Healer Season 1
ഹീലർ സീസൺ 1 (2014)

എംസോൺ റിലീസ് – 2151

Download

12361 Downloads

IMDb

8.4/10

ഹീലർ – എന്താണ് ഈ സീരീസിനെ കുറിച്ച് പറയേണ്ടത്? ക്രൈം ആക്ഷൻ ത്രില്ലർ എന്നോ അതോ റൊമാന്റിക് ഫാമിലി ത്രില്ലർ എന്നോ അതുമല്ലെങ്കിൽ ഫാമിലി കോമഡിയെന്നോ! എങ്ങനെ തന്നെ വിശേഷിപ്പിച്ചാലും അത് പോരാതെ വരുന്ന ഒരു അത്ഭുത കൊറിയൻ സീരീസാണ് ഹീലർ എന്ന് പറയുമ്പോൾ അതിശയോക്തി ലവലേശമില്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയും.

20 എപ്പിസോഡുകളിലായി ചിതറിക്കിടക്കുന്ന കഥകളും കഥാപാത്രങ്ങളും ജോണർ ആവശ്യപ്പെടുന്ന വേഗതയിൽ മുന്നോട്ട് ചലിക്കുമ്പോൾ ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങൾ ഇരുട്ടിൽ നിന്നും മറനീക്കി പുറത്ത് വരുന്നത് അത്യാവേശപൂർവ്വം പ്രേക്ഷകർ ഏറ്റെടുക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു ജിഗ്സോ പസിലാണ് ഹീലർ. അതിന്റെ ഓരോ ഭാഗങ്ങളും ഓരോ എപ്പിസോഡുകളുമാണ്.

ഹീലർ വളരെ കഴിവുള്ളൊരു “രാത്രികാല ദൂതൻ” ആണ്. പണത്തിന് പകരം തന്റെ ഇടപാടുകാർക്ക് ആവശ്യമായ കാര്യങ്ങൾ “എങ്ങനെയും” എത്തിക്കുന്ന മിടുക്കൻ. അങ്ങനെയിരിക്കെ കഥാനായകന്റെ ജീവിതം മാറ്റിമറിച്ചൊരു ഉദ്യമം അവനെ തേടിയെത്തി – ഒരു പെൺകുട്ടിയെ കണ്ടെത്തണം!!!

ആ നിമിഷം വരെ ഹീലറോ പ്രേക്ഷകരോ അറിയുന്നില്ല – അവരുടെ ജീവിതം മാറ്റി മറിക്കുന്ന മുഹൂർത്തങ്ങൾക്കാണ് ഇനി അവർ സാക്ഷിയാകാൻ പോകുന്നതെന്ന്.