എം-സോണ്‍ റിലീസ് – 292 ക്ലാസ്സിക് ജൂൺ 2016 – 10 ഭാഷ ഫ്രഞ്ച് സംവിധാനം Jules Dassin പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ത്രില്ലർ 8.2/10 5 വർഷത്തെ തടവുശിക്ഷക്കു ശേഷം പുറത്തിറങ്ങിയ ടോണി സുഹൃത്തുക്കളായ ജോയുടെയും മരിയയുടെയും കൂടെ ചേർന്ന് ഒരു ആഭരണകൊള്ള പ്ലാൻ ചെയ്യുന്നു. ഈ കൊള്ള പിന്നിൽ ടോണിക്ക് പ്രതികാരം കൂടിയാണ്. പക്ഷെ എത്ര തികഞ്ഞ പ്ലാൻ ആണെങ്കിലും മനുഷ്യസ്വഭാവം പലപ്പോഴും അതിനെ അട്ടിമറിക്കും എന്നതിന് ഒരു ഉദാഹരണമാണ് ഈ […]
Z / സ്സഡ് (1969)
എം-സോണ്‍ റിലീസ് – 291 ക്ലാസ്സിക് ജൂൺ 2016 – 09 ഭാഷ ഫ്രഞ്ച് സംവിധാനം Costa-Gavras പരിഭാഷ അനീബ് പി. എ ജോണർ ക്രൈം, ഡ്രാമ, ഹിസ്റ്ററി 8.3/10 “മുന്തിരി വള്ളിയിലെ പുഴുക്കുത്ത്“ സൈനിക പിന്തുണയോടെ വലതുപക്ഷം ഭരിക്കുന്ന ഗ്രീസില്‍ കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഒരു യുദ്ധ, സൈനിക, ആണവായുധ വിരുദ്ധ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഉന്നത നേതാവാണ് പരിപാടിയില്‍ സംസാരിക്കേണ്ടത്. വാടകക്ക് എടുത്ത ഹാള്‍, രഹസ്യപോലിസിന്റെ സമ്മര്‍ദ്ദം മൂലം നഷ്ടപ്പെടുകയും സംഘാടകരെല്ലാം പിന്തുടരപ്പെടുകയും […]
Breathless / ബ്രെത്ത് ലസ്സ് (1960)
എം-സോണ്‍ റിലീസ് – 289 ക്ലാസ്സിക് ജൂൺ 2016 – 07 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Luc Godard പരിഭാഷ ആർ. മുരളീധരൻ ജോണർ ക്രൈം, ഡ്രാമ 7.9/10 പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ജീൻ ലൂക് ഗൊദാർഡിന്റെ ആദ്യ മുഴുനീള ചിത്രമാണ് 1960 ൽ പുറത്തിറങ്ങിയ “ഔട്ട് ഓഫ് ബ്രെത്ത്” അഥവാ ” ബ്രെത്ത്ലെസ്സ്. ഫ്രഞ്ച് നവതരംഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ ചിത്രം. കാർ മോഷണത്തിനിടയിൽ ഒരു പോലീസുകാരനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന ഒരു കള്ളന്റെ […]
The Battle of Algiers / ദ ബാറ്റിൽ ഓഫ് അൾജിയേഴ്സ് (1966)
എം-സോണ്‍ റിലീസ് – 285 ക്ലാസ്സിക് ജൂൺ 2016 – 03 ഭാഷ ഫ്രഞ്ച് സംവിധാനം Gillo Pontecorvo പരിഭാഷ അനീബ് പി. എ ജോണർ ഡ്രാമ, വാർ 8.1/10 ഗിലോ പോണ്ടെകൊർവോ സംവിധാനം ചെയ്ത അൾജീരിയൻ ചലച്ചിത്രം ആണ് ദി ബാറ്റിൽ ഓഫ് അൾജിയേഴ്സ്. എമ്പയർ മാഗസിൻ തിടഞ്ഞെടുത്ത ലോകത്തിലെ എക്കാലത്തെയും മികച്ച 500 സിനിമകളിൽ ഈ ചിത്രത്തിന് 120 ആം സ്ഥാനം ഉണ്ട്. എഫ് എൽ എൻ കമാൻഡറായിരുന്ന സാദിയാസേഫിന്റെ ഓർമക്കുറിപ്പുകൾ ആധാരമാക്കിയാണ് സംവിധായകനും […]
Pickpocket / പിക്ക്പോക്കറ്റ് (1959)
