എം-സോണ്‍ റിലീസ് – 2460 ഭാഷ ഫ്രഞ്ച് സംവിധാനം Stéphane Rybojad പരിഭാഷ രതീഷ് ജോണർ ആക്ഷൻ, ഡ്രാമ, വാർ 6.4/10 അഫ്ഗാനിസ്ഥാനിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്ന എൽസ കാസനോവ എന്ന പത്രപ്രവർത്തകയെ താലിബാൻ പാക്കിസ്താനിലേക്ക് തട്ടികൊണ്ട് പോയതിനെ തുടർന്ന് ഫ്രഞ്ച് സ്പെഷ്യൽ ഫോഴ്സസ് അവിടെ എത്തി എൽസയെ രക്ഷിക്കുന്നു. എന്നാല്‍ സ്പെഷ്യൽ ഫോഴ്സിന്റെ സാനിദ്ധ്യം മനസിലാക്കിയ താലിബാൻ അവരെ പിൻതുടർന്ന് ആക്രമിക്കുന്നു. ഈ ആക്രമണത്തിൽ സ്പെഷ്യൽ ഫോഴ്സിന്റെ ആശയ വിനിമയ സംവിധാനങ്ങൾ നഷ്ടപ്പെടുന്നു. തുടർന്ന് അവർ നടത്തുന്ന […]
Wings / വിംഗ്സ് (1927)
എം-സോണ്‍ റിലീസ് – 2427 ഭാഷ ഇംഗ്ലിഷ് സംവിധാനം William A. Wellman, Harry d’Abbadie d’Arrast പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ ,റൊമാന്‍സ് ,വാര് 7.5/10 വില്യം വെൽമാന്റെ സംവിധാനത്തിൽ 1927 പുറത്തിറങ്ങിയ അമേരിക്കൻ നിശബ്ദ ചിത്രമാണ് “Wings”. ഒന്നാംലോക മഹായുദ്ധവും, സുഹൃത്ത് ബന്ധവും, പ്രണയവുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരു സിനിമയെ എത്രത്തോളം മികച്ചതാക്കാൻ കഴിയുമോ അത്രത്തോളം ഈ ചിത്രം മികച്ചത് ആകുന്നു. റിലീസായി ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോഴും അന്നത്തെ കാലത്ത് ഇത് […]
The Wind that Shakes the Barley / ദി വിൻഡ് ദാറ്റ് ഷേക്സ് ദി ബാർളി (2006)
എം-സോണ്‍ റിലീസ് – 2306 ഭാഷ ഇംഗ്ലീഷ്, ഐറിഷ് സംവിധാനം Ken Loach പരിഭാഷ ജെ ജോസ് ജോണർ ഡ്രാമ, വാർ 7.5/10 ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ കെന്‍ ലോച്ച് ഒരുക്കിയ ക്ലാസിക്ക് ചലച്ചിത്രമാണ് “ദി വിൻഡ് ദാറ്റ് ഷേക്സ് ദി ബാർളി”. ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നുള്ള മോചനത്തിനായി ഐറിഷ് ജനത, ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ(IRA) കീഴില്‍ സംഘടിച്ച് നടത്തിയ രക്തരൂഷിതമായ പോരാട്ടമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.ബ്രിട്ടീഷ് ക്രൂരതകള്‍ക്കെതിരെ ഐആര്‍എയില്‍ ചേര്‍ന്ന് പോരാടുന്ന രണ്ടുസഹോദരന്മാര്‍, പിന്നീട് ബ്രിട്ടനുമായുള്ള ഉടമ്പടിയെച്ചൊല്ലിയുള്ള […]
My Way / മൈ വേ (2011)
എം-സോണ്‍ റിലീസ് – 2272 ഭാഷ കൊറിയൻ സംവിധാനം Je-kyu Kang പരിഭാഷ ജിതിൻ മോൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.7/10 കൊറിയൻ സിനിമ ചരിത്രത്തിൽ ഏറ്റവും മികച്ച യുദ്ധ ചിത്രങ്ങളിൽമുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണിത്.രണ്ടാം ലോക മഹായുദ്ധത്തിൽഅകപ്പെട്ട് പോയ ജാപ്പനീസ് അധീനത കൊറിയക്കാരനും അവന്റെ ആജന്മശത്രുവായ ജാപ്പീസുകാരന്റെയും കഥയാണ് മൈ വേ.യഥാർത്ഥസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്ആയതിനാൽ തന്നെ ഇത് ഒരു മുഴുനീള യുദ്ധ ചിത്രമാണ്.പല യുദ്ധ സീനുകളും ഹോളിവുഡ് ചിത്രങ്ങളോട് ഒപ്പം നിർത്താവുന്നതാണ്യുദ്ധത്തിന്റെ ഭീകരതയും ചടുലതയും […]
