Scam 1992: The Harshad Mehta Story
സ്കാം 1992: ദ ഹർഷദ് മെഹ്ത സ്റ്റോറി (2020)

എംസോൺ റിലീസ് – 2303

Download

36324 Downloads

IMDb

9.2/10

സോണി ലൈവ് OTT പ്ലാറ്റ്‌ഫോമിൽ ഈ ഒക്ടോബറിൽ റിലീസായ
ഹിന്ദി ക്രൈം ഡ്രാമ വെബ് സീരിസാണ് Scam 1992 – The Harshad Metha Story. 90 കളിൽ ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചു കുലുക്കി ഓഹരി ദല്ലാളായ ഹർഷദ് മെഹ്ത നടത്തിയ ഓഹരി കുംഭകോണത്തെ പറ്റിയാണ് ഈ വെബ് സീരീസ് പ്രതിപാദിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയിലെ പത്രലേഖയായ സുചിത ദലാലും ദേബശിഷ്‌ ബസുവും എഴുതിയ The scam-who won, who lost, who got away എന്ന പുസ്തകത്തെ അവലംബിച്ചാണ് ഈ സീരീസ് തയാറാക്കിയിരിക്കുന്നത്.

ബോംബെയിലെ ഖാട്ട്കൊപ്പർ മേഖലയിലെ ഒറ്റമുറി ഫ്ലാറ്റിൽ തന്റെ മാതാപിതാക്കളോടും സഹോദരനോടും ഒപ്പം ജീവിതം തള്ളി നീക്കാൻ പാടുപെട്ട് കൊണ്ടിരുന്ന വെറുമൊരു സെയിൽസ്മാനായ ഹർഷദ് മെഹ്ത എന്ന യുവാവ് ഇന്ത്യൻ ബാങ്കിങ് മേഖലയിലെയും ഓഹരി വിപണിയിലെയും പഴുതുകൾ സമർഥമായി മുതലെടുത്തു കൊണ്ട് കണ്ണടക്കുന്ന വേഗതയിൽ കോടിശ്വരനായി മാറിയതെങ്ങനെയെന്ന് ഈ സീരീസ് നമ്മളോട് പറയുന്നത്. ഒടുവിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ കുഭകോണത്തിൽ അതായത് 10000 കോടി രൂപയുടെ തട്ടിപ്പിൽ കുടുങ്ങി ജീവിതം ഇല്ലാതാകുന്നത് വരെയുള്ള 10 എപ്പിസോഡുകളാണ് ഈ സീരീസിൽ ഉള്ളത്.

ഗുജറാത്തി തിയേറ്റർ നടനായ പ്രതീക് ഗാന്ധിയാണ് ഇതിൽ ഹർഷദ് മെഹ്തയുടെ വേഷം അവതരിപ്പിച്ചത്. ഓരോ അഭിനേതാക്കളുടെയും അവിസ്മരണീയമായ പ്രകടനം, ക്യാമറ, എഡിറ്റിങ്, ബാക്ക് ഗ്രൗണ്ട് സ്‌കോർ, പഴയകാല ബോംബെയുടെ പുനരാവിഷ്‌ക്കാരം എന്നീ നിലകളിലെല്ലാം ഈ സീരീസ് ഏറ്റവും മുന്നിൽ തന്നെയാണ്.