എംസോൺ റിലീസ് – 360 ഭാഷ കൊറിയൻ സംവിധാനം Yeon Sang-ho പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 7.6/10 ഒരു സോംബി ആപോകാലിപ്സ് പശ്ചാത്തലത്തിൽ അരങ്ങേറുന്ന ത്രസിപ്പിക്കുന്ന ഒരു സർവൈവൽ ത്രില്ലറാണ് ട്രെയിൻ ടു ബുസാൻ. ഒരു പറ്റം മനുഷ്യർ ബുസാനിലേക്ക് യാത്ര പുറപ്പെടുന്നത് തൊട്ടാണ് സിനിമ ആരംഭിക്കുന്നത്. എന്നാൽ അവരുടെ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ദക്ഷിണ കൊറിയയിൽ ഒരു സോംബി വൈറസ് പടരാൻ തുടങ്ങുന്നു. ട്രെയിൻ യാത്ര ആരംഭിക്കുന്ന സമയം, ഒരു […]
Montage / മൊണ്ടാഷ് (2013)
എം-സോണ്‍ റിലീസ് – 349 ഭാഷ കൊറിയൻ സംവിധാനം Geun-seop Jeong പരിഭാഷ ഷാന്‍ വി എസ്, ഷഹാന ജോണർ ഡ്രാമ, ത്രില്ലർ 7.4/10 1998ൽ ഒരു തട്ടിക്കൊണ്ടുപോകൽ കേസിൽ ഒരു സ്ത്രീക്ക് തന്റെ മകളെ നഷ്ടപ്പെടുന്നു. കേസ് അന്വേഷിക്കാനുള്ള സമയ പരിധി (Statute of Limitation-15 വർഷം) തീരുന്നതിന് മുൻപ് കുറ്റക്കാരൻ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. 15 വർഷം കഴിഞ്ഞ ഉടൻ തന്നെ അതെ രീതിയിൽ കുറ്റകൃത്യം ആവർത്തിക്കപ്പെടുമ്പോൾ അത് അന്വേഷിച്ചു പരാജയപ്പെട്ട ഡിറ്റക്റ്റീവും കുഞ്ഞിന്റെ […]
Sympathy for Lady Vengeance / സിമ്പതി ഫോർ ലേഡി വെഞ്ചൻസ് (2005)
എം-സോണ്‍ റിലീസ് – 304 ഭാഷ കൊറിയൻ സംവിധാനം Chan-wook Park പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 പാർക്ക് ചാൻ-വൂക്കിന്റെ “Vengeance Trilogy” എന്നറിയപ്പെടുന്ന 3 ചിത്രങ്ങളുടെ പരമ്പരയിലെ മൂന്നാം ചിത്രം. 6 വയസ്സുകാരനെ കൊന്നതിന്റെ പേരിൽ 13 വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം പുറത്ത് വരുന്ന ലീ ഗ്യും-ജാ ശരിക്കും കൊലപാതകത്തിന് ഉത്തരവാദിയായ ആളെ പ്രതികാരത്തിനായി തേടുന്നു. ജയിലിലെ പഴയ സുഹൃത്തുക്കളുമായി ചേർന്ന് ലീ തന്റെ പ്ലാൻ തയ്യാറാക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Sympathy for Mister Vengeance / സിമ്പതി ഫോർ മിസ്റ്റർ വെഞ്ചൻസ് (2002)
എംസോൺ റിലീസ് – 303 ഭാഷ കൊറിയൻ സംവിധാനം Chan-wook Park പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.5/10 ബധിരനായ റിയുവിന് ചേച്ചിയുടെ വൃക്കമാറ്റ ശസ്ത്രക്രിയക്കായി പണം ആവശ്യമുണ്ട്. ഇതിനിടയിൽ അവന് ജോലിയും നഷ്ടമാകുന്നു. കാമുകിയുടെ ഉപദേശം അനുസരിച്ച് പിരിച്ചുവിട്ട കമ്പനി മുതലാളിയുടെ മകളെ റിയൂ തട്ടിക്കൊണ്ടുപോകുന്നു. ഭാഗ്യക്കേട് കൊണ്ട് ആ കുട്ടി മരിക്കാൻ ഇടയാകുമ്പോൾ അത് പ്രതികാരത്തിന്റെയും അക്രമത്തിന്റെയും ഒരു ചുരുൾ അഴിച്ചുവിടുകയാണ് പിന്നീട്. പാർക്ക് ചാൻ-വൂക്കിന്റെ ദ വെഞ്ചൻസ് ട്രൈലജിയിലെ ആദ്യ […]
