എംസോൺ റിലീസ് – 3433 ഭാഷ ഇംഗ്ലീഷ് & റഷ്യൻ സംവിധാനം Sean Baker പരിഭാഷ എല്വിന് ജോണ്‍ പോള്‍ & മുജീബ് സി പി വൈ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 ഷോൺ ബേക്കറിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ കോമഡി-ഡ്രാമ ചിത്രമാണ് അനോറ. അമേരിക്കയിലെ ഒരു ഡാൻസ് ബാറിൽ ജോലി ചെയ്യുകയാണ് അനോറ എന്ന ആനി. റഷ്യയിലെ അതിസമ്പന്നനും പ്രഭുവുമായ ഒരാളുടെ പക്വതയും ഉത്തരവാദിത്തവുമില്ലാത്ത മകനായ ഇവാൻ അവിടേക്ക് അവധിക്കാലമാഘോഷിക്കാനെത്തുന്നു. ആനിയിൽ ആകൃഷ്ടനായ ഇവാൻ […]
To Live! / ടു ലീവ്! (2010)
എംസോൺ റിലീസ് – 3217 ഭാഷ റഷ്യൻ സംവിധാനം Yuriy Bykov പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 വളർത്ത് നായക്കൊപ്പം പതിവ് പോലെ വേട്ടയ്ക്ക് ഇറങ്ങിയതാണ് മിഖായിൽ. പക്ഷേ അന്ന് സംഭവിച്ചത് അയാളുടെ ജീവിതം തന്നെ മാറ്റാൻ പോന്ന കാര്യങ്ങളായിരുന്നു. മിഖായിൽ വേട്ടയ്ക്ക് പോയ വിജനമായ പ്രദേശത്ത് ഒരു കശപിശയ്ക്കൊടുവിൽ ആന്ദ്രേയെ കൂട്ടുകാർ കൊല്ലാൻ ശ്രമിക്കുന്നു. അവരിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന ആന്ദ്രേ, വഴിയിൽ കണ്ട മിഖായിലിനോട് തന്നെ സഹായിക്കാൻ ആവശ്യപ്പെടുന്നു. […]
Furious / ഫ്യൂരിയസ് (2017)
എംസോൺ റിലീസ് – 3067 ഭാഷ റഷ്യൻ സംവിധാനം Dzhanik Fayziev & Ivan Shurkhovetskiy പരിഭാഷ ഐക്കെ വാസിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.1/10 പതിമൂന്നാം നൂറ്റാണ്ട്. മംഗോളുകൾ വിശാലമായ റഷ്യൻ മണ്ണിലെ അനേക നഗരങ്ങൾ തകർത്തെറിഞ്ഞ് മുന്നേറുന്ന കാലം. പതിമൂന്നാം വയസ്സിൽ മംഗോളുകളുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും, ഓരോ പ്രഭാതത്തിലും കഴിഞ്ഞു പോയതൊന്നും ഓർക്കാനാവാത്ത മറവിരോഗം ബാധിച്ചിരുന്നു എവ്പാതി കൊലോവ്റാതിന്. കടന്നു പോകുന്ന ഓരോ നാടും ക്രൂരമായ ആക്രമണങ്ങളിലൂടെ കീഴടക്കി മുന്നേറിയ […]
No Escapes / നോ എസ്കേപ്പ്സ് (2020)
എംസോൺ റിലീസ് – 2977 ഭാഷ റഷ്യൻ സംവിധാനം Alexey Nuzhny പരിഭാഷ നൗഫൽ നൗഷാദ് ജോണർ ആക്ഷൻ, ഡ്രാമ 6.6/10 പോലീസിനെക്കാളും, പട്ടാളക്കാരെകാളുമൊക്കെ അപകടം പിടിച്ച ജോലി ചെയ്തിട്ടും ആരും വേണ്ട പരിഗണന കൊടുക്കാത്ത ഒരു കൂട്ടമുണ്ട്. ‘ഫയർ ഫൈറ്റേഴ്സ് ‘ അഥവാ അഗ്നിസുരക്ഷാ ജീവനക്കാർ. പല സിനിമകളിലും അവരുടെ കഷ്ടപ്പാടുകൾ കാണിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, തീ എന്നത് എത്ര ഭീകരം ആണെന്നും അതിനെ എങ്ങനെ അതിജീവിക്കണമെന്നും ഒക്കെ ചുരുക്കം സിനിമകളിലെ കാണാനാവൂ. സാധാരണ തീ നേരിടുന്നത് […]
Compartment Number 6 / കമ്പാര്‍ട്ട്മെന്റ് നമ്പര്‍ 6 (2021)
