എം-സോണ്‍ റിലീസ് – 434 ഭാഷ പോളിഷ് സംവിധാനം Andrzej Jakimowski പരിഭാഷ മോഹനൻ കെ. എം ജോണർ കോമഡി, ഡ്രാമ 7.1/10 ആന്ദ്രേജ് ജകിമോസ്ക്കി നിര്‍മ്മിച്ച് അദ്ദേഹം തന്നെ കഥയെഴുതി സംവിധാനം ചെയ്ത് 2007 ല്‍ പുറത്തിറങ്ങിയ പോളിഷ് ചിത്രമാണ് ‘ട്രിക്ക്സ്’. വേര്‍പിരിഞ്ഞ അച്ഛനെയും അമ്മയെയും, വിധിയെ വെല്ലുവിളിച്ച് ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന 6 വയസ്സുകാരന്റെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഇതിനായി ‘Events sets in Motion’ എന്ന ആശയമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. Damian Ul […]
The American / ദി അമേരിക്കന്‍ (2010)
എം-സോണ്‍ റിലീസ് – 433 ഭാഷ ഇംഗ്ലീഷ് സംവിധാനം Anton Corbijn പരിഭാഷ മിഥുൻ ശങ്കർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.3/10 ആന്റണ്‍ കോര്ബിന് സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ ത്രില്ലറാണ് ‘ദി അമേരിക്കന്‍’. 1990 ല്‍ മാര്ട്ടിന് ബൂത്ത് എഴുതിയ ‘എ വെരി പ്രൈവറ്റ് ജെന്റില്മാന്’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ‘അമേരിക്കന്‍’. ജാക്ക് എന്ന വാടക കൊലയാളിയുടെ കഥയാണ് ചിത്രം പറയുന്നത്. ജോലി അവസാനിപ്പിച്ച് സമാധാന ജീവിതം നയിക്കാന്‍ തീരുമാനിക്കുന്ന ജാക്കിനെ കാത്തിരിക്കുന്നത് […]
The Autopsy of Jane Doe / ദി ഓടോപ്സി ഓഫ് ജെയ്ൻ ഡോ (2016)
എം-സോണ്‍ റിലീസ് – 432 ഭാഷ ഫിന്നിഷ് സംവിധാനം André Øvredal പരിഭാഷ അഹമ്മദ് സൂരജ് ജോണർ ഹോറർ, മിസ്റ്ററി, ത്രില്ലർ 6.8/10 ആന്ദ്രേ ഔര്ദാല് സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമാണ് ‘ഓടോപ്സി ഓഫ് ജെയ്ന്‍ ഡോ’. ബ്രയാന്‍ കോക്സ്, എമില്‍ ഹിര്‍ഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു അച്ഛനും മകനും ‘ജെയ്ന്‍ ഡോ’ എന്ന് വിളിക്കുന്ന ഒരു അജ്ഞാത സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം സമയത്ത് നേരിടേണ്ടി വരുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തില്‍ […]
The Bourne Supremacy / ദി ബോൺ സുപ്രിമസി (2004)
എം-സോണ്‍ റിലീസ് – 429 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Greengrass പരിഭാഷ മിഥുൻ ശങ്കർ, നിദർശ് രാജ് ജോണർ ആക്ഷൻ, ത്രില്ലർ 7.7/10 ‘ഐഡന്റിറ്റി’യുടെ തുടര്‍ച്ചയായി Pual Greengrass സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ബോണ്‍ സുപ്രിമസി. ഇതേ പേരിലുള്ള Robert Ludlum എഴുതിയ പുസ്തകം തന്നെയാണ് സിനിമയായി എടുത്തിരിക്കുന്നത്. ഓര്‍മ്മ വീണ്ടെടുക്കാനുള്ള തുടര്‍ അന്വേഷണങ്ങളില്‍ ബോണ്‍ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. ‘മാറ്റ് ഡേയ്മന്‍’ തന്നെയാണ് ബോണ്‍ ആയി വേഷമിടുന്നത്. സംവിധാനം […]
