എം-സോണ്‍ റിലീസ് – 2657 ഭാഷ ഇംഗ്ലീഷ് സംവിധാനം Ben Stiller പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.3/10 “യാത്രകൾ പോകേണ്ടത് വ്യത്യസ്തമായ കാഴ്ചകൾ കാണുവാനല്ല. മറിച്ച്, ഓരോ കാഴ്ചയേയും വ്യത്യസ്തമായി കാണുവാനാണ്” ലൈഫ് മാഗസിനിലെ നെഗറ്റീവ് അസറ്റ് മാനേജറാണ് വാൾട്ടർ മിറ്റി. ഓരോ ചിത്രവും സൂക്ഷ്മമായി പരിശോധിച്ച്, അവയിൽ ഏറ്റവും മികച്ചതിനെ പ്രസിദ്ധീകരിക്കേണ്ട ജോലിയാണ് അയാളുടേത്. ശാരീരികമായും മാനസികമായും ഏറെ ക്ഷീണിതനായ, സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത, സഹപ്രവർത്തകരിൽ നിന്നും കളിയാക്കലുകൾ […]
The Gold Rush / ദ ഗോൾഡ് റഷ് (1925)
എം-സോണ്‍ റിലീസ് – 2656 ക്ലാസ്സിക് ജൂൺ 2021 – 20 ഭാഷ ഇംഗ്ലീഷ് സംവിധാനം Charles Chaplin പരിഭാഷ മുജീബ് സി പി വൈ ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 8.2/10 ചാർളി ചാപ്ലിൻ താൻ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി തിരഞ്ഞെടുത്ത ചിത്രമാണ് ദ ഗോൾഡ് റഷ്. ചാപ്ലിൻ തന്നെ തിരക്കഥയും സംവിധാനവും നിർമാണവും നിർവഹിച്ച ഒരു കോമഡി ചിത്രമാണിത്. തന്റെ വിശ്വപ്രശസ്തമായ ലിറ്റിൽ ട്രാമ്പ് ആയാണ് ഈ സിനിമയിലും ചാപ്ലിൻ പ്രത്യക്ഷപ്പെടുന്നത്. അലാസ്കയിലെ മലനിരകളിലേക്ക് സ്വര്‍ണ്ണം […]
Sweet Tooth Season 1 / സ്വീറ്റ് ടൂത്ത് സീസൺ 1 (2021)
എം-സോണ്‍ റിലീസ് – 2644 ഭാഷ ഇംഗ്ലീഷ് നിർമാണം Team Downey പരിഭാഷ സാമിർ & അജിത് രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.1/10 ജെഫ് ലെമിറിന്റെ സ്വീറ്റ് ടൂത്ത് എന്ന കോമിക് ബുക്ക് സീരീസിനെ ആസ്പദമാക്കി 2021 ൽ Netflix ലൂടെ ഇതേ പേരിൽ പുറത്തിറങ്ങിയ ഒരു Adventure/Post Apocalyptic സീരീസാണ് സ്വീറ്റ് ടൂത്ത്. ഭൂമിയിൽ മാരകമായ ഒരു വൈറസ് പടർന്നു പിടിച്ച് ഭൂരിഭാഗം ജനസംഖ്യയെയും കൊന്നൊടുക്കുന്നു. ഇതിനോടൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട സംഭവവും […]
Rick and Morty Season 1 / റിക്ക് ആൻഡ് മോർട്ടി സീസൺ 1 (2013)
എം-സോണ്‍ റിലീസ് – 2639 ഭാഷ ഇംഗ്ലീഷ് നിർമാണം Williams Street പരിഭാഷ മാജിത് നാസർ ജോണർ അഡ്വഞ്ചർ, അനിമേഷന്‍, കോമഡി 9.2/10 2013ൽ കാർട്ടൂൺ നെറ്റ്വർക്ക് വഴി സംപ്രേഷണം ചെയ്യപ്പെട്ട അമേരിക്കൻ അഡൾട്ട് അനിമേഷൻ സിറ്റ്കോമാണ് റിക്ക് ആൻഡ് മോർട്ടി. റിക്ക് സാഞ്ചസ് എന്ന അപ്പൂപ്പന്റെയും, മോർട്ടി സ്മിത്ത് എന്ന കൊച്ചുമകന്റെയും സാഹസങ്ങളാണ് സീരീസിന്റെ ഇതിവൃത്തമെന്ന് ഒറ്റ വാക്കിൽ പറയാം. അപ്പൂപ്പൻ എന്നൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായും ചെറുമകനോട് കരുതലും, സ്നേഹവുമുള്ള ഒരു രൂപമാകും മനസ്സിലേക്ക് ഓടി […]
Lillian / ലിലിയൻ (2019)
