എം-സോണ്‍ റിലീസ് – 630 ഭാഷ പോളിഷ് സംവിധാനം Agnieszka Holland, Kasia Adamik പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.3/10 പോളണ്ടിലെ ഒരു മഞ്ഞു മൂടിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത് .Duszjeko എന്ന പ്രായമായ സ്ത്രീ തന്റെ രണ്ടു വളർത്തു നായ്ക്കാൾക്കൊപ്പം ഒറ്റയ്ക്കാണ് താമസിക്കുന്നത് ഒരു ദിവസം തന്റെ നായ്ക്കളെ കാണാതാവുന്നു എത്ര തിരക്കിയിട്ടും അവയെ കണ്ടെത്താൻ Duszjekoക്കു ആകുന്നില്ല. തുടർന്ന് ഗ്രാമത്തിൽ തുടർച്ചയായി കൊലപാതകങ്ങൾ നടക്കുന്നു മരിക്കുന്നവർ എല്ലാം വേട്ടകാരാണ്, […]
Newton / ന്യൂട്ടണ്‍ (2017)
എം-സോണ്‍ റിലീസ് – 629 ഭാഷ ഹിന്ദി സംവിധാനം Amit Masurkar പരിഭാഷ ഷാന്‍ വി എസ് ജോണർ ഡ്രാമ 7.7/10 Humphrey Cobb എഴുതിയ Paths of Glory എന്ന നോവലിന്റെ ചലചിത്രാവിഷ്കാരമാണ് ഇത്…ഒന്നാം ലോകമഹായുദ്ധത്തിനിടെ ഒരു യഥാർഥ സംഭവം ആണ് ഇതിന് പ്രചോദനം. ജനാധിപത്യത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്ന നമ്മുടെ രാജ്യത്ത് ഇലക്ഷൻ വെറും പ്രഹസനങ്ങളായി നടത്തുന്നതിനെ പറ്റി ഒരു നിമിഷം ആലോചിച്ച് നോക്കൂ.വോട്ടിങ്ങ് മെഷീനുകൾ വെറും കളിപ്പാട്ടങ്ങളാണെങ്കിലോ.ഇഷ്ടമുള്ള ചിഹ്നത്തിൽ കൈ അമർത്തുമ്പോൾ ബീപ്പ് […]
Thelma / തെൽമ (2017)
എം-സോണ്‍ റിലീസ് – 628 ഭാഷ നോർവീജിയൻ സംവിധാനം Joachim Trier പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.0/10 മഞ്ഞിൽ പുതച്ചു നിൽക്കുന്ന നോർവേയിലെ വിജനമായ ഒരു പ്രദേശം. പത്തു വയസ്സ് പ്രായമുള്ള തന്റെ മകളെയും കൊണ്ട് അയാൾ വേട്ടയ്ക്കിറങ്ങിയതാണ്. പെട്ടെന്ന് അവർക്ക് മുമ്പിൽ ഒരു മാൻ എവിടെ നിന്നോ വന്ന് ചാടി. അയാൾ തോക്കെടുത്ത് പതിയെ ഉന്നം പിടിച്ചു. പക്ഷെ മാനിനെ അല്ലായിരുന്നു അയാൾക്ക് കൊല്ലേണ്ടത്.. തന്റെ മകളെയായിരുന്നു. പക്ഷെ അയാൾക്കതിന് കഴിഞ്ഞില്ല. […]
First They Killed My Father / ഫസ്റ്റ് ദേ കില്‍ഡ് ഫാദര്‍ (2017)
എം-സോണ്‍ റിലീസ് – 627 ഭാഷ ഇംഗ്ലീഷ്, ഖമർ സംവിധാനം Angelina Jolie പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.2/10 യുദ്ധമായാലും കലാപമായാലും അത് അവശേഷിപ്പിക്കുന്നത് ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങളുടെ ഭീമമായ കണക്കുകൾ മാത്രമായിരിക്കും. മഹത്തായ ഒരു സംസ്കാരത്തിനുടമകളായ കമ്പോഡിയൻ ജനതയ്ക്ക് നീണ്ട പത്ത് വർഷക്കാലം അനുഭവിക്കേണ്ടി വന്നതും അത് തന്നെ. അഞ്ച് വർഷക്കാലം നീണ്ട് നിന്ന കമ്പോഡിയയിലെ ആഭ്യന്തര കലാപത്തിന് ശേഷം 1975 ൽ ഗവൺമെന്റിൽ നിന്ന് കമ്പോഡിയൻ കമ്മ്യൂണിസ്റ്റുകളായ ഖമർ […]
Het Vonnis / ഹെറ്റ് വോനിസ് (2013)
