• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Valentine’s Day Fest 2022

മനുഷ്യനുണ്ടായ കാലം മുതൽക്കേ പ്രണയമുണ്ട്. ആ പ്രണയിതാക്കളെല്ലാം ചേർന്ന് പ്രണയത്തെപ്പറ്റി വാതോരാതെ വർണ്ണിച്ച് വശംകെട്ടിരിക്കുകയാണ്. അതിനാൽത്തന്നെ പുതിയ പ്രണയവർണനകൾ ക്ലീഷേ ആയി മാറിയിരിക്കുന്നു. നാം ജീവിതത്തിൽ‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ഒരിത്തിരി കൂടുതല്‍ പ്രണയം പ്രതീക്ഷിച്ചിട്ടുള്ളതല്ലേ? പ്രണയം… പ്രേമം… സ്നേഹം… ഇഷ്ഖ്… അമോർ… ഹുബ്.. പ്യാർ… അഷ്ക്… സലാംഗ്… അങ്ങനെ പോകുന്നു പ്രണയത്തിന്റെ പല പേരുകളും, നാടുകളും, കാളങ്ങളും. പ്രണയിക്കാത്ത ഏത് മനസ്സാണ് ലോകത്തുള്ളത്? പ്രണയത്തിന്റെ വിവിധ വർണ്ണങ്ങൾ… നൊമ്പരങ്ങൾ… സന്തോഷങ്ങൾ… എല്ലാം കോർത്തിണക്കിയ ഒരുപിടി പ്രണയചിത്രങ്ങളുടെ പരിഭാഷകൾ എംസോണിലൂടെ.

The Harmonium in My Memory / ദ ഹാർമൊണിയം ഇൻ മൈ മെമ്മറി (1999)

March 1, 2022 by Vishnu

എംസോൺ റിലീസ് – 2953 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 11 ഭാഷ കൊറിയൻ സംവിധാനം Young-jae Lee പരിഭാഷ സാമുവൽ ബൈജു ജോണർ ഡ്രാമ, റൊമാൻസ് 7.2/10 കൊറിയൻ ആക്ഷൻ ചിത്രങ്ങളിലെ നിറസാന്നിദ്ധ്യമായ Lee Byung-Hun നെയും Jeon Do-yeon, Lee Mi-Yeon എന്നിവരേയും കേന്ദ്രകഥാപാത്രങ്ങളാക്കി Lee Young-jae സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഒരു ഫീൽഗുഡ് ചിത്രമാണ് ദ ഹാർമൊണിയം ഇൻ മൈ മെമ്മറി. കഥ നടക്കുന്നത് 1962 ലാണ്. 21 വയസ്സുള്ള Kang Soo-Ha എന്ന […]

April Story / ഏപ്രിൽ സ്റ്റോറി (1998)

February 28, 2022 by Vishnu

എംസോൺ റിലീസ് – 2952 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 10 ഭാഷ ജാപ്പനീസ് സംവിധാനം Shunji Iwai പരിഭാഷ മനീഷ് ആനന്ദ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ടോക്യോയ്ക്ക് സമീപമുള്ള ഒരു സർവ്വകലാശാലയിൽ ചേരാൻ തീരുമാനിച്ച നിരേനോ ഉസുക്കി, ഹൊക്കൈദോയിലെ തന്റെ കുടുംബത്തോട് വിടപറയുകയും, ചെറി പൂക്കളുടെ ഇതളുകൾ നൃത്തം ചെയ്യുന്ന ഏപ്രിൽ മാസത്തിൽ ടോക്യോ നഗരത്തിൽ നിന്നും അൽപ്പം അകലെയുള്ള മുസാഷിനോ എന്ന ശാന്തമായ പട്ടണത്തിൽ തനിച്ചു താമസിച്ചു കൊണ്ട് അവൾ കോളേജ് ജീവിതം ആരംഭിക്കുകയും […]

Compartment Number 6 / കമ്പാര്‍ട്ട്‌മെന്റ് നമ്പര്‍ 6 (2021)

February 27, 2022 by Vishnu

എംസോൺ റിലീസ് – 2951 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 09 ഭാഷ റഷ്യൻ സംവിധാനം Juho Kuosmanen പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ, റൊമാൻസ് 7.4/10 റോസാ ലിക്സോമിന്‍റെ നോവലിനെ ആസ്പദമാക്കി ജുഹോ കുസ്മാനെന്‍ സംവിധാനം ചെയ്തറൊമാന്‍റിക്ക് ഡ്രാമ ചിത്രമാണ് കമ്പാര്‍ട്ട്മെന്‍റ് നമ്പര്‍ 6. ഫിന്നിഷ് വിദ്യാര്‍ഥിനിയായ ലോറ, മുര്‍മാന്‍സ്കിലെ ശിലാചിത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതും, ട്രയിനിലെ കമ്പാര്‍ട്ട്മെന്‍റില്‍ വച്ച് റഷ്യന്‍ യുവാവായ യോഹയെ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ലോറയായി സെയ്ദി ഹാര്‍ […]

Ayat-Ayat Cinta / അയാത് അയാത് ചിന്ത (2008)

