എം-സോണ്‍ റിലീസ് – 1519 ഭാഷ പേർഷ്യൻ സംവിധാനം Michael Winterbottom പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ഡ്രാമ 7.3/10 ടോണി ഗ്രിസോണി തിരക്കഥ എഴുതി മൈക്കൽ വിന്റർബോട്ടം സംവിധാനം ചെയ്ത് 2002 പുറത്തിറങ്ങിയ ചിത്രമാണ് “ഇൻ ദിസ് വേൾഡ്” കഥ നടക്കുന്നത് പാകിസ്ഥാനിലെ അഭയാർത്ഥി ക്യാമ്പിലാണ്. അഭയാർത്ഥികൾ കടന്നു പോകുന്ന വേദനാജനകമായ അവസ്ഥകളിലൂടെയാണ് കഥ ആരംഭിക്കുന്നത്. നല്ലൊരു പാർപ്പിടമോ, ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ കിട്ടാത്ത അവസ്ഥ. അതെല്ലാം തന്നെ വളരെ ഭംഗിയായി സംവിധായകൻ ഒപ്പിയെടുത്തിട്ടും ഉണ്ട്. […]
A Prayer Before Dawn / എ പ്രെയർ ബിഫോർ ഡോൺ (2017)
എം-സോണ്‍ റിലീസ് – 1518 ഭാഷ ഇംഗ്ലീഷ് സംവിധാനം Jean-Stéphane Sauvaire പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 6.9/10 A prayer Before Dawn എന്ന സിനിമ ബോക്സർ Billy Moore ന്റെ ജീവിതകഥയായ “A prayer Before Dawn : My Nightmare in Thailand’s Prisons “എന്ന അദ്ദേഹത്തിന്റെ തന്നെ നോവലിനെ ആസ്പദമാക്കി എടുത്തതാണ്. ബ്രിട്ടീഷുകാരനായ ബില്ലി തായ്ലൻഡിലെ സ്ട്രീറ്റ് ബോക്സർ ആണ്. ബോക്സിങ് ചെയ്തു അതിലെ […]
Tigers / ടൈഗേഴ്സ് (2014)
എം-സോണ്‍ റിലീസ് – 1517 ഭാഷ ഹിന്ദി, ഇംഗ്ലീഷ്, ജർമൻ സംവിധാനം Danis Tanovic പരിഭാഷ സാദിഖ് വി.കെ അല്‍മിത്ര ജോണർ ഡ്രാമ 7.2/10 ആരോഗ്യ മേഘലയിലെ അനാരോഗ്യ പ്രവര്‍ത്തനങ്ങളും മരുന്നു മാഫിയകളുടെ കൊള്ളരുതായ്മകളും നിരവധി സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്. അക്കൂട്ടത്തില്‍ സുപ്രധാനമായ ഒന്നായി പരിഗണിക്കപ്പേടേണ്ടുന്ന പടമാണ് ടൈഗേഴ്സ് (2014). പാകിസ്ഥാന് പശ്ചാത്തലമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. ഇതാകട്ടെ പാകിസ്ഥാനില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ് താനും. എന്നാല്‍ ലോകത്ത് വികസ്വര/ അവികസിത രാജ്യങ്ങളിലെല്ലാം നടന്നു കൊണ്ടിരിക്കുന്ന ഇടപെടലുകളാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് […]
Vikings Season 5 / വൈക്കിങ്സ് സീസൺ 5 (2017)
എം-സോണ്‍ റിലീസ് – 1516 ഭാഷ ഇംഗ്ലീഷ് നിർമാണം TM Productions പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.6/10 സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും. ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങുകളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്. പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രദേശങ്ങളിലെ […]
The Mechanic / ദ മെക്കാനിക്ക് (2011)
