എം-സോണ്‍ റിലീസ് – 1842 ഭാഷ ജര്‍മന്‍ സംവിധാനം Philipp Kadelbach പരിഭാഷ ഷകീർ പാലകൂൽ ജോണർ ഡ്രാമ, ഹിസ്റ്ററി, വാര് 7.2/10 1945 തുടക്കകാലം, അമേരിക്കൻ സേന നാസികൾക്കെതിരെ ശക്തമായി മുന്നേറുകയാണ്. ബുക്കൻവാൽഡ് ക്യാമ്പിലേക്ക് യൂറോപ്പിൽ നിന്നുടനീളം തടവുകാരെ കൊണ്ടുവന്നു കൊണ്ടിരിക്കുന്നു. പോളണ്ടിൽ നിന്നും വന്ന ജാങ്കോവ്സ്കി എന്ന ഒരു ജൂതൻ തന്റെ കയ്യിലെ പെട്ടിയിലാക്കി മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയെ ക്യാമ്പിലേക്ക് കൊണ്ടു വന്നു. കുട്ടി ക്യാമ്പിലുള്ള കാപോളുടെ ശ്രദ്ധയിൽ പെട്ടു. (കാപോ – നാസികളെ […]
Lessons of Darkness / ലെസ്സണ്‍സ് ഓഫ് ഡാര്‍ക്നെസ് (1992)
എം-സോണ്‍ റിലീസ് – 1826 ഭാഷ ഇംഗ്ലീഷ് സംവിധാനം Werner Herzog പരിഭാഷ രാഹുല്‍ രാജ് ജോണർ ഡോക്യുമെന്ററി, വാര് 8.0/10 സാഹസികത ചിത്രീകരിക്കുന്നതിലുള്ള വെർണർ ഹെർസോഗിന്റെ മിടുക്ക് പ്രസിദ്ധമാണല്ലോ. ‘അഗ്യൂർ ദി റാത്ത് ഓഫ് ഗോഡ്’,’ഫിറ്റ്സ്കറാൾഡോ’ തുടങ്ങിയ ചിത്രങ്ങൾ അതിന്റെ മകുടോദാഹരണങ്ങളാണ്.ഒന്നാം ഗൾഫ് യുദ്ധത്തിനു ശേഷം പിൻവാങ്ങുന്നതിനിടെ കുവൈറ്റിലെ നീണ്ടുപരന്നുകിടക്കുന്ന എണ്ണപ്പാടങ്ങൾക്ക് ഇറാഖി സേന തീവെയ്ക്കുകയുണ്ടായി. യുദ്ധം നാമാവശേഷമാക്കിയ ആ നഗരത്തെ ഭീമാകാരമായ പുക വന്നുമൂടി. ആകാശം മുട്ടെ ഉയരുന്ന തീജ്വാലകൾക്കിടയിലൂടെ ഹെർസോഗും സംഘവും പകർത്തിയ […]
Camp X-Ray / ക്യാംപ് എക്സ്-റേ (2014)
എം-സോണ്‍ റിലീസ് – 1819 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Sattler പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ഡ്രാമ, വാർ 6.9/10 പ്രണയം, സൗഹൃദം, മാനുഷികത. അതിർവരമ്പുകൾ ഭേദിച്ച് മനുഷ്യ മനസ്സുകളിലൂടെ സഞ്ചരിക്കുന്ന അദൃശ്യമായ ഒരു മായാജാലം. ആർക്കും ആരോടും നിബന്ധനകളില്ലാതെ മനസ്സിൽ രൂപപ്പെടുന്ന ഒന്ന്. മണ്ണിന് മരവും, മരത്തിനു കാറ്റും, കാറ്റിന് മഴയും, മഴയ്ക്കു മണ്ണുമായി പ്രകൃതിയിൽ ഓരോ അണുവും കെട്ടുപിണഞ്ഞു കിടക്കുന്നു. സ്നേഹത്തോടെ നോക്കിയാൽ ചുറ്റുമുള്ളതെല്ലാം സ്നേഹമാണ്. എന്തും ക്ഷമിക്കാവുന്നതാണ്. മനുഷ്യന് സഹജീവിയോട് തോന്നുന്ന […]
The Ghazi Attack / ദി ഗാസി അറ്റാക്ക് (2017)
എം-സോണ്‍ റിലീസ് – 1784 ഭാഷ തെലുഗു, ഹിന്ദി സംവിധാനം Sankalp Reddy പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ആക്ഷൻ, ത്രില്ലർ, വാർ 7.6/10 1971ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധവുമായി ബന്ധപ്പെട്ടു നടന്ന യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ‘ദ ഗാസി അറ്റാക്ക്’. തെലുഗു, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കപ്പെട്ട ഈ സിനിമ ഇന്ത്യയിലെ ആദ്യ നാവിക യുദ്ധ ചിത്രമാണ്. പാക് മുങ്ങിക്കപ്പലായ ഗാസി വിശാഖപട്ടണം തീരത്തിനരികെ തകർക്കപ്പെട്ടതിന്റെ നിഗൂഢതകളിലേയ്ക്കാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് […]