Peppermint Candy / പെപ്പർമിന്റ് കാൻഡി (1999)
എം-സോണ്‍ റിലീസ് – 294 ഭാഷ കൊറിയൻ സംവിധാനം Chang-dong Lee പരിഭാഷ സഗീർ എം ജോണർ ഡ്രാമ 7.7/10 ആത്മഹത്യ ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ പിന്നോട്ടു പോയി, അയാളുടെ ജീവിതത്തിലെ 5 ഘട്ടങ്ങൾ നമ്മൾ കാണുന്നു. അതിലൂടെ അയാലെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന കാരണങ്ങൾ എന്തെന്ന് മനസ്സിലാക്കി തരികയാണ് ഈ ചിത്രത്തിലൂടെ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Breath / ബ്രെത്ത് (2007)
എം-സോണ്‍ റിലീസ് – 212 കിം കി-ഡുക് ഫെസ്റ്റ് – 07 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ 6.9/10 വധശിക്ഷക്ക് വിധിച്ച കുറ്റവാളിയും ഒരു വീട്ടമ്മയും തമ്മിലുണ്ടാകുന്ന ബന്ധത്തിന്റെ അസാധാരണതലങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ഈ ചിത്രത്തില്‍ ബന്ധങ്ങളുടെ കപടതയും, ഉള്ളുതുറന്നു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഒരു സ്ത്രീയുടെ ശക്തമായ ആഗ്രഹത്തിനു മുന്നിൽ നിസ്സഹായനായിതീരുന്ന പുരുഷകഥാപാത്രം. കൊലപാതകം, ആത്മഹത്യ, മരണഭയം, എല്ലാം ചേർന്ന് സങ്കീര്‍ണ്ണമായ മനസ്സുകളുടെ ആവിഷ്ക്കാരം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Address Unknown / അഡ്രസ് അണ്‍നോണ്‍ (2001)
എം-സോണ്‍ റിലീസ് – 211 കിം കി-ഡുക് ഫെസ്റ്റ് – 06 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ വിഷ്ണു വാസുദേവ് സുകന്യ ജോണർ ഡ്രാമ, വാർ 7.2/10 കൊറിയ രണ്ടായി പിളര്‍ന്ന് നോര്‍ത്ത് കൊറിയയും സൌത്ത് കൊറിയയും ആയതിന് ശേഷമുള്ള സൌത്ത് കൊറിയയുടെ മുഖമാണ് അഡ്രസ്സ് അണ്‍നോണ്‍. ആ കാലഘട്ടത്തില്‍ കൊറിയയില്‍ ഉണ്ടായിരുന്ന യു.എസ്സ് ആര്‍മി, യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരന്, കൊറിയക്കാരിക്ക് അമേരിക്കന്‍ പട്ടാളക്കരനില് ഉണ്ടായ സങ്കരവര്ഗി, അമേരിക്കയിലേക്ക് തിരികെ പോയ ഭര്‍ത്താവിനെ കാത്തിരിക്കുന്ന […]
Time / ടൈം (2006)
എം-സോണ്‍ റിലീസ് – 210 കിം കി-ഡുക് ഫെസ്റ്റ് – 05 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.2/10 യാഥാര്‍ത്ഥ്യവും, സ്വപ്നവും ഇടകലര്‍ന്നതാണ് കിമ്മിന്റെ സിനിമ. തിരിച്ചറിയാനാകാത്തവിധം ഈ രണ്ടുലോകവും കിം ചിത്രങ്ങളില്‍ സജീവമാണ്. തന്റേതായൊരു ലോകം സൃഷ്ടിച്ച് അവിടെ കുറേ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയാണദ്ദേഹം വാക്കുകളില്ലാതെ ദൃശ്യഖണ്ഡങ്ങളിലൂടെ കഥാപാത്രങ്ങളുടെ വികാര, വിചാരങ്ങള്‍ പ്രേക്ഷകനിലെത്തിക്കുന്ന ഒരു മൂകഭാഷതന്നെ കിം സൃഷ്ടിച്ചിട്ടുണ്ട്. കഥയുടെ ഒഴുക്കിനേയോ നമ്മുടെ ആസ്വാദനത്തേയോ […]