എംസോൺ റിലീസ് – 2956 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Dec പരിഭാഷ എബിൻ മർക്കോസ് ജോണർ ഹൊറർ, ത്രില്ലർ 5.4/10 നാം എപ്പോ മരിക്കുമെന്ന് പ്രവചിക്കാൻ ഒരു മൊബൈൽ ആപ്പിന് സാധിച്ചാലോ? 2019 ൽ പുറത്തിറങ്ങിയ കൗണ്ട്ഡൗൺ ഇത്തരമൊരു വ്യത്യസ്തമായ കഥ പറഞ്ഞ ഹൊറർ ചിത്രമാണ്. കൗണ്ട്ഡൗൺ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് മരണപ്പെട്ട രണ്ട് പേരെപ്പറ്റി അറിഞ്ഞ ക്വിൻ ഹാരിസ് എന്ന നഴ്സ് ഒരു കൗതുകത്തിന്റെ പുറത്ത് അത് തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു. […]
The Plagues of Breslau / ദ പ്ലേഗ്സ് ഓഫ് ബ്രെസ്ലോ (2018)
എംസോൺ റിലീസ് – 2955 ഭാഷ പോളിഷ്, ഇംഗ്ലീഷ് സംവിധാനം Patryk Vega പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 5.9/10 നഗരത്തിൽ നടന്ന അസാധാരണമായ ഒരു കൊലപാതകം അന്വേഷിക്കുകയാണ് ഡിറ്റക്ടീവ് ഹെലേന റൂസ്. കൊല്ലപ്പെട്ടയാളുടെ ദേഹത്ത്, അയാൾ ചെയ്ത തെറ്റ് കമ്പി പഴുപ്പിച്ച് എഴുതിയ ശേഷമാണ് കൊന്നിരിക്കുന്നത്. സംഭവത്തിന് പല വിചിത്ര സ്വഭാവങ്ങളുമുണ്ടെന്ന് ഹെലേനക്ക് ബോധ്യമാകുന്നു. പിറ്റേന്ന് സമാനമായ രീതിയിൽ മറ്റൊരു കൊല കൂടി. വരും ദിവസങ്ങളിൽ ഇനിയും ആളുകൾ കൊല്ലപ്പെടുമെന്ന […]
The Harmonium in My Memory / ദ ഹാർമൊണിയം ഇൻ മൈ മെമ്മറി (1999)
എംസോൺ റിലീസ് – 2953 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 11 ഭാഷ കൊറിയൻ സംവിധാനം Young-jae Lee പരിഭാഷ സാമുവൽ ബൈജു ജോണർ ഡ്രാമ, റൊമാൻസ് 7.2/10 കൊറിയൻ ആക്ഷൻ ചിത്രങ്ങളിലെ നിറസാന്നിദ്ധ്യമായ Lee Byung-Hun നെയും Jeon Do-yeon, Lee Mi-Yeon എന്നിവരേയും കേന്ദ്രകഥാപാത്രങ്ങളാക്കി Lee Young-jae സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഒരു ഫീൽഗുഡ് ചിത്രമാണ് ദ ഹാർമൊണിയം ഇൻ മൈ മെമ്മറി. കഥ നടക്കുന്നത് 1962 ലാണ്. 21 വയസ്സുള്ള Kang Soo-Ha എന്ന […]
April Story / ഏപ്രിൽ സ്റ്റോറി (1998)
എംസോൺ റിലീസ് – 2952 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 10 ഭാഷ ജാപ്പനീസ് സംവിധാനം Shunji Iwai പരിഭാഷ മനീഷ് ആനന്ദ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ടോക്യോയ്ക്ക് സമീപമുള്ള ഒരു സർവ്വകലാശാലയിൽ ചേരാൻ തീരുമാനിച്ച നിരേനോ ഉസുക്കി, ഹൊക്കൈദോയിലെ തന്റെ കുടുംബത്തോട് വിടപറയുകയും, ചെറി പൂക്കളുടെ ഇതളുകൾ നൃത്തം ചെയ്യുന്ന ഏപ്രിൽ മാസത്തിൽ ടോക്യോ നഗരത്തിൽ നിന്നും അൽപ്പം അകലെയുള്ള മുസാഷിനോ എന്ന ശാന്തമായ പട്ടണത്തിൽ തനിച്ചു താമസിച്ചു കൊണ്ട് അവൾ കോളേജ് ജീവിതം ആരംഭിക്കുകയും […]
Compartment Number 6 / കമ്പാര്‍ട്ട്മെന്റ് നമ്പര്‍ 6 (2021)