എം-സോണ്‍ റിലീസ് – 1515 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon West പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 ജേസൺ സ്റ്റാത്തം നായകനായ മെക്കാനിക്, ആർതർ ബിഷപ്പ് എന്ന വാടകകൊലയാളിയുടെ കഥയാണ് പറയുന്നത്. താൻ ഏറ്റെടുക്കുന്ന ജോലികളെല്ലാം, പഴുതുകളില്ലാതെ പൂർത്തിയാക്കുന്നതാണ് ആർതറിന്റെ പ്രത്യേകത. ഒരു ഘട്ടത്തിൽ തന്റെ മെന്റർ ആയ ഹാരി മെക്കന്നയെയും ആർതറിന് കൊലപ്പെടുത്തേണ്ടി വരുന്നു. താന്തോന്നിയായ മെക്കന്നയുടെ മകനേയും തന്റെ കൂടെ നിർത്താൻ ആർതർ തീരുമാനിക്കുന്നയിടത്താണ് കഥ ത്രില്ലർ മൂഡിലേക്ക് വരുന്നത്. […]
Road to Paloma / റോഡ് ടു പലോമ (2014)
എം-സോണ്‍ റിലീസ് – 1514 ഭാഷ ഇംഗ്ലീഷ് സംവിധാനം Jason Momoa പരിഭാഷ മുസ്ഫർ. എം. കെ ജോണർ ഡ്രാമ, ത്രില്ലർ 6.1/10 അമ്മയുടെ ചിതാഭസ്മത്തിനായി മൈലുകൾക്കപ്പുറത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് മോട്ടോർസൈക്കിളിൽ നീണ്ട ഒരു യാത്ര ചെയ്യുന്ന വോൾഫിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തന്റെ അമ്മ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. കോടതി വെറുതെ വിട്ട അമ്മയുടെ ഘാതകനെ വോൾഫ് കൊലപ്പെടുത്തുന്നു. തന്റെ പിറകെ കൂടിയ പോലീസുകാരിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം കൂടിയായിരുന്നു വോൾഫിന് ഈ യാത്ര. […]
Hit / ഹിറ്റ് (2020)
എം-സോണ്‍ റിലീസ് – 1513 ഭാഷ തെലുഗു സംവിധാനം Sailesh Kolanu പരിഭാഷ അലൻ അഗസ്റ്റിൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.9/10 2020ൽ പുറത്തിറങ്ങിയ ഒരു ക്രൈം ത്രില്ലർ മൂവിയാണ് ‘ഹിറ്റ്’. നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ നിയോഗിക്കപ്പെട്ട എച്ച്.ഐ.ടി എന്ന ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ ഹെഡാണ് വിക്രം. പെട്ടന്നൊരു ദിവസം വിക്രമിന്റെ കാമുകിയെ കാണാതാവുന്നു. കാമുകിയെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണം ചെന്ന് നിൽക്കുന്നത് മറ്റൊരു പെൺകുട്ടിയുടെ മിസ്സിംഗ് കേസിലാണ്. തുടർന്നുള്ള അന്വേഷണത്തിന്റെ ഓരോ നിമിഷങ്ങളും പ്രേക്ഷകരെ ആകാംഷയുടെ […]
The Family Man Season 1 / ദ ഫാമിലി മാൻ സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1512 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru പരിഭാഷ ലിജോ ജോളി, സുനില്‍ നടയ്ക്കല്‍,കൃഷ്ണപ്രസാദ് എം വി, സിദ്ധീഖ് അബൂബക്കർ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.6/10 ഭാരതം 130 കോടി ജങ്ങൾ വസിക്കുന്ന രാജ്യം അതായത് ലോക ജനസംഖ്യ യുടെ 6 ൽ 1 പേർ, പല മതങ്ങൾ പല ജാതികൾ, പല ഭാഷകൾ പല സംസ്കാരങ്ങൾ പൈതൃകമായി ഇവിടെ ജനിച്ചു വളർന്നവർ, പലയിടത്തു നിന്നും കുടിയേറി പാർത്തവർ, പലവിധ […]