എം-സോണ്‍ റിലീസ് – 284 ക്ലാസ്സിക് ജൂൺ 2016 – 02 ഭാഷ ഫ്രഞ്ച് സംവിധാനം Robert Bresson പരിഭാഷ ജയേഷ്. കെ ജോണർ ക്രൈം, ഡ്രാമ 7.7/10 ബ്രെസ്സോണ്‍, റൊബെയ്ര് 1959 ൽ സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രമാണ് പിക്പോക്കറ്റ്. ഫിയോദർ ദസ്തയേവ്സ്കി രചിച്ച കുറ്റവും ശിക്ഷയും എന്ന നോവലിന്റെ സ്വതന്ത്ര ആവിഷ്കാരമാണ് ഈ ചിത്രം അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Renoir / റെന്വാർ (2012)
എം-സോണ്‍ റിലീസ് – 273 ഭാഷ ഫ്രഞ്ച് സംവിധാനം Gilles Bourdos പരിഭാഷ പ്രേമ ചന്ദ്രൻ പി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.5/10 ആന്ദ്രെ ഹീഷ്ലിങ്ങ് എന്ന മോഡലിന്റെ ഏറെക്കാലം വിസ്മരിക്കപ്പെട്ട കഥയാണ് റെനോയിർ പറയുന്നത്. കാതറിൻ ഹെസ്ലിങ്ങ് എന്നും അറിയപ്പെട്ട ഇവർ പ്രശസ്ത ഇമ്പ്രെഷനിസ്റ്റ് പെയിന്റർ പിയർ-അഗസ്ത്-റെനോയിറിന്റെ അവസാന മോഡൽ ആയിരുന്നു. അതേ സമയം റെനോയിറിന്റെ മകനായ ഴാങ് റെനോയിറിന്റെ ആദ്യ സിനിമയിലെ നായികയും. വളരേ പ്രശസ്തരായ രണ്ട് കലാകാരന്മാർക്കിടയിലെ പൊതു കണ്ണിയായാണ് ആന്ദ്രെയുടെ […]
The Search / ദ സെര്‍ച്ച് (2014)
എം-സോണ്‍ റിലീസ് – 233 ഭാഷ ഫ്രഞ്ച് സംവിധാനം Michel Hazanavicius പരിഭാഷ ജയേഷ് കെ ജോണർ ഡ്രാമ, വാർ 6.8/10 യുദ്ധം തകര്‍ത്ത ചെച്ന്യയുടെ കഥ ഒന്‍പത് വയസുകാരനായ ഹദ്ജിയുടെയും പത്തൊന്‍പത് വയസുകാരനായ കൊയിലയുടെയും ജീവിതത്തിലൂടെ പറയുകയാണ് ദി സേര്‍ച്ച്. 1999 ല്‍ റഷ്യന്‍ സൈന്യം ചെച്ന്യയെ ആക്രമിച്ചപ്പോഴാണ് ഹദ്ജിക്ക് തന്റെ മാതാപിതാക്കളെ നഷ്ടമാകുന്നത്. ഗ്രാമപ്രദേശങ്ങളിലൂടെ അലയുകയായിരുന്ന അവനെ അമേരിക്കയില്‍ നിന്നുള്ള റെഡ് ക്രോസ് പ്രവര്‍ത്തക കണ്ടെത്തുന്നു. അവരോട് സംസാിക്കാത്തതിനെ ത്തുടര്‍ന്ന് ഹദജിയെ കരോള്‍ എന്ന […]
Timbuktu / തിംബുക്തു (2014)
എം-സോണ്‍ റിലീസ് – 222 ഭാഷ അറബിക് , ഫ്രഞ്ച് സംവിധാനം Abderrahmane Sissako പരിഭാഷ പ്രേമ ചന്ദ്രൻ. പി ജോണർ ഡ്രാമ, വാർ 7.1/10 പ്രാക്തനമായ ഇസ്ലാമിക സാംസ്കാരിക മഹിമയ്ക്ക് പുകൾപെറ്റ്, പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിൽ ഉൾപ്പെട്ട തിംബുക്തു പ്രദേശം ഇസ്ലാമിക തീവ്രവാദികളുടെ ഹിംസാത്മകവും സങ്കുചിതവുമായ അധികാര പരീക്ഷണങ്ങൾക്ക് വേദിയായി. ഏപ്രിൽ 2012ൽ അൻസാറുദ്ദീൻ എന്നു പേരുള്ള തീവ്രവാദി വിഭാഗം ശരീഅത്ത് ഭരണം തിംബുക്തുവിൽ നടപ്പാക്കാൻ തുടങ്ങി. ഹ്രസ്വമെങ്കിലും നിഷ്ഠുരമായിരുന്ന തിംബുക്തുവിലെ ഇസ്ലാമിസ്റ്റ് ഭരണത്തിന്റെ ഹിംസാത്മകത […]