• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Hindi Haftha

ലോകഭാഷകൾ മലയാളികൾക്ക് പ്രിയമാണെങ്കിലും ഇന്ത്യൻ ഇതര ഭാഷകളിലുള്ള സിനിമകൾക്കും ആരാധകരേറെയാണ്. അതിൽത്തന്നെ ഹിന്ദിഭാഷക്ക് താരതമ്യേന കൂടുതൽ ആരാധകരും പരിഭാഷകരും എംസോണിൽ ഉണ്ട്. ഹിന്ദി പരിഭാഷകൾ അഞ്ച് എണ്ണത്തിൽ കൂടുതൽ ഒന്നിച്ച് കിട്ടുമ്പോൾ അവ അടുപ്പിച്ച് ഹിന്ദി ഹഫ്ത എന്ന ഫെസ്റ്റിൽ ഉൾപ്പെടുത്തി എംസോൺ അവതരിപ്പിക്കാറുണ്ട്. അങ്ങനെ വിവിധ വർഷങ്ങളിലെ ഹിന്ദി ഹഫ്തകളിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളാണ് ഇവിടെയുള്ളത്.

Jaane Tu… Ya Jaane Na / ജാനെ തൂ… യാ ജാനെ നാ (2008)

March 15, 2020 by Shyju S

എം-സോണ്‍ റിലീസ് – 1420 ഹിന്ദി ഹഫ്ത – 13 ഭാഷ ഹിന്ദി സംവിധാനം Abbas Tyrewala പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ജയ്യും അദിതിയും ബെസ്റ്റ് ഫ്രണ്ട്സാണ്. അഞ്ച് വർഷത്തെ കോളേജ് ജീവിതത്തിനു ശേഷം ജയ്ക്കും അദിതിക്കും വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചപ്പോൾ രണ്ടുപേരും അത് നിരസിച്ചു. അങ്ങനെ അവരുടെ ജീവിതത്തിലേക്ക് മേഘ്നയും സുശാന്തും എത്തുന്നു. ഒരുമിച്ച് നടന്നവർ മറ്റൊരാളുടേതാവുന്നതു കാണുമ്പോൾ അവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് “ജാനെ തൂ യാ […]

Wazir / വസീർ (2016)

March 14, 2020 by Shyju S

എം-സോണ്‍ റിലീസ് – 1419 ഹിന്ദി ഹഫ്ത – 12 ഭാഷ ഹിന്ദി സംവിധാനം Bejoy Nambiar പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ സിനിമയാണ് വസീർ. അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ, ജോൺ അബ്രഹാം തുടങ്ങിയവർ അഭിനയിച്ച സിനിമ 75 കോടിക്ക്‌ മുകളിൽ കളക്ഷൻ നേടിയെടുത്തു. ഒരു തീവ്രവാദിയെ പിന്തുടരുന്നതിനിടയിൽ കൊല്ലപ്പെട്ട തന്റെ മകൾക്ക് വേണ്ടി പ്രതികാരത്തിന് പോകുന്ന പോലീസ് […]

Badnaam Gali / ബദ്‌നാം ഗലി (2019)

March 13, 2020 by Shyju S

എം-സോണ്‍ റിലീസ് – 1418 ഹിന്ദി ഹഫ്ത – 11 ഭാഷ ഹിന്ദി സംവിധാനം Ashwin Shetty പരിഭാഷ ഹമീഷ് ജോണർ കോമഡി 7/10 രവി ഭൂഷണും ഷാബിയ വാലിയായും ചേർന്നെഴുതി അശ്വിന്‍ ഷെട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “ബദ്‌നാം ഗലി”. ഇത് 2019ലെ മാതൃദിനത്തില്‍ സീ5 എന്ന ഓൺലൈൻ വിനോദ പ്ലാറ്റ്‌ഫോമില്‍ മാത്രം റിലീസ് ചെയ്യപ്പെട്ട വെബ്ബ് സിനിമയാണ്. ലോകത്തിലെ എല്ലാ അമ്മമാർക്കുമായി സമർപ്പിക്കപ്പെട്ട ഈ വെബ്ബ് സിനിമ കാര്യമായ താരനിര ഇല്ലാതിരുന്നതിനാല്‍ അർഹതപ്പെട്ട അംഗീകാരം […]

Sanam Re / സനം രേ (2016)

March 12, 2020 by Shyju S

എം-സോണ്‍ റിലീസ് – 1417 ഹിന്ദി ഹഫ്ത – 10 ഭാഷ ഹിന്ദി സംവിധാനം Divya Khosla Kumar പരിഭാഷ അജിത് വേലായുധൻ ജോണർ ഡ്രാമ,റൊമാൻസ് 3.1/10 ആകാശിന്റെ അപ്പൂപ്പന് മറ്റുള്ളവരുടെ ഭാവി പ്രവചിക്കാൻ കഴിയും. ഒരിക്കൽ കുട്ടി ആകാശ്, അപ്പൂപ്പനോട് അവന്റെ ഭാവി പറയാൻ പറഞ്ഞു. നമ്മുടെ സ്റ്റുഡിയോയിൽനിന്നും അഞ്ഞൂറ് സ്റ്റെപ് നടക്കുന്നതിനുള്ളിൽ നിന്റെ പ്രണയിനിയുടെ വീടെത്തുമെന്നും, നിങ്ങളെന്നും ഒരുമിച്ച് ജീവിക്കും എന്നാൽ അവളെ സ്വന്തമാക്കാനാവില്ലെന്നും അപ്പൂപ്പൻ അവനോടു പറയുന്നു. ആകാശിന്റെയും ശ്രുതിയുടെയും പ്രണയത്തിലേക്ക് അകാൻക്ഷ […]

