എം-സോണ്‍ റിലീസ് – 1764 ക്ലാസ്സിക് ജൂൺ 2020 – 25 ഭാഷ ജർമൻ സംവിധാനം Fritz Lang പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 8.3/10 കാലത്തിനുമുന്നേ സഞ്ചരിക്കുക എന്ന വിശേഷണം അന്വർത്ഥമാക്കുന്നസിനിമകളിലൊന്നാണ് ഫ്രിറ്റ്സ് ലാങിന്റെ ‘മെട്രോപൊളിസ്’. 1927-ൽ പുറത്തിറങ്ങിയ ഈ നിശബ്ദചിത്രത്തിന്റെ കഥ നടക്കുന്നത് 2026-ൽ ഒരു പടുകൂറ്റൻ നഗരത്തിലാണ്. ജനങ്ങൾ തൊഴിലാളികളായും മേലാളന്മാരായും വിഭജിക്കപ്പെട്ടിരിക്കുന്നു. മെട്രോപൊളിസിന് കീഴെ, പല നിലകൾ കടന്നുചെല്ലുന്നിടത്താണ് ജോലിക്കാരുടെ നഗരം. മുകളിലെ നഗരത്തിന് വേണ്ട സകല ഊർജ്ജവും നൽകുന്ന […]
Five Feet Apart / ഫൈവ് ഫീറ്റ് അപാർട് (2019)
എം-സോണ്‍ റിലീസ് – 1763 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Baldoni പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ശ്വാസകോശത്തിന്റെയും ദഹനവ്യൂഹത്തിന്റെയും പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്. ഇത്തരം രോഗികൾക്ക് തമ്മിൽ ഇടപഴകുന്നതിന് പരിമിതികളുണ്ട്. ‘സ്റ്റെല്ല’യും ‘വിൽ’ ഉം ‘പോ’യും CF രോഗികളായ കൗമാരക്കാരാണ്. ഇവരുടെ ഇടയിലുള്ള സൗഹൃദവും പ്രണയവും അവരുടെ ജീവിതവുമാണ് ‘ഫൈവ് ഫീറ്റ് അപാർട് ‘ എന്ന സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Gultoo / ഗുൾടു (2018)
എം-സോണ്‍ റിലീസ് – 1761 ഭാഷ കന്നഡ സംവിധാനം Janardhan Chikkanna പരിഭാഷ മിഥുൻ മാർക്ക്, ഷാന്‍ ഫ്രാന്‍സിസ് ജോണർ ക്രൈം, ഡ്രാമ 8.3/10 ജനാർദ്ദൻ ചിക്കണ്ണയുടെ സംവിധാനത്തിൽ 2018 ൽ നവീൻ ശങ്കർ, സോനു ഗൗഡ, പവൻ കുമാർ, അവിനാഷ് എന്നിവർ മുഖ്യകഥാപാാത്രങ്ങളായി പുറത്തിറങ്ങിയ കന്നഡ ക്രൈം, ഡ്രാമ, സൈബർ ത്രില്ലർ സിനിമയാണ് ഗുൾടു, മാറി വരുന്ന കന്നഡ സിനിമ മേഘലയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ചിത്രം,ബാഗ്ലൂരിൽ എഞ്ചിനിയറിങ് പഠിക്കാനെത്തുന്ന കമ്പ്യൂട്ടർ ജീനിയസ് ആയ അലോക്, […]
Chhapaak / ഛപാക് (2020)
എം-സോണ്‍ റിലീസ് – 1760 ഭാഷ ഹിന്ദി സംവിധാനം Meghna Gulzar പരിഭാഷ സുനില്‍ നടയ്ക്കല്‍, ലിജോ ജോളി ജോണർ ബയോഗ്രഫി, ഡ്രാമ 5.0/10 സ്വന്തം താത്പര്യങ്ങൾക്കും ഇംഗി തങ്ങൾക്കും വഴങ്ങാത്തവരോട് പ്രതികാരം തീർക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടു വരുന്ന കിരാത രീതിയാണ് ആസിഡ് ആക്രമണങ്ങൾ അക്രമിക്കപ്പെടുന്നവരിൽ 99% പെൺകുട്ടികളാണ് പ്രണായാഭ്യർഥന നിരസിക്കുന്നത്,താഴ്ന്ന ജാതിയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടുന്നത് തുടങ്ങി തങ്ങൾക്ക് ഇഷ്ടപ്പെടാത്ത നിസ്സാര സംഭവങ്ങൾക്ക് പോലും ആസിഡ് ആക്രമണം ഒരു നിത്യസംഭവമായിരിക്കുകയാണ് വിപണിയിൽ കുറഞ്ഞ വിലയ്ക്ക് […]
Landscape in the Mist / ലാൻഡ്സ്കേപ് ഇൻ ദ മിസ്റ്റ് (1988)