Army of Shadows / ആർമി ഓഫ് ഷാഡോസ് (1969)
എം-സോണ്‍ റിലീസ് – 1756 ക്ലാസ്സിക് ജൂൺ 2020 – 23 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, വാർ 8.2/10 ജർമൻ നാസികൾക്കെതിരെ ഫ്രഞ്ച് വിമതസേന നടത്തിയ പോരാട്ടങ്ങളിൽ പങ്കാളിയായിരുന്നു ജോസഫ് കെസൽ. അദ്ദേഹം 1943ൽ സ്വന്തം അനുഭവകഥകളും മറ്റു വിമതസേനാങ്കങ്ങളെ കുറിച്ചുള്ള കഥകളും കോർത്തിണക്കി എഴുതിയ പുസ്തകം ആണ് ആർമി ഓഫ് ഷാഡോസ് അഥവാ നിഴൽ സൈന്യം. ഈ പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് 1969ൽ പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഷോൺ പിയർ മെൽവീൽ […]
The Cranes Are Flying / ദ ക്രേൻസ് ആർ ഫ്ലയിങ് (1957)
എം-സോണ്‍ റിലീസ് – 1746 ക്ലാസ്സിക് ജൂൺ2020 – 18 ഭാഷ റഷ്യൻ സംവിധാനം Mikhail Kalatozov പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ്,വാർ 8.3/10 അഗാധമായ പ്രണയത്തിൽ ആനന്ദിക്കുന്ന വെറോണികയും ബോറീസും സ്വന്തമായിട്ടൊരു ജീവിതം തുടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ബോറിസ് പട്ടാളത്തിൽ ചേരുന്നതോടെ തകരുന്നത് അവരുടെ ഭാവി സ്വപ്നങ്ങൾ മാത്രമല്ല. ആ കാലഘട്ടത്തിലെ റഷ്യൻ വനിതകളുടെയെല്ലാം ഒരു പ്രതിനിധിയാകുകയാണ് വെറോണിക്ക.ലോകമെമ്പാടും വലിയ തോതിൽ നാശം വിതച്ച ഒരു ദുരന്തം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് രണ്ടാം […]
Ran / റാൻ (1985)
എം-സോണ്‍ റിലീസ് – 1695 ക്ലാസ്സിക് ജൂൺ 2020 – 01 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, വാർ 8.2/10 ലോകസിനിമയിൽ ഏറ്റവും അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് അകിര കുറൊസാവ. ഒരുപാട് പേരുകേട്ട സംവിധായകർക്കും സിനിമകൾക്കും inspiration ആയി മാറിയ ചിത്രങ്ങളെടുത്തിട്ടുള്ള കുറൊസാവയുടെ Magnum Opus എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ചിത്രമാണ് Ran (കലാപം/chaos). ഷേക്സ്പിയറിന്റെ വിഘ്യാതമായ King Lear എന്ന നാടകത്തെ ജപ്പാനിലെ ജന്മിത്വ കാലഘട്ടത്തിലേക്ക് പറിച്ചുനട്ട […]
Korkoro / കൊർകൊറോ (2009)
എം-സോണ്‍ റിലീസ് – 1575 ഭാഷ ഫ്രഞ്ച് സംവിധാനം Tony Gatlif പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, വാർ 7.3/10 ഭൂമിയിൽ ജീവിക്കാൻ ഒരു മനുഷ്യന് വേണ്ട ഏറ്റവും അത്യന്താപേക്ഷികമായ കാര്യമെന്താണ്? ഒരുപാട് പണമോ അല്ലെങ്കിൽ താമസിക്കാൻ ഒരു വീടോ, ജോലിയോ ഇതൊന്നുമല്ല,അതവന്റെ സ്വാതന്ത്ര്യമാണ്. മനുഷ്യൻ എന്നല്ല ഈ ഭൂമിയിലെ സകല ജീവജാലജങ്ങൾക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെക്കാൾ വലിയ ഒരു വേദന വേറെയില്ല.സ്വാതന്ത്ര്യം എന്ന വിഷയത്തെ രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജിപ്സികൾ നേരിട്ട ദുരിതങ്ങളിലൂടെ പറയുകയാണ് ടോണി […]