Koyla / കൊയ്‌ലാ (1997)

March 12, 2020 by Shyju S

എം-സോണ്‍ റിലീസ് – 1416 ഹിന്ദി ഹഫ്ത – 9 ഭാഷ ഹിന്ദി സംവിധാനം Rakesh Roshan പരിഭാഷ ജംഷീദ് ആലങ്ങാടൻ  ജോണർ ആക്ഷൻ, ഡ്രാമ, മ്യൂസിക്കൽ 6.2/10 1997 ൽ രാകേഷ് റോഷൻ കഥ എഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് കൊയ്‌ല. ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, അമൃഷ് പുരി എന്നിവർ അഭിനയിച്ചിരിക്കുന്നു. 1997 ഏപ്രിൽ 18 ന് പുറത്തിറങ്ങിയ ഈ ചിത്രം 11.90 കോടി ബഡ്ജറ്റിൽ നിന്ന് ലോകമെമ്പാടും […]

Shimla Mirchi / ഷിംല മിർച്ചി (2020)

March 12, 2020 by Shyju S

എം-സോണ്‍ റിലീസ് – 1415 ഹിന്ദി ഹഫ്ത – 8 ഭാഷ ഹിന്ദി സംവിധാനം Ramesh Sippy പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി 4.6/10 അവധിക്കാലം ആഘോഷിക്കാൻ ഷിംലയിൽ എത്തിയതാണ് അവിനാശും ഫാമിലിയും. അവിടെ വെച്ച് അവിനാശ്, നൈനയെ കാണുന്നു. ശേഷം അവളെ പരിചയപ്പെടാൻ അവളുടെ കഫെയിൽ ജോലിക്കാരനായി കേറുന്നു. ഒരിക്കൽ അവിനാശ്, നൈനക്ക് എഴുതിയ കത്ത് നൈനയുടെ അമ്മ രുക്മിണിക്ക് കിട്ടുന്നു. രുക്മിണി ഭർത്താവ് ഉപേക്ഷിച്ചു പോയ ഡിപ്രെഷനിലാണ്. ഈ കത്ത് അവരുടെയെല്ലാം ജീവിതം മാറ്റിമറിക്കുന്നു. […]

Good Newwz / ഗുഡ് ന്യൂസ് (2019)

March 12, 2020 by Shyju S

എം-സോണ്‍ റിലീസ് – 1414 ഹിന്ദി ഹഫ്ത – 7 ഭാഷ ഹിന്ദി സംവിധാനം Raj Mehta പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ 7.3/10 വരുൺ ബത്രയുടെയും, ദീപ്തി ബത്രയുടെയും വിവാഹം കഴിഞ്ഞ് ഏഴ് വർഷമായി, എന്നാൽ അവർക്ക് കുട്ടികളില്ല. അവരതിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പല മാർഗങ്ങൾക്ക് ശേഷം അവരൊരു ഐ വി എഫ് ക്ലിനിക്കിലെത്തി. അത് നടത്തുന്നത് ഡോക്ടർ ജോഷിയും ഭാര്യയുമാണ്. ആദ്യ പരിശോധനകൾക്കും പ്രക്രിയക്കും ശേഷം ഒരു ദിവസം ബത്ര ഫാമിലിയോട് പെട്ടെന്ന് […]

Sonchiriya / സോൻചിരിയാ (2019)

March 11, 2020 by Shyju S

എം-സോണ്‍ റിലീസ് – 1413 ഹിന്ദി ഹഫ്ത – 6 ഭാഷ ഹിന്ദി സംവിധാനം Abhishek Chaubey പരിഭാഷ ഷാരുൺ പി. എസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 ചമ്പൽക്കാടുകളിലെ കൊള്ളക്കാരുടെ ജീവിതം ആസ്പദമാക്കി അഭിഷേക് ചൗബേ സംവിധാനം ചെയ്ത ചിത്രമാണ് സോൻചിരിയ (സ്വർണ്ണ പക്ഷി). ചിത്രം ഭാഗികമായി യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്.‌ ചമ്പൽക്കാടുകളുടെ പേടി സ്വപ്നമായ കൊള്ളക്കാരൻ മാൻസിംഗിനെയും സംഘത്തെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അവരെ വേട്ടയാടിക്കൊണ്ട് ചമ്പലിനെ കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രതിജ്ഞ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 5
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]