എം-സോണ്‍ റിലീസ് – 625 ഭാഷ ഡച്ച് സംവിധാനം Jan Verheyen പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, ത്രില്ലർ, 7.1/10 പ്രതികാരം തന്നെയാണ് സിനിമയുടെ വിഷയം എങ്കിലും വ്യത്യസ്തമായി കഥ പറയുന്നു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കൊലയാളി നിയമ വ്യവസ്ഥയുടെ നടപടി ക്രമത്തിലെ പിഴവ് മൂലം രക്ഷപ്പെടുമ്പോൾ പ്രതികാരത്തിനായി ഇറങ്ങുന്ന നായകന് എന്നത് പഴഞ്ചൻ വിഷയമാണ് എങ്കിലും ഇതേ കഥ ജാൻ വെർഷ്യൻ പറഞ്ഞ രീതിയാണ് നമ്മെ ഈ സിനിമ കാണാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ മോൻട്രിയാൻ […]
A Time For Drunken Horses / എ ടൈം ഫോര്‍ ഡ്രങ്കൻ ഹോഴ്സസ് (2000)
എം-സോണ്‍ റിലീസ് – 624 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Bahman Ghobadi പരിഭാഷ രാഹുല്‍ മണ്ണൂര്‍ ജോണർ ഡ്രാമ, വാർ 7.7/10 നിഷ്കളങ്കമായ സ്നേഹവും അടുപ്പവും നീതിബോധവും പ്രകൃതി ഭംഗിയും സ്ക്രീനിൽ അവതരിപ്പിച്ചു കാട്ടുന്നതിൽ ഇറാനിയൻ സിനിമകൾ എപ്പോഴും മുന്നിൽ തന്നെ ആയിരുന്നു. ഇതിന് മറ്റൊരു ഉദാഹരണമാണ് എ ടൈം ഫോർ ഡ്രങ്കൻ ഹോഴ്സസ് എന്ന ഈ ചിത്രവും. വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഈ ചിത്രത്തിലുള്ളൂ. ഇറാൻ ഇറാക്ക് അതിർത്തിയിൽ ,ശപിക്കപ്പെട്ടകണക്കിന് ജീവിക്കേണ്ടിവരുന്ന ഒരു കൂട്ടം […]
The Adventures Of Tintin: The Secret Of The Unicorn / ദ അഡ്വെൻചേഴ്സ് ഓഫ് ദ ടിന് ടിന്: ദ സീക്രട്ട് ഓഫ് ദ യൂണികോണ്‍ (2011)
എം-സോണ്‍ റിലീസ് – 623 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ആനിമേഷന്‍ 7.3/10 എത്ര പ്രായമായാലും എല്ലാവരുടേയും ഉള്ളിൽ ഒരു കൊച്ചു കുട്ടി ഉണ്ടാവും.ചിത്രക്കഥകൾമ വായിക്കാൻ ഇഷ്ടമുള്ള, അത്ഭുതവിളക്കിന്റെയും ഭൂതത്തിന്റെയും കഥകൾ കേൾക്കാൻ ഇഷ്ടമുള്ള, വിസ്മയലോകത്തേക്ക് ചെന്നെത്തിപ്പെടാൻ ആഗ്രഹിക്കുന്ന മനസ്സുള്ള ഒരു കൊച്ചു കുട്ടി. നമ്മുടെ ഉള്ളിലെ കൊച്ചു കുട്ടിയെ നൂറു ശതമാനവും തൃപ്തിപ്പെടുത്തും ഈ സിനിമ.ചലചിത്ര ലോകത്തെ മാന്ത്രികരായ സ്റ്റീഫൻ സ്പിൽബർഗും പീറ്റർ ജാക്സനും ഒരുമിച്ചപ്പോൾ, […]
P.S I Love You / പി.എസ് ഐ ലവ് യു (2007)
എം-സോണ്‍ റിലീസ് – 621 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard LaGravenese പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.0/10 ഹോളി കെന്നഡിക്കു ജീവിതത്തിൽ എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും ഭർത്താവ് ജെറിക്ക് അതിനെല്ലാം പരിഹാരവുമുണ്ട്. പ്രണയത്തിൽ ഒന്നിക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും മറക്കാനും ഇവർക്കാകുന്നു. പക്ഷെ അപ്രതീക്ഷിതമായാണ് ദുരന്തം ഹോളിയുടെ ജീവിതത്തിൽ എത്തുന്നത്. പരിഹാരമാകാൻ ജെറി ഇല്ലാത്ത അവസ്ഥ. അതിൽനിന്ന് ഹോളിയെ രക്ഷിക്കാൻ മാലാഖ പോലെ കത്തുകൾ വരുന്നു. ആ കത്തുകൾ അവളുടെ ജീവിതത്തിന് അർത്ഥം നൽകുന്നു. […]