എം-സോണ് റിലീസ് – 1576
ഭാഷ | ദരി |
സംവിധാനം | Carol Dysinger |
പരിഭാഷ | സാബി |
ജോണർ | ഡോക്യൂമെന്ററി, ഷോർട്, സ്പോർട് |
വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ പായുന്ന സൈക്കിളിൽ കയറി എത്രയോ വട്ടം നമ്മൾ കൂട്ടുകാർക്കൊപ്പം ചുറ്റിയടിച്ചിരിക്കുന്നു. സൈക്കിൾ ചവിട്ടാൻ പഠിയ്ക്കുന്നതിനിടെ എത്രയോ തവണ ചടപടേന്ന് വീണു കരഞ്ഞിട്ടുണ്ട്. നിങ്ങളുടെ കൈപൊട്ടി ചോരയൊലിക്കുന്നതു കണ്ട സങ്കടത്തിൽ ‘ഇനി സൈക്കിൾ കൈ കൊണ്ടു തൊടരുതെന്ന്’ അച്ഛൻ വടിയെടുക്കുമ്പോൾ എത്രയോ തവണ കാറിക്കരഞ്ഞിട്ടുമുണ്ട്. അതിലും സങ്കടമാണ് അഫ്ഗാനിസ്ഥാനിലെ കാര്യം. അവിടെ പല വിഭാഗക്കാർക്കിടയിലും ഇപ്പോഴും പെൺകുട്ടികൾ സൈക്കിൾ ഉപയോഗിക്കുന്നതിന് അനൗദ്യോഗിക വിലക്കാണ്. പെൺകുട്ടികൾ ദൂരെയുള്ള സ്കൂളിൽ പോകാതിരിക്കാനുള്ള തന്ത്രം കൂടിയായിരുന്നു ഇത്. ഇന്നും അഫ്ഗാനിലെ 87% പെൺകുട്ടികളും നിരക്ഷരരാണ്. ലോകവനിതാ ദിനത്തിൽ സ്കേറ്റ്ബോർഡിലേറി 250ലേറെ പെൺകുട്ടികൾ നടത്തിയ പ്രകടനം മാതാപിതാക്കളും നാട്ടുകാരും അത്ഭുതാരവങ്ങളോടെയാണു സ്വീകരിച്ചത്. അതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ ലോകമെമ്പാടും പ്രചരിക്കുകയും ചെയ്തു. അതോടെ സ്കേറ്റിസ്ഥാനും ഹിറ്റ്. www.skateistanorg എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്കും സ്കേറ്റിസ്ഥാനെ സഹായിക്കാം. അഫ്ഗാനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കംബോഡിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം സ്കേറ്റിസ്ഥാൻ ആരംഭിച്ചുകഴിഞ്ഞു.
ഈ കൂട്ടായ്മയുടെ തുടക്കവും വളർച്ചയും, കാബൂളിൽ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷവും എല്ലാം ഉൾപ്പടുത്തി അമേരിക്കക്കാരി കരോൾ ഡിസിഞ്ചർ ഉം ഉക്രൈൻ കാരി എലെന ആന്ഡറിച്ചെവ യും കൂടെ സംവിധാനവും, നിർമ്മാണവും ചെയ്ത ഡോക്യൂമെന്ററി ആണ് Learning to skateboard in a warzone (if your are a girl) എന്നത്. ഈ വർഷത്തെ ഓസ്കാർ വേദിയിൽ മികച്ച ഡോക്യൂമെന്ററി ഷോർട്ട് ഫിലിം അവാർഡ് നേടിയ ഈ ചിത്രം ബാഫ്ത ചലച്ചിത്രമേള യിലും മികച്ചതായി തിഞ്ഞെടുക്കപ്പെട്ടു. മിഡിൽ ഈസ്റ്റ് രാഷ്ട്രീയ സാഹചര്യത്തെ പറ്റി നന്നായി ബോധവാന്മാരായ നമുക്ക് അഫ്ഗാനിലെ താലിബാനിസത്തെ പറ്റി ഈ ഡോക്യൂമെന്ററി കൂടുതൽ വെളിച്ചം വീശും എന്നതിൽ സംശയമില്ല.
കടപ്പാട്: മലയാള മനോരമ
ഈ ഡോക്യൂമെന്ററിയുടെ ഹാർഡ്കോഡ് ചെയ്ത ഫയലാണ് ഇതിൽ ഉള്ളത്. ഇത് ഇവിടെ നിന്ന് മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ.