എം-സോണ്‍ റിലീസ് – 1946

ഭാഷ | കൊറിയൻ |
സംവിധാനം | So-yeon Kim |
പരിഭാഷ | ഷൈജു എസ് |
ജോണർ | ഡ്രാമ |
മൂൺ-യങ് ഒരു ഊമ പെൺകുട്ടിയാണ്. എപ്പോഴും അവളുടെ കൈയിൽ ഒരു ചെറിയ വിഡിയോ ക്യാമറ ഉണ്ടാവും. മിക്ക സമയങ്ങളിലും താൻ കാണുന്ന ആളുകളുടെ മുഖം ക്യാമറയിൽ പകർത്തി നടക്കുകയാണ് അവളുടെ പ്രധാന പരിപാടി. ഒരുനാൾ രാത്രി വീട്ടിലെത്തുന്ന നേരത്ത് കള്ളു കുടിച്ച് ബോധമില്ലാത്ത അച്ഛന്റെ ചീത്ത വാക്കുകൾ കേട്ട് നിൽക്കാനാവാതെ മൂൺ തന്റെ ക്യാമറയും എടുത്ത് പുറത്ത് പോവുന്നു. അപ്പോഴാണ് കാമുകനുമായി വഴക്കിട്ട് പിരിയുന്ന ഹീ-സൂവിനെ കാണുന്നത്. അവരുടെ വഴക്ക് ഷൂട്ട് ചെയ്യുന്ന മൂണിനെ ഹീ-സൂ പിന്തുടരുകയും തുടർന്ന് അവർ സൗഹൃദത്തിലാവുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് 2015ൽ കൊറിയൻ ഭാഷയിൽ പുറത്തിറങ്ങിയ മൂൺ-യങ് എന്ന ഈ കൊച്ചു ചിത്രം പറയുന്നത്.