എം-സോണ്‍ റിലീസ് – 1973 ഭാഷ ടർക്കിഷ് സംവിധാനം Mahsun Kirmizigül പരിഭാഷ അജ്മൽ നഈം സി എച് ജോണർ ഡ്രാമ 7.1/10 2015 ഇൽ ഇറങ്ങിയ മുജിസെ (മിറക്കിൾ) ഇന്റെ 2 ആം ഭാഗം ആണ് മുജിസെ 2: ലൗ. ഒന്നാം ഭാഗം അസീസിനെയും അവന്റെ ഗ്രാമതത്തിനെയും മെഹ്റിനിലൂടെ പരിചയപ്പെടുത്തുകയും ശേഷം ക്ലൈമാക്സ് ഇൽ അസീസിലെ മാറ്റത്തെയും കാണിച്ചു അവസാനിക്കുന്നു.അതിനു ശേഷം നടക്കുന്ന കഥയും അസീസിന്റെ മാറ്റത്തിന്റെ കഥയുമാണ് 2 ആം ഭാഗത്തിൽ പരാമർശിക്കുന്നത് .1960കളിലെ […]
Kuch Kuch Hota Hai / കുഛ് കുഛ് ഹോതാ ഹേ (1998)
എം-സോണ്‍ റിലീസ് – 1972 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ അരുൺ വി കൂപ്പർ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.6/10 പ്രസവത്തെത്തുടർന്ന് രാഹുലിന് ഭാര്യ ടീനയെ നഷ്ടമായി. മകൾ അഞ്ജലിയും അമ്മയും മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ ജന്മദിനത്തിലും മകൾക്ക് വായിക്കാൻ എട്ട് കത്തുകൾ ടീന എഴുതി വച്ചിരുന്നു. എട്ടാമത്തേതാണ് ഏറ്റവും പ്രധാനം. അഞ്ജലി, കത്തുകൾ വായിക്കുകയും ടീന തന്റെ ഉത്തമസുഹൃത്തായ അഞ്ജലിയെക്കുറിച്ച് കത്തിൽ ചർച്ച ചെയ്യുകയും ചെയ്യുന്നു. ടീന മകളോട് നിർവഹിക്കാൻ ആവശ്യപ്പെട്ട ഒരു […]
12 Monkeys Season 3 / 12 മങ്കീസ് സീസൺ 3 (2017)
എം-സോണ്‍ റിലീസ് – 1971 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, സാഗർ വാലത്തിൽ, ബേസിൽ ഗർഷോം, ഫഹദ് അബ്ദുൾ മജീദ്, അർജ്ജുൻ ശിവദാസ്, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു ശാസ്ത്രജ്ഞ ടൈംമെഷീൻ […]
Django / ജാങ്കോ (1966)
എം-സോണ്‍ റിലീസ് – 1970 ഭാഷ ഇറ്റാലിയൻ സംവിധാനം Sergio Corbucci പരിഭാഷ വിഷ്ണു വി ജോണർ ആക്ഷൻ, വെസ്റ്റേൺ 7.2/10 ഒരു ശവപ്പെട്ടി കെട്ടി വലിച്ച് കൊണ്ട് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലൂടെ ഏകാകിയായി നടന്ന് വരികയാണ് കഥാനായകനായ ജാൻഗോ. ടിയാൻ ആരാണെന്നോ ,ഇയാളുടെ ഉദ്ദേശങ്ങളോ ലക്ഷ്യങ്ങളോ എന്താണെന്നോ യാതൊരു സൂചനയും ചിത്രം ആരംഭത്തിൽ പ്രേക്ഷകന് നൽകുന്നേ ഇല്ല. ജാൻഗോ കെട്ടി വലിച്ച് കൊണ്ടുവരുന്ന ശവപ്പെട്ടിയിൽ എന്താണെന്നും ഒരു പിടിയുമില്ല ,ആകെ മൊത്തം അനിശ്ചിതത്വത്തിന്റെയും […]
Annabelle creation / അന്നബെൽ ക്രിയേഷൻ (2017)