എംസോൺ റിലീസ് – 2951 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 09 ഭാഷ റഷ്യൻ സംവിധാനം Juho Kuosmanen പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ, റൊമാൻസ് 7.4/10 റോസാ ലിക്സോമിന്റെ നോവലിനെ ആസ്പദമാക്കി ജുഹോ കുസ്മാനെന്‍ സംവിധാനം ചെയ്തറൊമാന്റിക്ക് ഡ്രാമ ചിത്രമാണ് കമ്പാര്‍ട്ട്മെന്റ് നമ്പര്‍ 6. ഫിന്നിഷ് വിദ്യാര്‍ഥിനിയായ ലോറ, മുര്‍മാന്‍സ്കിലെ ശിലാചിത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതും, ട്രയിനിലെ കമ്പാര്‍ട്ട്മെന്റില്‍ വച്ച് റഷ്യന്‍ യുവാവായ യോഹയെ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ലോറയായി സെയ്ദി ഹാര് […]
Blue Gate Crossing / ബ്ലൂ ഗേറ്റ് ക്രോസിങ് (2002)
എംസോൺ റിലീസ് – 2950 ഭാഷ മാൻഡറിൻ സംവിധാനം Chih-yen Yee പരിഭാഷ മനീഷ് ആനന്ദ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 ഒരു ദിവസം, സന്തുഷ്ടമായ ഹൈസ്കൂൾ ജീവിതം നയിക്കുന്ന 17-കാരിയായ മെങിന്റെ ഉറ്റസുഹൃത്തായ യുഏഷെൻ പ്രണയത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങി. നീന്തൽ ക്ലബ്ബിലെ ഷങ്ങ് ഷിഹാവോ ആണ് കക്ഷി. അവൾക്കും ഷിഹാവോയ്ക്കും ഇടയിലുള്ള സ്നേഹത്തിന്റെ സന്ദേശവാഹകനായി പ്രവർത്തിക്കാൻ യുഏഷെൻ മെങിനോട് ആവശ്യപ്പെടുന്നു. എന്നാൽ യുഏഷെനിന് വേണ്ടിയുള്ള മെങിന്റെ പരസ്പര കണ്ടുമുട്ടലുകളിൽ തെറ്റിദ്ധരിച്ച് ഷിഹാവോയ്ക്ക് മെങിനോട് പ്രണയം തോന്നുന്നു. […]
Stardust / സ്റ്റാർഡസ്റ്റ് (2007)
എംസോൺ റിലീസ് – 2949 ഭാഷ ഇംഗ്ലീഷ് സംവിധാനം Matthew Vaughn പരിഭാഷ ആര്യ നക്ഷത്രക് ജോണർ അഡ്വഞ്ചർ, ഫാന്റസി, മിസ്റ്ററി 7.6/10 രാത്രിയിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കാത്തവരായി ആരുമുണ്ടാവില്ല. നമ്മൾ നക്ഷത്രങ്ങളെ നോക്കുന്നതുപോലെ നക്ഷത്രങ്ങൾ നമ്മളെയും നോക്കുന്നുണ്ടെങ്കിലോ? അങ്ങനെയുള്ള ഒരു ലോകത്തിന്റെ കഥയാണ് നീൽ ഗെയ്മാന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മാത്യു വോൺ സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത്. നീളമുള്ള ഒരു മതിലിന്റെ സമീപം സ്ഥിതി ചെയ്യുന്നതുകൊണ്ട് മതിൽ എന്ന പേര് കിട്ടിയ […]
Batman: The Dark Knight Returns, Part 1 / ബാറ്റ്മാൻ: ദ ഡാർക്ക് നൈറ്റ് റിട്ടേൺസ്, പാർട്ട് 1 (2012)
എംസോൺ റിലീസ് – 2948 ഭാഷ ഇംഗ്ലീഷ് സംവിധാനം Jay Oliva പരിഭാഷ മുഹമ്മദ് ഫാസിൽ ജോണർ ആക്ഷൻ, അനിമേഷന്‍, ക്രൈം 8.0/10 കുട്ടിക്കാലത്തു പലരുടെയും ആരാധന കഥാപാത്രമായിരുന്നു (ഇപ്പോഴും ആണ്) Batman.എന്നാലും പലർക്കും പരിചയമായത് Nolanന്റെ ദ ഡാർക്ക് നൈറ്റ് സീരീസിലൂടെയാകും.പക്ഷെ Nolan ഒരു Realistic Touch കൊടുക്കാൻ വേണ്ടി Batman ന്റെ Comic Style കുറച്ചു മാറ്റിയെടുത്തിരുന്നു.ആനിമേറ്റഡ് സിനിമകളിലൊക്കെ Batman-നെ കുറച്ചുകൂടി Comic Accurate ആയാണ് ആവിഷ്കരിച്ചിരിക്കുന്നത്. എപ്പോഴും ഒരു യുവാവായ Bruce Wayne […]