എം-സോണ്‍ റിലീസ് – 1884 ഭാഷ സ്പാനിഷ് സംവിധാനം Alejandro G. Iñárritu (as Alejandro González Iñárritu) പരിഭാഷ ഷാരുൺ പി.എസ് ജോണർ ഡ്രാമ, റൊമാൻസ് 7.5/10 റെവനെന്റ്, ബേർഡ്മാൻ, അമോറെസ് പെറോസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ അലഹാൻഡ്രോ ഗോൺസാലെസ് ഇനാരിറ്റു സംവിധാനം ചെയ്ത മെക്സിക്കൻ ചിത്രമാണ് ബ്യൂട്ടിഫുൾ.മരിച്ചവരോട് സംസാരിക്കാൻ കഴിവുള്ള ഉക്സ്ബെൽ തനിക്ക് ക്യാൻസറാണെന്നും തനിക്കിനി ഏതാനും മാസങ്ങളേ ബാക്കിയുള്ളൂ എന്നും തിരിച്ചറിയുന്നിടത്താണ് കഥ തുടങ്ങുന്നത്.താൻ മരിച്ചാൽ തന്റെ കുഞ്ഞുങ്ങൾ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്നും മാനസിക […]
In a Better World / ഇൻ എ ബെറ്റർ വേൾഡ് (2010)
എം-സോണ്‍ റിലീസ് – 1800 ഭാഷ ഡാനിഷ് സംവിധാനം Susanne Bier പരിഭാഷ ഷാരുൺ പി.എസ് ജോണർ ഡ്രാമ, റൊമാൻസ് 7.6/10 2011-ലെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബും നേടിയ ഡാനിഷ് ചിത്രമാണ് സൂസൻ ബയർ സംവിധാനം ചെയ്ത “ഇൻ എ ബെറ്റർ വേൾഡ്.” സുഡാനി അഭയാർത്ഥി ക്യാമ്പിലെ രോഗികളെ ചികിത്സിക്കുന്ന ഡോക്ടറാണ് ആന്റൺ. ഗർഭിണികളുടെ വയറ്റിലെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ബെറ്റ് വെച്ച്, ശേഷം വയറ് തുറന്ന് കുഞ്ഞിനെ പുറത്തെടുത്ത് നോക്കുന്ന ക്രൂരനായൊരു സുഡാനിക്കാരന്റെ […]
Kaun? / കോൻ? (1999)
എം-സോണ്‍ റിലീസ് – 1781 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ ഷാരുൺ പി. എസ് ജോണർ മിസ്റ്ററി, ത്രില്ലർ 7.8/10 അനുരാഗ് കശ്യപ് തിരക്കഥയെഴുതി രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത സൈക്കോളോജിക്കൽ ഹൊറർ ത്രില്ലർ ചിത്രമാണ് കോൻ. സൈക്കോപാത്ത് – സീരിയൽ കില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ചിത്രം.വീട്ടിൽ ഒറ്റപെട്ടുപോയ ഒരു ദിവസം നായിക ടിവിയിൽ നാട്ടിൽ ഭീതി പരത്തുന്ന മനോരോഗിയായ സീരിയൽ കില്ലറെ കുറിച്ചുള്ള വാർത്ത കേൾക്കാനിടയാവുന്നു. എന്തെങ്കിലും കാരണമുണ്ടാക്കി […]
High and Low / ഹൈ ആൻഡ് ലോ (1963)
എം-സോണ്‍ റിലീസ് – 1730 ക്ലാസ്സിക് ജൂൺ 2020 – 12 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ഷാരുൺ.പി.എസ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.5/10 അകിര കുറൊസാവ സംവിധാനം ചെയ്ത ഹൈ ആന്റ് ലോ ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ്. ക്ലാസ്സിക് കാലഘട്ടത്തിലെ ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ചിത്രത്തെ പരിഗണിക്കാം.നാഷണൽ ഷൂ കമ്പനിയുടെ ഡയറക്ടമാരിൽ ഒരാളായ മിസ്റ്റർ ഗോന്തോ തന്റെ കരിയറിലെ ഏറ്റവും വലിയ ഡീൽ ഉറപ്പിച്ച് കഴിഞ്ഞ ഉടനെ അയാൾക്കൊരു ഫോൺ വരുന്നു. […]
Central Station / സെൻട്രൽ സ്റ്റേഷൻ (1998)
എം-സോണ്‍ റിലീസ് – 1593 ഭാഷ പോർച്ചുഗീസ്, ജർമ്മൻ സംവിധാനം Walter Salles പരിഭാഷ ഷാരുൺ.പി.എസ് ജോണർ ഡ്രാമ 8.0/10 ദി മോട്ടോർസൈക്കിൾ ഡയറീസ്, ഫോറിൻ ലാൻഡ് തുടങ്ങിയ റോഡ് മൂവികളിലൂടെ വിഖ്യാതനായ ബ്രസീലിയൻ ചലചിത്രകാരൻ വാൾട്ടർ സാല്ലെസിന്റെ മറ്റൊരു റോഡ് മൂവിയാണ് സെൻട്രൽ സ്റ്റേഷൻ. റിയോയിലെ സെൻട്രൽ സ്റ്റേഷനിൽ കത്തെഴുതി കൊടുത്ത് വരുമാനം കണ്ടെത്തുന്നയാളാണ് ഡോറ. താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛനെയന്വേഷിച്ച് അമ്മയോടൊപ്പം സെൻട്രൽ സ്റ്റേഷനിലെത്തുന്ന 9 വയസുകാരൻ ജോഷ്വാ അപ്രതീക്ഷിതമായി വാഹനാപകടത്തിൽ അമ്മ മരിക്കുന്നതോടെ […]
Sonchiriya / സോൻചിരിയാ (2019)
എം-സോണ്‍ റിലീസ് – 1413 ഹിന്ദി ഹഫ്ത – 6 ഭാഷ ഹിന്ദി സംവിധാനം Abhishek Chaubey പരിഭാഷ ഷാരുൺ പി. എസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 ചമ്പൽക്കാടുകളിലെ കൊള്ളക്കാരുടെ ജീവിതം ആസ്പദമാക്കി അഭിഷേക് ചൗബേ സംവിധാനം ചെയ്ത ചിത്രമാണ് സോൻചിരിയ (സ്വർണ്ണ പക്ഷി). ചിത്രം ഭാഗികമായി യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്. ചമ്പൽക്കാടുകളുടെ പേടി സ്വപ്നമായ കൊള്ളക്കാരൻ മാൻസിംഗിനെയും സംഘത്തെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അവരെ വേട്ടയാടിക്കൊണ്ട് ചമ്പലിനെ കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രതിജ്ഞ […]