എംസോൺ റിലീസ് – 1816
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sam Raimi |
പരിഭാഷ | മാജിത് നാസർ & വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ |
ഇന്നും പ്രിയപ്പെട്ട മാർവൽ ഹീറോ ആരെന്ന് ചോദിച്ചാൽ പലരുടേയും ഉത്തരം ഈ പേരായിരിക്കും സ്പൈഡർ-മാൻ. അത്രമേൽ സ്പൈഡർ-മാൻ നമ്മുടെയെല്ലാം കുട്ടിക്കാലത്തെ സ്വാധീനിച്ചിട്ടുണ്ട്.
പീറ്റർ പാർക്കർ എന്ന കൗമാരക്കാരന്റെ കഥയാണ് സ്പൈഡർ-മാൻ പറയുന്നത്. അങ്കിളും, ആന്റിയും, പ്രിയ സുഹൃത്തായ ഹേരിയും, മേരി ജെയിൻ വാട്സണും അടങ്ങുന്നതാണ് അവന്റെ ലോകം. ഏതൊരു കൗമാരക്കാരനെയും പോലെ, പീറ്ററിനും പ്രണയിനിയായ മേരി ജെയിനോട് തന്റെ പ്രണയം തുറന്നുപറയാൻ കഴിയുന്നില്ല.
അതിനിടയിൽ ജനതിക മാറ്റം സംഭവിച്ച ചിലന്തിയുടെ കടി ഏൽക്കുന്ന പീറ്റർ, അസാധാരണമായ കഴിവുകളോട് കൂടിയ സ്പൈഡർ-മാനായി മാറുകയാണ്.
ഒരു സൂപ്പർഹീറോ ചിത്രം എന്നതിനേക്കാൾ മനോഹരമായ പ്രണയകഥ എന്ന് പറയുന്നതാകും ഭംഗി. അത്രമേൽ മനോഹരമായി പ്രണയവും, സൗഹൃദവും, സ്നേഹവും ഇഴചേർത്ത് സാം റെയ്മി, സ്പൈഡർ-മാനെ നെയ്തെടുത്തിട്ടുണ്ട്.
രോമാഞ്ചമണിയിക്കുന്ന സംഭാഷണങ്ങളും, ചടുലമായ സംഘട്ടനങ്ങളും, ചെറുതമാശകളും ഒക്കെ നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർട്ടൈനറാണ് സ്പൈഡർ-മാൻ.
ഒരുപാട് റീബൂട്ടുകളും, സ്പിൻഓഫുകളും ഉണ്ടായിട്ടു കൂടി, ഇന്നും സ്പൈഡർ-മാന്‍ ടോബി മഗ്വയറിന്റെ രൂപമാണെങ്കിൽ മനസ്സിൽ ഈ ചിത്രത്തിന്റെ സ്ഥാനം ഊഹിക്കാം.