എം-സോണ്‍ റിലീസ് – 1029 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Kapri Vinod പരിഭാഷ സുനിൽ നടക്കൽ ജോണർ ഡ്രാമ, ത്രില്ലർ 6.7/10 “എല്ലാ മാതാപിതാക്കളും ഒരു കുഞ്ഞിനെ അര്‍ഹിക്കുന്നില്ല”. ‘പിഹു’ കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ വരുന്ന തോന്നല്‍ ഇതായിരിക്കും. ഒരു രണ്ടു വയസ്സുകാരിയുടെ ദിനചര്യകള്‍ മാത്രം ഒരു സിനിമയില്‍ കാണിച്ചാല്‍ പ്രേക്ഷകന് എത്ര മാത്രം താല്‍പ്പര്യത്തോടെ കണ്ടിരിക്കും? എന്നാല്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ‘പിഹു’ സ്ക്രീനില്‍ നിന്നു കണ്ണെടുക്കാതെ കണ്ടുതീര്‍ക്കാനാവില്ല. […]
Journal 64 : The Purity of Vengeance / ജർനൽ 64 : ദ പ്യൂരിറ്റി ഓഫ് വെഞ്ചൻസ് (2018)
എം-സോണ്‍ റിലീസ് – 1028 ഭാഷ ഡാനിഷ് സംവിധാനം Christoffer Boe പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.4/10 ഡിപ്പാർട്ടമെന്റ് Q സീരിസിലെ നാലാമത്തെ ചലച്ചിത്രം. ഇത്തവണ കാളിനും ആസാദിനും അന്വേഷിക്കാനുള്ളത് ഒരു അപ്പാർട്മെന്റിൽനിന്നും ലഭിച്ച 12 വർഷം പഴക്കമുള്ള മൂന്നു ശവശരീരങ്ങളെപ്പറ്റിയാണ്. പൂർണമായും ബന്ധിച്ച ആ ശവശരീരങ്ങളെ അംഗഭംഗം വരുത്തി വികൃതമാക്കിയിരുന്നു. ആരാണ് ഈ കൊലക്കുപിന്നിൽ? എന്തായിരുന്നു കൊലപാതകിയുടെ ഉദ്ദേശം? തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഡാർക്ക് ത്രില്ലർ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Filmistaan / ഫിൽമിസ്ഥാൻ (2012)
എം-സോണ്‍ റിലീസ് – 1027 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Nitin Kakkar പരിഭാഷ ഷിഹാബ് എ ഹസ്സൻ, അബ്ദുൽ മജീദ് ജോണർ കോമഡി 7.3/10 നിതിന്‍ കക്കാര്‍ കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ 2012 ലെ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായിട്ട് പ്രദർശിപ്പിച്ചത്. പിന്നീട് ചിത്രം മുംബൈ, കേരളം തുടങ്ങിയ ഇന്ത്യൻ ഫെസ്ടിവലുകളിലും പ്രദർശിപ്പിച്ചു. 2012 ലെ മികച്ച ഹിന്ദി ഫിലിമിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ഈ ഫിലിം തിയേറ്ററിൽ […]
A Man Who Was Superman / എ മാന്‍ ഹൂ വാസ് സൂപ്പര്മാന് (2008)
എം-സോണ്‍ റിലീസ് – 1026 ഭാഷ കൊറിയന്‍ സംവിധാനം Yoon-cheol Jung പരിഭാഷ ഷെഹീർ ജോണർ കോമഡി, ഡ്രാമ 7.4/10 എല്ലാവരുടെയുള്ളിലും കാണും ഒരു സൂപ്പര്മാന്.ചിലര്‍ക്ക് അവരുടെ അച്ഛന്, ജ്യേഷ്ഠന് , സുഹ്യത്ത് എന്നിങ്ങനെ.കുട്ടിക്കാലത്ത് കൈ മുകളിലോട്ടുയര്‍ത്തി സൂപ്പര്‍മാനെ അനുകരിക്കാത്തവരും കുറവായിരിക്കും. ഒരു സൂപ്പര്‍മാന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. മൂന്ന് വര്‍ഷമായി ഹ്യുമണ്‍ ഇന്റ്രസ്റ്റിംങ് സ്റ്റോറീസ് ഷൂട്ട് ചെയ്ത് ടീവിയില്‍ അവതരിപ്പിക്കുകയാണ് സോംഗ് സൂ-ജംഗ് എന്ന മാധ്യമ പ്രവര്‍ത്തക, ഒരുതരത്തില്‍ മടുപ്പ് അനുഭവപ്പെട്ടു വരുമ്പൊഴാണ് എല്ലാവരേയും […]
