Memorist
മെമ്മറിസ്റ്റ് (2020)

എംസോൺ റിലീസ് – 2415

Download

17736 Downloads

IMDb

7.6/10

Movie

N/A

2020 ൽ പുറത്തിറങ്ങിയ കൊറിയൻ മിസ്റ്ററി, ത്രില്ലെർ സീരീസ് ആണ് മെമ്മറിസ്റ്റ്. ആളുകളെ സ്പർശിക്കുന്നതിലൂടെ അവരുടെ ഓർമ്മകൾ വായിച്ചെടുക്കാനുള്ള അമാനുഷിക ശക്തിയുള്ള ആളാണ് നായകനായ ഡോങ് ബേക്. ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ കഴിവ് വെളിവാക്കേണ്ടി വരികയും, നാടിനു വേണ്ടി തൻ്റെ കഴിവിനെ ഉപയോഗിക്കാനായി പോലീസ് സേനയിൽ ചേർന്ന് ഡിറ്റക്ടീവായി കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നു. പല കുറ്റവാളികളെയും നിയമത്തിനു മുന്നിൽ എത്തിച്ചു, അതോടെ ഡോങിന് നാട്ടിൽ ആരാധകർ കൂടുന്നു. അതിനോടൊപ്പം തന്നെ എതിർപ്പുള്ളവരും മനുഷ്യാവകാശ ലംഘനം ആരോപിച്ച് എതിർക്കുന്നവരും കൂടി വന്നു. കഥ കാര്യമാവുന്നത് തുടർച്ചയായ കൊലപാതകങ്ങൾ നടക്കുമ്പോഴാണ്, ഒരു ക്ലൂവും ഇല്ലാതെ പ്രതിയെ കിട്ടാൻ തന്നെ പാടുപെടുന്ന ഡോങ് ബേകും പോലീസുകാരും. കൊലപാതകങ്ങളുടെ പുറകിൽ ഒളിച്ചിരിക്കുന്ന ദുരൂഹതകൾ കണ്ടെത്താനുള്ള പിന്നീടുള്ള അയാളുടെ ഓട്ടം പല വഴിത്തിരിവിലേക്കും എത്തുന്നു. കൊലയാളിയെ തടയുന്നതിനും കൂടുതൽ മരണങ്ങൾ തടയുന്നതിനും ഡോങ് ബേക് കഴിവുള്ള ക്രിമിനൽ പ്രൊഫൈലർ ഹാൻ സുൻ മിയുമായി ചേരുന്നു. അങ്ങനെ മറഞ്ഞിരിക്കുന്ന പലതും പുറത്തേക്ക് വരുന്നു. എന്നിരുന്നാലും, അവർ കൊലയാളിയെ പിന്തുടരുമ്പോൾ, അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള സത്യങ്ങൾ അനാവരണം ചെയ്യാൻ തുടങ്ങുന്നു. അതിനൊപ്പം തന്നെ കൊലപാതകങ്ങൾ അവർ മുന്നേ കണ്ട എന്തിനേക്കാളും വളരെ വേഗത്തിലായിരുന്നു.

മനോഹരമായ ത്രില്ലടിപ്പിക്കുന്ന ഒരിക്കലും പ്രേക്ഷകന് ചിന്തിച്ച് എടുക്കാൻ പറ്റാത്ത ട്വിസ്റ്റുകളും, വളരെ കൺഫ്യൂസിങ് ആയ കഥാഗതിയും, പ്രേക്ഷകനെ സീറ്റ് എഡ്ജിൽ ഇരുത്തുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതവും, ഛായാഗ്രഹണവും ഈ സീരീസിനെ 2020 ൽ ഇറങ്ങിയ ഏറ്റവും മികച്ച മിസ്റ്ററി, ത്രില്ലർ വിഭാഗത്തിലെ സീരീസ് ആക്കുന്നു. അഭിനേതാക്കളുടെ പ്രകടനം സീരീസിന് മറ്റൊരു മുതൽക്കൂട്ടാണ്. വളരെ ചുറ്റി പിണഞ്ഞു കിടക്കുന്ന കഥയും കാണുന്ന ഒരാൾക്ക് പോലും പിടി തരാത്ത ട്വിസ്റ്റുകളും കാണുന്നയാളെ പിടിച്ചിരുത്തുന്നതാണ്. നിരവധി സബ് പ്ലോട്ടുകളും, ഒരുപാട് കഥാപാത്രങ്ങളും ഉള്ള കഥ ആയതിനാൽ പ്രേക്ഷകന് പിടി തരാത്ത വിധത്തിൽ വളരെ വേഗത്തിലാണ് കഥയുടെ പോക്ക്, എങ്കിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി കൊണ്ടാണ് സീരീസ് അവസാനിക്കുന്നത്. ഇതെല്ലാം കൊണ്ടുതന്നെ ത്രില്ലർ ഗണത്തിലെ ഏറ്റവും മികച്ച ഒരു സീരീസ് ആയി മെമ്മറിസ്റ്റിനെ നിരൂപകർ വാഴ്ത്തുന്നു.