എം-സോണ്‍ റിലീസ് – 1969 ഭാഷ ഇംഗ്ലീഷ് സംവിധാനം David F. Sandberg പരിഭാഷ വിഷ്ണു വി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.5/10 പാവ നിർമാതാവായ സാമുവൽ മുള്ളിൻസും ഭാര്യയും മകളുടെ മരണത്തോടെ ആകെ തകർന്നു.മകളുടെ മരണത്തിന് 12 കൊല്ലത്തിന് ശേഷം അവരുടെ വീട്ടിൽ താമസിക്കാനായി ഒരു കന്യാസ്ത്രീയും കുറച്ചു പെൺകുട്ടികളും വരുന്നു.അവിടെ വെച്ച് ഒരു പാവയിൽ ഉള്ള പൈശാചിക ശക്തി ഒരു കുട്ടിയുടെ ദേഹത്ത് കേറുകയും അതിനെ തുടർന്ന് അവിടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് […]
Sami Blood / സമി ബ്ലഡ് (2016)
എം-സോണ്‍ റിലീസ് – 1968 MSONE GOLD RELEASE ഭാഷ സമി, സ്വീഡിഷ് സംവിധാനം Amanda Kernell പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി 7.3/10 സ്വീഡനിലും ഫിൻലാൻഡിലുമെല്ലാം റെയ്ൻഡിയർ മേയ്ച്ച് ജീവിക്കുന്ന ആൾക്കാരാണ് സമികൾ. സമി വംശജരെ നികൃഷ്ടരും മറ്റുള്ളവരേക്കാൾ താഴ്ന്നവരും ആയാണ് പൊതുവെ സ്വീഡിഷ് സമൂഹം കണ്ടിരുന്നത്. ഇതിൻ്റെ പ്രതിഫലനമായിത്തന്നെ കഴിഞ്ഞ നൂറ്റാണ്ടിൽ സ്വീഡിഷ് സിനിമകളിലൊക്കെ സമി വംശജരെ കാട്ടുവാസികളായിട്ടാണ് സ്റ്റീരിയോടൈപ്പ് ചെയ്തിരുന്നതും. ഇതിന്റെ പ്രശ്നം എത്രത്തോളം വലുതാണെന്ന് കാണിച്ചുതരുന്ന ചിത്രമാണ് സമി വംശജയായ […]
A Violent Prosecutor / എ വയലന്റ് പ്രോസിക്യൂട്ടർ (2015)
എം-സോണ്‍ റിലീസ് – 1967 ഭാഷ കൊറിയൻ സംവിധാനം Il-Hyeong Lee പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ത്രില്ലർ 6.6/10 2016ൽ റിലീസ് ചെയ്ത കോമഡി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന കൊറിയൻ ചിത്രമാണ് എ വയലന്റ് പ്രോസിക്യൂട്ടർ. സിനിമയുടെ പേര് പോലെ തന്നെ കണിശക്കാരനായ പെട്ടെന്ന് ദേഷ്യം വരുന്ന ഒരു അഭിഭാഷകനാണ് ബ്യുൻ ജേ വൂക്, അയാളുടെ ഈ സ്വഭാവം കാരണം ഒരുപാട് ശത്രുക്കളും അയാൾക്കുണ്ട്. അങ്ങനെയിരിക്കെ രാഷ്ട്രീയക്കാരടക്കം പല വമ്പന്മാരും ഉൾപ്പെട്ട ഒരു കേസിന്റെ […]
Sector 7 / സെക്ടർ-7 (2011)
എം-സോണ്‍ റിലീസ് – 1966 ഭാഷ കൊറിയൻ സംവിധാനം Ji-hoon Kim പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 4.6/10 കടലിനുനടുവിൽ സ്ഥിതിചെയ്യുന്ന “സെക്ടർ-7” എന്ന ഓയിൽ റിഗ്ഗിലാണ് കഥനടക്കുന്നത്. ഓയിൽ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അവിടെയുള്ളവർ. അങ്ങനെയിരിക്കെ അവർക്കിടയിലേക്ക് ആഴക്കടലിൽ നിന്നും ഒരു അതിഥിയെത്തുന്നു, കണ്ടാൽത്തന്നെ ഭയം തോന്നുന്ന, നിഗൂഢതകളുള്ള ഒരു ഭീമാകാരനായ ഭീകരജീവി. അവിടുള്ളവരെ അത് വേട്ടയാടുന്നതോടുകൂടി, ആ ജീവിയുടെ നിഗൂഢതകളും ചുരുളഴിയുന്നു. ആവശ്യമായ ആയുധങ്ങളും സഹായങ്ങളുമില്ലാതെ കടലിനാൽ ചുറ്റപ്പെട്ട റിഗ്ഗിനുള്ളിലെ ഒരുപറ്റം ആളുകളുടെ, […]