാല്യം 2. ഒരു കൊലപാതകി സംഘത്തിനെതിരെ തന്റെ ഒറ്റയാൾ പ്രതികാര പോരാട്ടം തുടരുന്ന ‘വധു’ എന്ന കഥാപാത്രമായി ഉമ തുർമൻ അത്യുജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുന്നു. കൊലപാതക സംഘത്തിലെ അംഗമായിരുന്നു ‘വധു’. അവിടെ […]
Bridge of Spies / ബ്രിഡ്ജ് ഓഫ് സ്പൈസ് (2015)
എം-സോണ്‍ റിലീസ് – 275 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 7.6/10 സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബ്രിഡ്ജ് ഓഫ് സ്പൈസ്. മാറ്റ് ചാർമൻ,ഈഥൻ കോയെൻ,ജോയെൽ കോയെൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. 1960ൽ ശീതസമരകാലമാണ് പശ്ചാത്തലം. സോവിയറ്റ് യൂണിയനിൽ അകപ്പെട്ട ഫ്രാൻസിസ് ഗാരി പവേഴ്സിന്റെയും അമേരിക്കൻ പിടിയിലായ സോവിയറ്റ് സ്പൈ റുഡോൾഫ് ആബേലിന്റെയും കൈമാറ്റത്തിനു മധ്യവർത്തിയായ വക്കീൽ […]
Detective Byomkesh Bakshy! / ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി! (2015)
എം-സോണ്‍ റിലീസ് – 254 ഭാഷ ഹിന്ദി സംവിധാനം Dibakar Banerjee പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 7.6/10 രണ്ടാം ലോകമഹായുദ്ധകാലത്തെ, ബ്രിട്ടീഷ് അധീന കല്‍ക്കത്തയില്‍ ഒരു രസതന്ത്രഞ്ജന്റെ തിരോധാനം അന്വേഷിക്കാന്‍ വരുന്ന ബ്യോംകേഷ് ബക്ഷി എന്ന യുവകുറ്റാന്വേഷകന്റെ സാഹസങ്ങള്‍ ഇതിവൃത്തമാകുന്ന ഈ ചിത്രം, പ്രശസ്ത ബംഗാളി സാഹിത്യകാരന് ഷാരദിന്ദു ബന്ദോപാധ്യായയുടെ കൃതികളെ ആസ്പദമാക്കിയുള്ളവയാണ്. ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആനന്ദ് തിവാരി, […]
Theeb / തീബ് (2014)
എം-സോണ്‍ റിലീസ് – 241 ഭാഷ അറബിക് സംവിധാനം Naji Abu Nowar പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ 7.2/10 ഹവീതത് ഗ്രോത്രത്തിലെ ബദൂവിൻ ഷേയ്ക്കിന്റെ മക്കളിലൂടെയാണ് കഥയാരംഭിക്കുന്നത്. ഹജ്ജ് തീർത്ഥാടകർക്ക് വഴികാട്ടിയായി പോവുന്നവരാണ് ബദൂവികൾ. സാഹോദര്യത്തിനും ആതിഥ്യമര്യാദക്കും പേരുകേട്ട ഇവരെത്തേടി ഒരു രാത്രി ബ്രിട്ടീഷ് ഓഫീസറായ എഡ്വേർഡും അറബ് വംശശജനായ മർജിയും വന്നെത്തുന്നു. തീർത്ഥാടക പാതയിലെ റോമൻ കിണറിനടുക്കലേക്ക് വഴികാട്ടിയായി ആരെയെങ്കിലും അയക്കാമോന്ന് അവർ ചോദിക്കുന്നു. ഷെയ്ക്കിന്റെ രണ്ടാമത്തെ മകനായ ഹുസൈൻ […]
The Davinci Code / ദി ഡാവിഞ്ചി കോഡ് (2006)
എം-സോണ്‍ റിലീസ് – 232 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.6/10 ഡാന്‍ ബ്രൌണ്‍ എഴുതിയ പ്രശസ്തവും വിവാദവുമായ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം. യേശുവിന്റെ പിന്‍തലമുറയും അവരടങ്ങുന്ന ഒരു രഹസ്യ ഗ്രൂപ്പും ഒക്കെ അടങ്ങുന്ന നിഗൂഡതയെപറ്റി പ്രതിപാതിക്കുന്ന ത്രസിപ്പിക്കുന്ന ത്രില്ലര്‍ ആണ് സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Shutter Island / ഷട്ടർ ഐലൻഡ് (2010)
എം-സോണ്‍ റിലീസ് – 231 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ ഷഹൻഷ. സി ജോണർ മിസ്റ്ററി, ത്രില്ലർ 8.1/10 2010ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ത്രില്ലർ ചലച്ചിത്രമാണ് ഷട്ടർ ഐലൻഡ്. മാർട്ടിൻ സ്കോസെസെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2003ൽ പ്രസിദ്ധീകരിച്ച ഡേവിഡ് ലെഹാനെയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. ഷട്ടർ ഐലൻഡ് എന്ന ദ്വീപിലെ മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ജയിലിൽ കേസന്വേഷണത്തിനായി എത്തുന്ന യു.എസ് മാർഷൽ എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്രകഥാപാത്രത്തെ […]