എം-സോണ്‍ റിലീസ് – 1759 ക്ലാസ്സിക് ജൂൺ 2020 – 24 ഭാഷ ഗ്രീക്ക് സംവിധാനം Theodoros Angelopoulos പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 8/10 അമ്മ പറഞ്ഞ കഥകൾ കേട്ട് കുട്ടികളായ വൂലയും കുഞ്ഞനുജൻ അലക്സാന്ദ്രോസും വീട്ടിൽ നിന്ന് ഒളിച്ചോടി അച്ഛനെ അന്വേഷിച്ച് ഗ്രീസിൽ നിന്ന് ജർമനിയിലേക്ക് പോകുകയാണ്. പോകുന്ന വഴിയിൽ അവർ കണ്ടുമുട്ടുന്ന ആളുകളും പ്രതിസന്ധികളും പല തരത്തിൽപ്പെട്ടവരാണ്. എന്നിട്ടും മഞ്ഞുമാസ കുളിരിലൂടെ ട്രെയിനിലും നടന്നും ഏതുവിധേനയും ജർമനിയിൽ എത്താൻ ശ്രമിക്കുകയാണ് ആ കുട്ടികൾ. ഗ്രീസിലെ പ്രകൃതിഭംഗിയും […]
Dark Season 3 / ഡാര്‍ക്ക് സീസൺ 3 (2020)
എം-സോണ്‍ റിലീസ് – 1758 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ജിഷ്ണു പ്രസാദ്, ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.8/10 ജര്‍മ്മനിയിലെ ഒരു ചെറിയ ടൗണിൽ രണ്ടു കുട്ടികളെ കാണാതാവുന്നു. തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ അവരുടെ കുറ്റകരമായ ഭൂതകാലവും ഇരട്ട ജീവിതവും കുട്ടികൾക്കായി തിരയുന്ന നാല് കുടുംബങ്ങള്‍ക്കിടയിലെ തകര്‍ന്ന ബന്ധങ്ങളുമൊക്കെ തുറന്നുകാട്ടപ്പെടുന്നു. നാലു വ്യത്യസ്ഥ കാലഘട്ടങ്ങളിലായി വികസിക്കുന്ന കഥയിലെ അത്യന്തം നിഗൂഢത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് നഗരത്തിന്റെ ക്ലേശങ്ങള്‍ നിറഞ്ഞ ചരിത്രത്തിലേക്ക് […]
Red Cliff 2 / റെഡ് ക്ലിഫ് 2 (2008)
എം-സോണ്‍ റിലീസ് – 1757 ഭാഷ മാൻഡറിൻ സംവിധാനം John Woo പരിഭാഷ രഞ്ജിത്ത് അടൂര്‍ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.2/10 ചൈനയുടെ ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച ഒരു ഐതിഹാസിക യുദ്ധത്തെക്കുറിച്ചുള്ള കഥയുടെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം. ചാവോ ചാവോയുടെ ആക്രമണത്തെ പ്രതിരോധിയ്ക്കാന്‍ ഷോവ് യുവും ഷൂ-ഗെയ് ലിയാങ്ങും ചേര്‍ന്ന് തന്ത്രങ്ങള്‍ മെനയുന്നു. എന്നാല്‍ അവര്‍ക്ക് അപ്രതീക്ഷിതമായ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നതും അത് എങ്ങനെ അവരെ ബാധിയ്ക്കുന്നു എന്നതും ആണ് രണ്ടാം ഭാഗത്തില്‍ ഉള്ളത്. മനോഹരമായ […]
Army of Shadows / ആർമി ഓഫ് ഷാഡോസ് (1969)
എം-സോണ്‍ റിലീസ് – 1756 ക്ലാസ്സിക് ജൂൺ 2020 – 23 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, വാർ 8.2/10 ജർമൻ നാസികൾക്കെതിരെ ഫ്രഞ്ച് വിമതസേന നടത്തിയ പോരാട്ടങ്ങളിൽ പങ്കാളിയായിരുന്നു ജോസഫ് കെസൽ. അദ്ദേഹം 1943ൽ സ്വന്തം അനുഭവകഥകളും മറ്റു വിമതസേനാങ്കങ്ങളെ കുറിച്ചുള്ള കഥകളും കോർത്തിണക്കി എഴുതിയ പുസ്തകം ആണ് ആർമി ഓഫ് ഷാഡോസ് അഥവാ നിഴൽ സൈന്യം. ഈ പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് 1969ൽ പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഷോൺ പിയർ മെൽവീൽ […]