എം-സോണ്‍ റിലീസ് – 383 ഭാഷ ഇംഗ്ലീഷ് സംവിധാനം Russell Mulcahy പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 8.1/10 1983ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഈ സിനിമ ബോബി ഗ്രിഫിത്ത് എന്ന ഇരുപതു വയസുകാരന്റെയും അമ്മ മേരി ഗ്രിഫിത്തിന്റെയും മാനസിക സംഘർഷങ്ങിലൂടെ പ്രേക്ഷകരെ കൈപിടിച്ചു കൊണ്ടുപോകുന്ന ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ബൈബിളിനെ അക്ഷരാർത്ഥത്തിൽ പിൻതുടർന്നു പോകുന്ന ഒരു കൃസ്തീയ ഭവനത്തിലെ എല്ലാവരുടെയും പൊന്നോമനയായ ബോബി എന്ന കൗമാരക്കാരൻ താനൊരു സ്വവർഗ്ഗാനുരാഗിയാണെന്നു […]
127 Hours / 127 അവേഴ്സ് (2010)
എം-സോണ്‍ റിലീസ് – 368 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny Boyle പരിഭാഷ തന്‍സീര്‍ സലീം, ബിബിന്‍ സണ്ണി ജോണർ ബയോഗ്രഫി, ഡ്രാമ 7.6/10 ഡാനി ബോയൽ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ജീവചരിത്രാംശമുള്ള സാഹസിക ചലച്ചിത്രമാണ് 127 അവേർസ്. 2003-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഉട്ടാവിലെ റോബേർസ് റൂസ്റ്റിൽ പർവ്വതങ്ങൾക്കിടയിലെ വലിയ പാറക്കെട്ടുകളിൽ കൈകൾ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടുകയും, പിന്നീട് ഒരു കത്തി ഉപയോഗിച്ച് കൈ അറുത്തു മാറ്റി രക്ഷപ്പെടുകയും ചെയ്ത ആറോൺ […]
The Wolf of Wall Street / ദ വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് (2013)
എം-സോണ്‍ റിലീസ് – 367 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.2/10 അമേരിക്കന്‍ സിനിമാ മേഖലയിലെ ആചാര്യന്മാരിലൊരാളായ മാര്ട്ടിന് സ്കോര്‍സെസി , കുപ്രസിദ്ധ ബിസിനസുകാരന് ജോര്ഡാന് ബെല്‍ഫോര്‍ട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ് വൂള്‍ഫ് ഓഫ് വോള്‍സ്ട്രീറ്റ്. അയാളുടെ അരാജകത്വം നിറഞ്ഞ ജീവിതം കാണിക്കാന്‍ സിനിമയും സഞ്ചരിക്കുന്നത് അത്തരം വഴികളിലൂടെയാണ്. [ചില പ്രേക്ഷകര്‍ക്ക് ഇത് ഉചിതമായി തോന്നില്ല എന്നതുകൊണ്ട് പാരന്റല്‍ ഗൈഡ് വായിക്കുക.] സ്കോര്‍സെസി […]
The Fencer / ദി ഫെന്‍സര്‍ (2015)
എം-സോണ്‍ റിലീസ് – 330 ഭാഷ എസ്റ്റോണിയന്‍ സംവിധാനം Klaus Härö പരിഭാഷ ശ്രീധർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.1/10 ഭൂതകാലം വേട്ടയാടുന്ന എന്‍ഡെല്‍ എന്ന എസ്റ്റോണിയന്‍ ഫെന്‍സര്‍ റഷ്യന്‍ രഹസ്യ പോലീസില്‍ നിന്ന് രക്ഷനേടാന്‍ സ്വന്തം ജന്മദേശത്തേക്ക് പലായനം ചെയ്യുന്നു. അവിടെ അയാള്‍ കുട്ടികള്‍ക്ക് അമ്പെയ്ത്തില്‍ പരിശീലനം നല്കുന്നു. എന്നാല്‍ ഭൂതകാലം അയാളെ വെറുതെ വിടുന്നില്ല. എന്‍ഡെല്‍ നീസ് എന്ന ഫെന്‍സറുടെ ജീവിതകഥയാണ് ചിത്രത്തിന് പ്രചോദനം. സിനിമയുടെ പേര് സ്പോർട്സിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഈ […]