The Bourne Identity / ദി ബോൺ ഐഡന്റിറ്റി (2002)
എം-സോണ്‍ റിലീസ് – 428 ഭാഷ ഇംഗ്ലീഷ് സംവിധാനം Doug Liman പരിഭാഷ മിഥുൻ ശങ്കർ, നിദർശ് രാജ് ജോണർ ആക്ഷൻ, ത്രില്ലർ 7.9/10 “ആക്ഷന്‍-സ്പൈ” വിഭാഗത്തില്‍ പുറത്തിറങ്ങിയ ബോണ്‍ പരമ്പരയിലെ ആദ്യ ചിത്രം. Doug Liman സംവിധാനം ചെയ്ത് 2002 ല്‍ പുറത്ത് വന്ന ചിത്രമാണ് ‘ദി ബോണ്‍ ഐഡന്റിറ്റി’. Robert Ludlum എന്ന കഥാകൃത്തിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നഷ്ട്ടപ്പെട്ട ഓര്‍മയും, വ്യക്തിത്വവും വീണ്ടെടുക്കാനുള്ള ‘ജെയ്സന് ബോണ്‍’ എന്ന ചെറുപ്പക്കാരന്റെ […]
Beyond The Hills / ബിയോണ്ട് ദി ഹില്‍സ് (2012)
എം-സോണ്‍ റിലീസ് – 427 ഭാഷ റൊമാനിയൻ സംവിധാനം Cristian Mungiu പരിഭാഷ മോഹനൻ കെ.എം ജോണർ ഡ്രാമ 7.5/10 ക്രിസ്റ്റ്യന്‍ മുംഗ്യു തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന റുമാനിയന്‍ ചലച്ചിത്രമാണ് ബിയോണ്ട് ദി ഹില്‍സ്. ഒരു അനാഥാലയത്തില്‍ വളരുന്ന വോയിചിത, അലീന എന്നീ പെണ്‍കുട്ടികളുടെ സൗഹൃദമാണ് വിഷയം. 19 വയസ്സായപ്പോള്‍ തന്നെ സംരക്ഷിച്ചിരുന്ന കുടുംബത്തോടൊപ്പം പോകാന്‍ അലീന നിര്‍ബന്ധിതയാകുന്നു. പിന്നീടവള്‍ ജര്‍മനിയിലേക്ക് തൊഴില്‍തേടി പോകുകയാണ്. സന്ന്യാസി മഠത്തില്‍ അഭയം തേടിയ വോയിചിതയാകട്ടെ കന്യാസ്ത്രീയായും മാറുന്നു. വോയിചിതയുമായുള്ള അകല്‍ച്ചയില്‍ […]
Cold Eyes / കോൾഡ് ഐസ് (2013)
എം-സോണ്‍ റിലീസ് – 426 ഭാഷ കൊറിയൻ സംവിധാനം Ui-seok Jo, Byung-seo Kim പരിഭാഷ ജിനേഷ് വി. എസ് ജോണർ ആക്ഷൻ, ത്രില്ലർ, ക്രൈം 7.2/10 ബാങ്ക് കൊള്ളസംഘത്തെ പിടിക്കാൻ വേണ്ടിയുള്ള സ്പെഷ്യൽ അന്വേഷണസംഘത്തിലെ ആളുകളുടെ കഥയാണ് കോൾഡ് ഐസ്. കൊള്ളക്കാരെ ആദ്യമേ പിടികൂടുന്നതിന് പകരം പിന്തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് സംഘത്തിന്റേത്. ഇത്തരം നിരീക്ഷണത്തിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കേസ് അന്വേഷണത്തിന്റെ ഗതിമാറ്റുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ഇവിടെ കാണിക്കുന്നത്. 2007 ൽ […]
I Saw the Devil / ഐ സോ ദി ഡെവിൾ (2010)
എം-സോണ്‍ റിലീസ് – 424 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim പരിഭാഷ ശ്രീധർ ജോണർ മിസ്റ്ററി, ക്രൈം, ത്രില്ലർ 7.8/10 ഗർഭിണിയായ തന്റെ കാമുകി അതിക്രൂരമായി കൊല്ലപ്പെടുമ്പോൾ കൊറിയൻ സീക്രട്ട് ഏജന്റ് ആയ കിം സൂ-ഹ്യുൺ പ്രതികാരത്തിനായി കൊലപാതകിയെ തേടി ഇറങ്ങുകയാണ്. പക്ഷെ കുറ്റകൃത്യം ചെയ്ത ജാങ് അതി ബുദ്ധിമാനായ ഒരു സീരിയൽ കില്ലർ ആണ് – അതിക്രൂരനും. ഇവർ തമ്മിൽ നേരിട്ടും അല്ലാതെയും ഉള്ള പോരാട്ടങ്ങളുടെ കഥയാണ് ഐ സോ ദി ഡെവിൾ. എക്കാലത്തെയും […]