The Bridge on the River Kwai / ദി ബ്രിഡ്ജ് ഓൺ ദ റിവർ ക്വായ് (1957)
MSONE GOLD RELEASE എം-സോണ്‍ റിലീസ് – 2229 ഭാഷ ഇംഗ്ലീഷ്, ജാപ്പനീസ് സംവിധാനം David Lean പരിഭാഷ പ്രശോഭ് പി.സി ജോണർ അഡ്വെഞ്ചർ, ഡ്രാമ, വാർ 8.1/10 രണ്ടാം ലോക മഹായുദ്ധം പശ്ചാത്തലമാക്കി 1957ൽ ഇറങ്ങിയ ക്ലാസിക് വാർ അഡ്വഞ്ചർ ചിത്രമാണിത്. ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും പ്രൊഡക്ഷൻ കമ്പനികൾ ചേർന്ന് നിർമിച്ച ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. വലിയ നിരൂപക പ്രശംസയും നേടി. രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാന്റെ നേതൃത്വത്തിൽ പണിത ബർമ-സയാം റെയിൽപാതയുമായി […]
End Run / എൻഡ് റൺ (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Shakti Pratap Singh Hada പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ത്രില്ലർ, വാർ നിരവധി ഇൻഡ്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം, 2019 ഫെബ്രുവരി 26-ന്, ആറ് മിറാഷ്-2000 പോർവിമാനങ്ങളുമായി പാക്കിസ്ഥാനിലെ ബാലക്കോട്ട് ഭീകര കേന്ദ്രങ്ങൾ തകർത്ത് തിരിച്ച് വരികയായിരുന്ന ഇൻഡ്യൻ പോർവിമാനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ (SAM- Surface to Air Missile) ഭൗമോപരിതല മിസൈൽ തൊടുക്കുകയുണ്ടായി.തുടർന്നുള്ള രംഗങ്ങൾ നേരിൽ. […]
Apocalypse: The Second World War / അപ്പോക്കലിപ്സ്: ദി സെക്കൻഡ് വേൾഡ് വാർ (2009)
എം-സോണ്‍ റിലീസ് – 2183 ഭാഷ ഫ്രഞ്ച് നിർമാണം CC&C ECPAD പരിഭാഷ അവര്‍ കരോളിന് ജോണർ ഡോക്യുമെന്ററി, ഹിസ്റ്ററി, വാർ 9.0/10 Daniel Costelle, Isabelle Clarke എന്നിവരുടെ നേതൃതത്തിൽ, രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് 2009ൽ പുറത്തിറങ്ങിയ 6 എപ്പിസോഡുകൾ ഉള്ള ഡോക്യുമെന്ററിയാണ് Apocalypse: The Second World War. ഒറിജിനൽ ദൃശ്യങ്ങളുടെ മാത്രം സഹായത്തോടെ രണ്ടാം ലോകമഹായുദ്ധത്തിനെ, ഒരു ചരിത്രവിദ്യാർഥിയുടെ കൗതുകത്തോടെ ഈ ഡോക്യുമെന്ററി പരിശോധിക്കുന്നു. അതിവൈകാരികതക്കോ, വ്യാഖ്യാനങ്ങൾക്കോ നിൽക്കാതെ, നടന്ന സംഭവങ്ങളെ പറഞ്ഞു […]
The Battle of Jangsari / ബാറ്റിൽ ഓഫ് ജങ്സാരി (2019)
എം-സോണ്‍ റിലീസ് – 2128 ഭാഷ കൊറിയൻ സംവിധാനം Kyung-taek Kwak പരിഭാഷ രജിൽ എൻ. ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ഡ്രാമ, വാർ 6.1/10 1950ലെ കൊറിയൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം.തങ്ങളുടെ പ്രധാന ലക്ഷ്യമായ ഇഞ്ചിയോൺ പിടിച്ചടക്കലിൽ നിന്നും വടക്കൻ കൊറിയൻ സേനയുടെ ശ്രദ്ധ മാറ്റുന്നതിനു വേണ്ടി പല പ്രദേശങ്ങളിലും ആക്രമണം അഴിച്ചു വിടാൻ തെ.കൊറിയ തീരുമാനിക്കുന്നു. അതിനായി ഒരു ഗറില്ലാ സേനയെ ജങ്സാരി തീരത്തേക്കയക്കുകയാണ്. വെറും രണ്ടാഴ്ച മാത്രം പട്ടാള-പരിശീലനം ലഭിച്ച 772 […]