Schindler’s List / ഷിൻഡ്ലേർസ് ലിസ്റ്റ് (1993)
എം-സോണ്‍ റിലീസ് – 278 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ അവർ കരോളിൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 9.0/10 യുദ്ധകാലത്ത് ജര്‍മ്മന്‍ പട്ടാളം പോളിഷ് ആര്‍മിയെ പരാജയപ്പെടുത്തുന്നതോടുകൂടി അവിടുത്തെ ജൂതവംശജരെ മുഴുവന്‍ അവര്‍ ക്രാക്കോ എന്ന നഗരത്തിലേക്ക് എത്തിക്കുന്നു. പ്രതിദിനം പതിനായിരത്തിലധികം ജൂതന്മാരാണ് സ്വന്തം വീടും നാടും നഷ്ടപ്പെട്ട് ക്രാക്കോ നഗരത്തില്‍ എത്തിച്ചേരുന്നത്. അവര്‍ക്കിടയിലേക്കാണ് വ്യവസായിയായ ഓസ്കാര്‍ ഷിന്‍ഡ്ലര്‍(ലിയാം നീസണ്‍) എത്തിച്ചേരുന്നത്. യുദ്ധത്തെ ഒരു വ്യവസായിയുടെ കണ്ണു കൊണ്ട് കാണുന്നയാളാണ് ഷിന്‍ഡ്ലര്‍. യുദ്ധം […]
Renoir / റെന്വാർ (2012)
എം-സോണ്‍ റിലീസ് – 273 ഭാഷ ഫ്രഞ്ച് സംവിധാനം Gilles Bourdos പരിഭാഷ പ്രേമ ചന്ദ്രൻ പി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.5/10 ആന്ദ്രെ ഹീഷ്ലിങ്ങ് എന്ന മോഡലിന്റെ ഏറെക്കാലം വിസ്മരിക്കപ്പെട്ട കഥയാണ് റെനോയിർ പറയുന്നത്. കാതറിൻ ഹെസ്ലിങ്ങ് എന്നും അറിയപ്പെട്ട ഇവർ പ്രശസ്ത ഇമ്പ്രെഷനിസ്റ്റ് പെയിന്റർ പിയർ-അഗസ്ത്-റെനോയിറിന്റെ അവസാന മോഡൽ ആയിരുന്നു. അതേ സമയം റെനോയിറിന്റെ മകനായ ഴാങ് റെനോയിറിന്റെ ആദ്യ സിനിമയിലെ നായികയും. വളരേ പ്രശസ്തരായ രണ്ട് കലാകാരന്മാർക്കിടയിലെ പൊതു കണ്ണിയായാണ് ആന്ദ്രെയുടെ […]
The Danish Girl / ദി ഡാനിഷ് ഗേൾ (2015)
എം-സോണ്‍ റിലീസ് – 272 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Hooper പരിഭാഷ ഉണ്ണികൃഷ്ണൻ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.1/10 ഡാനിഷ് ചിത്രകാരന് ലിലി എല്ബായുടെയും ഗെര്ദ വെഗ്നരുടെയും ജീവിതത്തെ വിദൂരമായി അവലംബിച്ചു രചിക്കപ്പെട്ട സാങ്കല്‍പ്പിക പ്രണയകഥ. ലിലിയുടെയും ഗെര്ദയുടെയും വിവാഹബന്ധം, ലിലി ലിംഗ മാറ്റത്തിനു വിധേയനാകാന്‍ തീരുമാനിക്കുന്നതോടെ, സംഘര്‍ഷഭരിതമാവുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Chotoder Chobi / ഛോട്ടോദേർ ഛോബി (2015)
എം-സോണ്‍ റിലീസ് – 271 ഭാഷ ബംഗാളി സംവിധാനം Kaushik Ganguly പരിഭാഷ ഫസൽ റഹ്മാൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഫാമിലി 7.8/10 ഒരു വലിയ അപകടത്തെത്തുടര്‍ന്ന് കിടപ്പിലായ ട്രപ്പീസ് ആര്‍ടിസ്റ്റ് ഷിബുവിന് അര്‍ഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്നു. ഉറ്റ സുഹൃത്ത് കൊക്കെ, മാനേജരുടെ നിഷ്ടൂര നടപടിയെ ചോദ്യം ചെയ്തു ജോലി ഉപേക്ഷിക്കുന്നു. ഷിബുവിന്റെ കുടുംബത്തിന്റെ ദൈന്യം അയാളെ ചൂഴുന്നു. സോമയുമായി അയാള്‍ക്ക് ഹൃദയ ബന്ധം ഉണ്ടാവുന്നു. സമൂഹം മുഖ്യ ധാരയിലേക്ക് അനുവദിക്കാത്തവരുടെ ഏകാന്തതയും കൂട്ട് കണ്ടെത്താനുള്ള ദാഹവും […]