എം-സോണ്‍ റിലീസ് – 1089 ഭാഷ തമിഴ് സംവിധാനം Chezhian Ra പരിഭാഷ ഷൈജു എസ് ജോണർ ഫാമിലി 8/10 പുതുനൂറ്റാണ്ടിന്റെ ആരംഭത്തില്‍, പ്രത്യേകിച്ച് 2007ല്‍, ബഹുരാഷ്ട്ര കമ്പനികളുടെ വരവ് ചെന്നൈ നഗരത്തില്‍ ഐടി മേഖലയുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് വഴിയൊരുക്കി. ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന ഐടി തൊഴിലാളികളുടെ പാര്‍പ്പിട ആവശ്യങ്ങള്‍ അവിശ്വസനീയമായ രീതിയില്‍ വീട്ടുവാടകള് ഉയരുന്നതിലേക്ക് നയിച്ചു. ഇത് മറ്റു മേഖലകളില്‍ ജോലി ചെയ്യുന്ന, പ്രത്യേകിച്ച് തൊഴിലാളി വര്‍ഗത്തെ കാര്യമായി ബാധിച്ചു. സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ഇളങ്കോയും ഭാര്യ […]
Kaala / കാല (2018)
എം-സോണ്‍ റിലീസ് – 818 ഭാഷ തമിഴ് സംവിധാനം Pa. Ranjith പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ ഡ്രാമ 6.8/10 കാലാ എന്നാൽ കറുപ്പ്.കറുപ്പ് അവർണ്ണന്റെ നിറം. നിറമില്ലാത്തവന്റെ നിറം. വെളുപ്പ് സവർണ്ണന്റേയും. ചിത്രത്തിലുട നീളം ഈ രണ്ടു നിറങ്ങൾ തമ്മിലുള്ള അന്തരം വ്യക്തമായി കാണിച്ചു തരുന്നുണ്ട് സംവിധായകൻ. ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളുടെ നേർക്ക് തിരിച്ചു വെച്ച കണ്ണാടിയാണ് കാല. രാജ്യത്ത് ഇന്നും നിലനിൽക്കുന്ന ജാതി വ്യവസ്ഥയുടെ ക്രൂരത കാണിക്കാൻ പാ. രഞ്ജിത് എന്ന സംവിധായകൻ […]
Dhuruvangal Pathinaaru / ധ്രുവങ്കൾ പതിനാറ് (2016)
എം-സോണ്‍ റിലീസ് – 794 ഭാഷ തമിഴ് സംവിധാനം Karthick Naren പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.2/10 ജോലിയിൽ നിന്ന് ഒഴിഞ്ഞതിനു ശേഷം ഊട്ടിയിൽ വിശ്രമജീവിതത്തിലാണ് ഇൻസ്പെക്ടർ ദീപക്. പഴയ ഒരു സഹപ്രവർത്തകൻ, പോലീസിൽ ചേരാൻ ആഗ്രഹിക്കുന്ന അയാളുടെ മകനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ദീപക്കിന്റെ സഹായം തേടുന്നു. തന്നെ കാണാൻ എത്തുന്ന സഹപ്രവർത്തകന്റെ മകനെ പോലീസിൽ ചേരുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്താൻ താൻ അവസാനമായി അന്വേഷിച്ച തന്റെ ഒരു കാൽ […]
Dheepan / ദീപൻ (2015)
എം-സോണ്‍ റിലീസ് – 315 ഭാഷ ഫ്രഞ്ച്, തമിഴ് സംവിധാനം Jacques Audiard പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ 7.2/10 2015 ലെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദ്യോർ നേടിത് വിഖ്യാത ഫ്രെഞ്ച് സംവിധായകന് ജാക്വസ് ഓഡിയാഡിന്റെ ദീപനാണ്. ശ്രീലങ്കയില്‍ നിന്ന് ഫ്രാന്‍സിലേക്കു പലായനം ചെയ്ത മൂന്ന് തമിഴ് അഭയാര്‍ത്ഥികളുടെ കഥ പറയുന്നു ഈ ചിത്രം. കുട്ടിക്കാലത്ത് എല്‍ടിടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീലങ്കന്‍ നടന് അന്തോണിദാസൻ യേശുദാസനാണ് പ്രധാനകഥാപാത്രമായ ദീപനെ അവതരിപ്പിച്ചിരിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Nayakan / നായകൻ (1987)
എംസോൺ റിലീസ് – 283 ഭാഷ തമിഴ് സംവിധാനം Mani Ratnam പരിഭാഷ സൗരവ് ടി പി ജോണർ ക്രൈം, ഡ്രാമ 8.6/10 സ്വന്തം കണ്മുന്നിൽ വച്ച് അച്ഛനെ നഷ്ട്ടപ്പെട്ട വേലുവിൽ നിന്ന് ഒരുപാട് പേരുടെ ബലമായ ശക്തി വേലുനായ്ക്കറിലേക്കുള്ള മാറ്റം കാണിക്കുന്നതാണ്, 1987 ൽ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത ‘നായകൻ‘. ലോകസിനിമ ചരിത്രത്തിൽ കുറിക്കപ്പെട്ട ചുരുക്കം ചില ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘നായകൻ’. ഉലകനായകൻ കമൽഹാസ്സന്റെ വേലുഭായിലേക്കുള്ള പകർന്നാട്ടം അഭിനയത്തിന്റെ റഫറൻസ് ആയി നിലനിൽക്കുന്നു. […]