February 22, 2022 by Vishnu

എംസോൺ റിലീസ് – 2945 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 08 ഭാഷ ഇന്തോനേഷ്യൻ & അറബിക് സംവിധാനം Hanung Bramantyo പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, റൊമാൻസ് 7.0/10 ഇതൊരു പ്രണയകഥയാണ്. എന്നാല്‍ സാധാരണ കാണാറുള്ള പ്രണയകഥയല്ല. ആ‍ത്മീയതയില്‍ അണിയിച്ചൊരുക്കിയ മനോഹരമായൊരു സൃഷ്ടിയാണിത്. ഇസ്ലാമിക തത്വസംഹിതകളിലൂടെ ജീവിതത്തിന്റെ ഉയര്‍ച്ച-താഴ്ച്ചകളെ എങ്ങനെ നേരിടാമെന്ന് പ്രതിപാദിക്കുന്ന പ്രണയകഥയാണിത്. ഈജിപ്റ്റിലെ അല്‍-അസ്‌ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം നേടാനായി ശ്രമിക്കുന്ന ഇന്തോനേഷ്യക്കാരനായ ഫാഹ്‌റി ബിന്‍ അബ്ദുള്ളയാണ് ഈ കഥയിലെ നായകന്‍. ഈജിപ്റ്റിലെ […]

A Swedish Love Story / എ സ്വീഡിഷ് ലൗ സ്റ്റോറി (1970)

February 21, 2022 by Vishnu

എംസോൺ റിലീസ് – 2942 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 07 ഭാഷ സ്വീഡിഷ് സംവിധാനം Roy Andersson പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, റൊമാൻസ് 7.4/10 മാസ്റ്റർ സംവിധായകൻ റോയ് ആൻഡേഴ്‌സന്റെ ആദ്യത്തെ ഫീച്ചർ ചലച്ചിത്രമാണ് ‘എ സ്വീഡിഷ് ലൗ സ്റ്റോറി‘. ഒരു അവധിക്കാലത്ത് വ്യത്യസ്തമായ കുടുംബപശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ട് കൗമാരക്കാർ തമ്മിൽ ഉടലെടുക്കുന്ന പ്രണയവും അവരുടെ സാഹസികതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആൻഡേഴ്‌സന്റെ സ്വതസിദ്ധമായ ശൈലിയിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം ഒരു വ്യത്യസ്തമായ കാഴ്ചാനുഭവമാണ്. അഭിപ്രായങ്ങൾ […]

Like Water for Chocolate / ലൈക്ക് വാട്ടർ ഫോർ ചോക്ലേറ്റ് (1992)

February 20, 2022 by Vishnu

എംസോൺ റിലീസ് – 2940 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 06 ഭാഷ സ്പാനിഷ് സംവിധാനം Alfonso Arau പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 കുടുംബത്തിലെ ആചാരം നിമിത്തം കല്യാണം കഴിച്ച് കുടുംബജീവിതം നയിക്കാൻ കഴിയാത്ത റ്റിറ്റ, തന്റെ പ്രണയിനിയുടെ സാമിപ്യത്തിനായി അവളുടെ സഹോദരിയെ കല്യാണം കഴിക്കേണ്ടി വന്ന പെഡ്രോ. ഇവരുടെ പ്രണയത്തിന്റെ കഥയാണ് ലൈക്‌ വാട്ടർ ഫോർ ചോക്ലേറ്റ്. റ്റിറ്റയുടെ വികാരങ്ങൾ അവളുടെ പാചകത്തിൽ പ്രതിഫലിക്കാൻ തുടങ്ങുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ […]

Flames – Season 1 / ഫ്ലെയിംസ് – സീസൺ 1 (2018)

February 19, 2022 by Vishnu

എംസോൺ റിലീസ് – 2937 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 05 ഭാഷ ഹിന്ദി സംവിധാനം Apoorv Singh Karki പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 9.1/10 രജത്, പാണ്ഡു, അനുഷ എന്നിവർ ഡൽഹിയിലുള്ള സൺഷൈൻ ട്യൂഷൻ സെന്ററിലാണ് പഠിക്കുന്നത്. ഇവർക്കിടയിലേക്ക് ഇഷിത കടന്നുവരികയും, രജത്തിന് ഇഷിതയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുകയും ചെയ്യുന്നു. പിന്നീടുള്ള രസകരമായ സംഭവങ്ങളാണ് സീരീസ് പറയുന്നത്. 2018ൽ TVF പുറത്തിറക്കിയ ഫീൽ ഗുഡ് റൊമാന്റിക് ജോണറിൽ പെടുത്താവുന്ന സീരീസിൽ […]

Love Likes Coincidences / ലൗ ലൈക്ക്സ് കൊയിൻസിഡൻസ് (2011)

February 16, 2022 by Vishnu

എംസോൺ റിലീസ് – 2934 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 04 ഭാഷ ടർക്കിഷ് സംവിധാനം Ömer Faruk Sorak പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 “ആഗ്രഹങ്ങളല്ല, തീരുമാനങ്ങളുമല്ല, സന്ദര്‍ഭങ്ങളാണ് മനുഷ്യന്റെ വിധി നിര്‍ണയിക്കുന്നത്”. ഇസ്താംബൂളിലെ പ്രശസ്ത ഫോട്ടോഗ്രാഫറാണ് ഉസ്ഗുർ. തൻ്റെ പിതാവിൻ്റെ ഓർമ്മക്കായി അയാൾ നടത്തുന്ന ഫോട്ടോ പ്രദർശനത്തിലേക്ക് ഒരു ദിവസം ഒരു യുവതി കയറി വരുന്നു. അവിടെ കാണുന്ന ഒരു ചിത്രം, തൻ്റെ കുട്ടിക്കാലത്തെ ചിത്രമാണ് എന്നാണ് അവളുടെ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]