എംസോൺ റിലീസ് – 2951 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 09 ഭാഷ റഷ്യൻ സംവിധാനം Juho Kuosmanen പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ, റൊമാൻസ് 7.4/10 റോസാ ലിക്സോമിന്റെ നോവലിനെ ആസ്പദമാക്കി ജുഹോ കുസ്മാനെന്‍ സംവിധാനം ചെയ്തറൊമാന്റിക്ക് ഡ്രാമ ചിത്രമാണ് കമ്പാര്‍ട്ട്മെന്റ് നമ്പര്‍ 6. ഫിന്നിഷ് വിദ്യാര്‍ഥിനിയായ ലോറ, മുര്‍മാന്‍സ്കിലെ ശിലാചിത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതും, ട്രയിനിലെ കമ്പാര്‍ട്ട്മെന്റില്‍ വച്ച് റഷ്യന്‍ യുവാവായ യോഹയെ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ലോറയായി സെയ്ദി ഹാര് […]
Palma / പാൽമ (2021)
എംസോൺ റിലീസ് – 2889 ഭാഷ റഷ്യൻ സംവിധാനം Aleksandr Domogarov പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഫാമിലി 6.9/10 1974-1976 കാലഘട്ടത്തിൽ മോസ്കോയിലെ നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി Aleksandr Domogarov സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ റഷ്യൻ ചിത്രമാണ് പാൽമ (Palma). ജോലി സംബന്ധമായ വിദേശയാത്രക്കായി തന്റെ നായയോടൊപ്പം വിമാനത്താവളത്തിലെത്തുന്ന ഒരാൾക്ക് നായയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ അതിനെ കൂടെ കൊണ്ടുപോവാൻ സാധിക്കാതെ വരുന്നു. വേറെ വഴിയില്ലാത്തതിന്റെ […]
I Am Dragon / അയാം ഡ്രാഗൺ (2015)
എം-സോണ്‍ റിലീസ് – 2620 ഭാഷ റഷ്യൻ സംവിധാനം Indar Dzhendubaev പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഫാന്റസി, റൊമാൻസ് 6.9/10 വിവാഹ നാളിൽ ചടങ്ങുകൾ ആരംഭിക്കുന്ന നേരത്ത് ഒരു വ്യാളി പറന്നു വന്ന് മിറോസ്ലാവ / മീര പ്രഭുകുമാരിയെ പിടിച്ചു കൊണ്ടു പോവുകയാണ്. അവളെ വളരെ ദൂരെയൊരു ദ്വീപിലെ കോട്ടക്കുള്ളിൽ എത്തിക്കുന്ന വ്യാളി പൊടുന്നനെ എങ്ങോ പോയി മറയുന്നു. തുടർന്ന് അവൾക്ക് അവിടെ വെച്ച് തടങ്കലിൽ കിടക്കുന്നൊരു ചെറുപ്പക്കാരനെ കാണാനും പരിചയപ്പെടാനും കഴിയുന്നു. പേരില്ലാത്ത […]
Polar / പോളാർ (2019)
എം-സോണ്‍ റിലീസ് – 2593 ഭാഷ ഇംഗ്ലീഷ്, റഷ്യൻ സംവിധാനം Jonas Åkerlund പരിഭാഷ അരുൺ ബി. എസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.3/10 വാഷിംഗ്ടണിൽ കൊലയാളികളെ വാടകയ്ക്ക് നൽകുന്ന ‘ഡെമോക്ലിസ്’ എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ് (വാടകകൊലയാളിയാണ്) ‘ബ്ലാക്ക് കൈസർ’ എന്ന പേരിൽ അറിയപ്പെടുന്ന ഡങ്കൻ വിസ്ല. സ്ഥാപനത്തിലെ നിയമമനുസരിച്ച് അമ്പത് വയസ്സാകുമ്പോൾ എല്ലാ ജോലിക്കാരും വിരമിക്കണം. വിരമിക്കുന്നതോടെ വലിയൊരു തുക പെൻഷനായി കിട്ടും. അങ്ങനെ വിരമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡങ്കൻ വിസ്ല. പക്ഷേ, ജീവനക്കാരെ വിരമിക്കുന്നതിന് […]