Badhaai Ho / ബധായി ഹോ (2018)
എം-സോണ്‍ റിലീസ് – 1025 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Amit Sharma പരിഭാഷ പ്രവീൺ അടൂർ ജോണർ കോമഡി, ഡ്രാമ 8.1/10 ഒരു സാധാരണ ഇന്ത്യൻ മധ്യവർഗകുടുംബത്തിന്റെ താളം തെറ്റിക്കുന്ന പ്രധാന ഘടകം എന്താകും? പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം, അസുഖം, മരണം അങ്ങനെ എന്തുമാകാം. എന്നാൽ കൗശിക്കുകളുടെ ജീവിതം കീഴ്മേൽ മറിച്ചത് ഒരു ഗർഭമാണ്. വീട്ടിൽ ഒരു കുഞ്ഞതിഥി വരാൻ പോകുന്നു എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇരുപത്തഞ്ചുകാരനായ നകുലും (ആയുഷ്മാൻ ഖുറാന) അനിയൻ ഗുലറും. […]
Awe! / ഓ! (2018)
എം-സോണ്‍ റിലീസ് – 1024 ഭാഷ തെലുഗു സംവിധാനം Prasanth Varma പരിഭാഷ തന്‍വീര്‍ ജോണർ കോമഡി, ഫാന്റസി, ഹൊറർ 8/10 വ്യത്യസ്ത ലക്ഷ്യങ്ങളോടെ അസാധാരാണക്കാരായ ഒരു കൂട്ടം ആളുകള്‍ ഒരു ഭക്ഷണശാലയില്‍ ഒരുമിച്ചു കൂടുന്നു. അമ്പരപ്പിക്കുന്നഒരു രഹസ്യം മറനീക്കുന്നതോടെ അവരുടെ ജീവിതങ്ങള്‍ മാറിമറിയുന്നു. പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യ്ത് 2018 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് ഓ!. ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. സാധാരണ ഇന്ത്യന്‍ സിനിമ കൈകാര്യം ചെയ്യുന്ന പതിവുവിഷയങ്ങളില്‍ നിന്ന് മാറി ഏറെ തന്മയത്വത്തോടെ […]
Phantom / ഫാന്റം (2015)
എം-സോണ്‍ റിലീസ് – 1023 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Kabir Khan പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 5.8/10 കബീർ ഖാന്റെ സംവിധാനത്തിൽ സെയ്ഫ് അലി ഖാനും കത്രീന കെയ്ഫും മുഖ്യ വേഷത്തിൽ അഭിനയിച്ചു 2015 ൽ പുറത്തിറങ്ങിയ ബോളിവുഡ് സ്പൈ മൂവിയാണ് ഫാന്റം.ആക്ഷന്‍ വളരെ അധികം പ്രാധാന്യം കൊടുത്തിരിക്കുന്ന ഒരു ചിത്രമാണിത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആ […]
Taxiwaala / ടാക്സിവാല (2018)
എം-സോണ്‍ റിലീസ് – 1022 ഭാഷ തെലുഗു സംവിധാനം Rahul Sankrityan പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഹൊറർ, ത്രില്ലർ 7.3/10 2018ല്‍ പുറത്തിറങ്ങിയ രാഹുല്‍ സങ്ക്രിത്യന്‍ സംവിധാനം ചെയ്ത ‘ടാക്സിവാല’ എന്ന ഈ തെലുഗു ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത് വിജയ് ദേവരകൊണ്ട, പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ തുടങ്ങിയവരാണ്. ഡിഗ്രി പഠന ശേഷം ഒരു ജോലി കണ്ടെത്താനായി ശിവ ഹൈദ്രാബാദില്‍ അവന്റെ സുഹൃത്തിനടുത്തെത്തുന്നു. സുഹൃത്ത് കണ്ടെത്തി കൊടുക്കുന്ന പല ജോലികളിലും ശിവക്ക് അധിക […]