എം-സോണ്‍ റിലീസ് – 2636 ഭാഷ ഇംഗ്ലീഷ് സംവിധാനം Andreas Horvath പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ 6.7/10 യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച ഒരു ഓസ്ട്രിയൻ റോഡ് മൂവിയാണ് ലിലിയൻ. ഒരു യുവതി നടത്തുന്ന യാത്രയാണ് സിനിമയുടെ പശ്ചാത്തലം. അത് വെറുമൊരു യാത്രയായിരുന്നില്ല. അങ്ങേയറ്റം സാഹസം നിറഞ്ഞതും, ഏറെക്കുറെ അസംഭാവ്യവുമായ യാത്ര. ലിലിയൻ എന്ന റഷ്യക്കാരി അമേരിക്കയിൽ ഒരു ജീവിതോപാധി കണ്ടെത്താനുള്ള ശ്രമത്തിലാണ്. നീലച്ചിത്രത്തിൽ അഭിനയിക്കാൻ വരെ തയ്യാറായെങ്കിലും അതിനും തന്നെ […]
Ao-Natsu: Kimi ni Koi Shita 30-Nichi / ആവോ-നത്സു: കിമി നി കോയി ഷിത 30-നിചി (2018)
എം-സോണ്‍ റിലീസ് – 2632 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Furusawa പരിഭാഷ ഷൈജു എസ് ജോണർ റൊമാൻസ്, കോമഡി, ഡ്രാമ 5.9/10 ടോക്കിയോ നഗരത്തിൽ ജീവിക്കുന്ന റിയോക്ക് ഒരു സ്വപ്നമുണ്ട്, ഒരുവനെ യാദൃച്ഛികമായി എവിടേലും വെച്ച് കണ്ടുമുട്ടി സ്നേഹത്തിലാവുക എന്നത്. വേനലധിക്ക് അവൾ അനിയനോടൊപ്പം അമ്മൂമ്മയുടെ കൂടെ നിൽക്കാനായി ഗ്രാമത്തിലേക്ക് യാത്രയാവുന്നു. അവിടെ ചെന്നിറങ്ങുന്ന അവൾ ആദ്യമേ കാണുന്നത് ഗിൻസോയെയാണ്. അവൻ ആരെന്നോ എന്തെന്നോ ഒന്നും അവൾക്കറിയില്ലാരുന്നു. തുടർന്ന് അമ്മൂമ്മയുടെ വീട്ടിലെത്തുമ്പോൾ അവൻ അവിടെയുണ്ട്. അവൻ […]
Rurouni Kenshin: The Final / റുറോണി കെൻഷിൻ: ദി ഫൈനൽ (2021)
എം-സോണ്‍ റിലീസ് – 2629 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 റുറോണി കെൻഷിൻ സീരീസിലെ നാലാമത്തെ ചിത്രമാണ് റുറോണി കെൻഷിൻ: ദി ഫൈനൽ. 1879-ലാണ് കഥ നടക്കുന്നത്.ജപ്പാനും ചൈനയും തമ്മിൽ വലിയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന കാലം. ടോക്ക്യോയിൽ അങ്ങിങ്ങായി നടക്കുന്ന രഹസ്യ ആക്രമണങ്ങൾക്ക് ഒരറുതി വരുത്താൻ പോലീസ് കെൻഷിനെ സമീപിക്കുന്നു. തന്റെ ഭൂതകാലത്തിൽ നിന്നും കണക്കുചോദിക്കാനെത്തിയിരിക്കുന്ന ഒരു ശത്രുവാണ് ആക്രമണങ്ങൾക്ക് പുറകിലെന്ന് കെൻഷിൻ തിരിച്ചറിയുന്നതോടെ […]
I Am Dragon / അയാം ഡ്രാഗൺ (2015)
എം-സോണ്‍ റിലീസ് – 2620 ഭാഷ റഷ്യൻ സംവിധാനം Indar Dzhendubaev പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഫാന്റസി, റൊമാൻസ് 6.9/10 വിവാഹ നാളിൽ ചടങ്ങുകൾ ആരംഭിക്കുന്ന നേരത്ത് ഒരു വ്യാളി പറന്നു വന്ന് മിറോസ്ലാവ / മീര പ്രഭുകുമാരിയെ പിടിച്ചു കൊണ്ടു പോവുകയാണ്. അവളെ വളരെ ദൂരെയൊരു ദ്വീപിലെ കോട്ടക്കുള്ളിൽ എത്തിക്കുന്ന വ്യാളി പൊടുന്നനെ എങ്ങോ പോയി മറയുന്നു. തുടർന്ന് അവൾക്ക് അവിടെ വെച്ച് തടങ്കലിൽ കിടക്കുന്നൊരു ചെറുപ്പക്കാരനെ കാണാനും പരിചയപ്പെടാനും കഴിയുന്നു. പേരില്ലാത്ത […]