എം-സോണ്‍ റിലീസ് – 1461
ഭാഷ | ഇംഗ്ലീഷ് |
അവതരണം | David Attenborough |
പരിഭാഷ | അഖില പ്രേമചന്ദ്രൻ |
ജോണർ | ഡോക്യുമെന്ററി |
ബിബിസിയുടെ ഡിനസ്റ്റീസ് സീരീസിലെ അഞ്ചാമത്തേയും അവസാനത്തെയും എപ്പിസോഡാണ് ടൈഗർ. ചിത്രീകരണത്തിനായി അവർ തെരഞ്ഞെടുത്തത് ഇന്ത്യയാണെന്നതാണ് ഈ എപ്പിസോഡിന്റെ ഏറ്റവും വലിയ പ്രത്യേകത. മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ദേശീയ ഉദ്യാനത്തിലെ ഒരു രാജകീയ കടുവയും അവളുടെ കുടുംബവും. കയ്യേറ്റവും വിഭവ അപഹരണവും മൃഗങ്ങളെ എത്രമാത്രം അപകടാവസ്ഥയിലാക്കുന്നു എന്നതിന്റെ നേർക്കാഴ്ച്ചയാണ് ഈ ഡോക്യുമെന്ററി. ഇന്ത്യയിൽ ചിത്രീകരിച്ചതായതിനാൽ കണ്ടുകൊണ്ടിരിക്കെ പലപ്പോഴും കുറ്റബോധം നമ്മെ അലട്ടും. സ്വന്തം കാര്യം മാത്രം നോക്കിയാൽ പോരാ, കുഞ്ഞുങ്ങൾക്കുള്ളതുകൂടി കണ്ടെത്തേണ്ട ഒരു അമ്മയുടെ ഉത്തരവാദിത്വം രാജ്ബെറക്ക് മേലുള്ള സമ്മർദ്ദം ഇരട്ടിയാക്കുന്നു. ഡിനസ്റ്റീസ് പരമ്പര മുഴുവൻ കാണുന്നത് പരിസ്ഥിതിയോടും സഹഹീവികളോടും കൂടുതൽ കരുതലോടെ പെരുമാറാൻ മനുഷ്യരെ സഹായിക്കുമെന്നുറപ്പ്.