എം-സോണ്‍ റിലീസ് – 311 ഭാഷ ഇറ്റാലിയൻ സംവിധാനം Nanni Moretti പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.3/10 2001 ലെ കാൻ ഫെസ്റ്റിവലിൽ പാം ദ്യോർ ലഭിച്ചത് ഇറ്റാലിയൻ ചിത്രമായ ദ സൺസ് റൂമിനാണ്. മകൻ ആന്ദ്രേയയുടെ അകാലത്തിലുള്ള മരണത്തിൽ ഉണ്ടായ ആഘാതത്തിൽ നിന്നും പുറത്ത് വരാൻ ശ്രമിക്കുന്ന സൈക്യാട്രിസ്റ്റ് ജിയോവാന്നിയുടെയും കുടുംബത്തിന്റെയും കഥയാണ് ദ സൺസ് റൂം. സംവിധായകനായ നന്നി മൊറേറ്റി തന്നെയാണ് ജിയോവന്നിയായി അഭിനയിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
La Strada / ലാ സ്ട്രാഡ (1954)
എം-സോണ്‍ റിലീസ് – 159 ഭാഷ ഇറ്റാലിയൻ സംവിധാനം Federico Fellini പരിഭാഷ കെ പി രവീന്ദ്രൻ ജോണർ ഡ്രാമ 8.0/10 ഫെഡെറികോ ഫെല്ലിനി സംവിധാനം ചെയ്ത പ്രസിദ്ധ ഇറ്റാലിയൻ നിയോ റിയലിസ്റ്റിക് ചിത്രമാണ് ലാ സ്ട്രാഡ (റോഡ്). ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്കു തള്ളിമാറ്റപ്പെട്ട ഏതാനും നിസ്സാരമനുഷ്യരുടെ കഥയാണിതു.ലാ സ്ട്രാഡ എന്നാൽ ‘പാത’ എന്നണർഥം.തെരുവുകളിലെ ചെപ്പടിവിദ്യക്കാരനായ സമ്പാനോവും അവന്റെ സഹായിയായി എത്തിച്ചേർന്ന ഹെൽസോമിന എന്ന പെൺകുട്ടിയും തമ്മിലുള്ള ബന്ധമാണു ആവിഷ്കരിച്ചിട്ടുള്ളതു.പ്രശസ്തനായ ആന്റണി ക്വിന്നാണു സമ്പാനോ ആയി അഭിനയിച്ചിരിക്കുന്നതു.അധഃസ്ഥിതരുടെ ശോകഗീതമാണു […]
Cinema Paradiso / സിനിമ പാരദീസൊ (1988)
എം-സോണ്‍ റിലീസ് – 90 ഭാഷ ഇറ്റാലിയന്‍ സംവിധാനം Giuseppe Tornatore പരിഭാഷ ശ്രീധര്‍, ജെഷ് ജോണർ ഡ്രാമ 8.5/10 ജുസെപ്പെ ടൊർനാട്ടോറെ സംവിധാനം ചെയ്ത് 1988 ൽ റിലീസ് ചെയ്യപ്പെട്ട ഒരു ഇറ്റാലിയൻ സിനിമയാണ് ‘നുവൊ സിനിമ പാരഡിസോ (പുതിയ സിനിമ തിയേറ്റർ)’ . സാൽവറ്റോർ എന്ന് സിനിമ സംവിധായകന്റെ കുട്ടിക്കാലവും ആൽഫ്രഡോ എന്ന് സിനിമ ഓപ്പറേറ്ററുമായുള്ള ബന്ധവും, നർമവും ഗൃഹാതുരതയും ഉണർത്തുന്ന ഭാഷയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Bicycle Thieves / ബൈസിക്കിൾ തീവ്സ് (1948)
എം-സോണ്‍ റിലീസ് – 59 ഭാഷ ഇറ്റാലിയന്‍ സംവിധാനം Vittorio De Sica പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ 8.3/10 ലൂയി ബര്‍ട്ടോളിനിയുടെ “ബൈസിക്കിൾ തീവ്സ്” എന്ന നോവലിനെ ആധാരമാക്കി ഇറ്റാലിയന്‍ ചലച്ചിത്രകാരന് വിറ്റോറിയ ഡി സിക്ക 1948 ല്‍ ഒരുക്കിയ ഈ ചിത്രം ലോക സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായി ഇടംപിടിക്കുന്നു. നിയോ റിയലിസ്റ്റിക് സിനിമയുടെ ശക്തനായ വക്താവായിട്ടാണ് വിക്ടോറിയ ഡിസീക്കയെ ലോകസിനിമ കാണുന്നത്. 93 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ബ്ലാക്ക് & […]
Life Is Beautiful / ലൈഫ് ഈസ് ബ്യൂട്ടിഫുൾ (1997)
എം-സോണ്‍ റിലീസ് – 57 ഭാഷ ഇറ്റാലിയൻ സംവിധാനം Roberto Benigni പരിഭാഷ ഉമ്മർ ടി.കെ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.6/10 നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ ജീവിതത്തെക്കുറിച്ച് സിനിമകളനേകം വന്നിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ലൈഫ് ഈസ് ബ്യൂട്ടിഫുൾ വേറിട്ടു നിൽക്കുന്നു. ഭയാനകമായ ദുരന്തത്തെപ്പോലും നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന മാന്ത്രികവിദ്യ അസാധാരണമെന്നേ പറയേണ്ടൂ. പ്രണയം, ത്യാഗം, സഹനം, പ്രത്യാശ ഇവയെല്ലാം ഇഴചേർന്ന ഈ ഇറ്റാലിൻ സിനിമ 1999 ൽ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്കാറടക്കം നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി. […]
Malena / മലേന (2000)
എം-സോണ്‍ റിലീസ് – 05 ഭാഷ ഇറ്റാലിയൻ സംവിധാനം Giuseppe Tornatore പരിഭാഷ ജേഷ് മോന് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ലൂസിയാനോ വിൻസെൻസോണിയുടെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ജുസെപ്പെ ടൊർനാട്ടോറെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചലച്ചിത്രമാണ് മലേന (ഇറ്റാലിയൻ: Malèna). മൊണിക്കാ ബെലുചി, ലൂസിയാനോ വിൻസൺസോണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിലെ സിസിലി എന്ന ഗ്രാമത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. ഒരു പന്ത്രണ്ട് വയസുകാരന് ഒരു യുവതിയോടുണ്ടാകുന്ന പ്രണയവും […]