എം-സോണ്‍ റിലീസ് – 251 ഭാഷ പോർച്ചുഗീസ് സംവിധാനം Anna Muylaert പരിഭാഷ ആർ. മുരളീധരൻ ജോണർ കോമഡി, ഡ്രാമ 7.8/10 അമ്മ ജോലിക്കു നിൽക്കുന്ന വീട്ടിലെത്തി അവിടെയുള്ളവരോട് ഇടപഴകുന്ന തന്നിഷ്ടക്കാരിയായ മകളെ കേന്ദ്രകഥാപാത്രമാക്കി 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സെക്കന്റ് മദർ. പതിമൂന്ന് വർഷങ്ങളായി ഫാബിനോയുടെ വളർത്തമ്മയായി ജോലി ചെയ്യുകയാണ് വാൽ, സാമ്പത്തികമായി അവൾ സുസ്ഥിരയാണ്. പക്ഷേ, മകൾ ജസീക്കയെ വടക്കൻ ബ്രസീലിലെ പെർണാബുകോയിലെ ബന്ധുക്കളുടെ അടുത്ത് ഏൽപിച്ചിരിക്കുന്നതിന്റെ കുറ്റബോധം അവളെ വല്ലാതെ അലട്ടുന്നുണ്ട്. […]
Taxi / ടാക്സി (2015)
എം-സോണ്‍ റിലീസ് – 250 ഭാഷ പേർഷ്യൻ സംവിധാനം Jafar Panahi പരിഭാഷ കെ. എൻ പ്രശാന്ത് ജോണർ കോമഡി, ഡ്രാമ 7.3/10 അന്താരാഷ്ട്ര പ്രസിദ്ധനായ ചലച്ചിത്ര സംവിധായകന് ജാഫർ പനാഹി ടെഹ്റാനിലെ തിരക്കേറിയ തെരുവുകളിലൂടെ ഒരു ടാക്സി ഓടിച്ചു പോവുകയാണ്. തെരുവിൽ നിന്നുള്ള വ്യത്യസ്ത തരക്കാരായ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഒരു പകൽ മുഴുവൻ അദ്ദേഹം ടാക്സിയിൽ കറങ്ങുന്നു. ജിജ്ഞാസയോടെയും സൗമ്യതയോടെയും അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുട്ടികളും സ്ത്രീകളും പുരുഷന്മാരുമായ യാത്രക്കാർ നിഷ്കളങ്കമായി മറുപടി നൽകുന്നു. ചലിക്കുന്ന […]
Aferim! / അഫെറിം! (2015)
എം-സോണ്‍ റിലീസ് – 245 ഭാഷ റൊമാനിയൻ സംവിധാനം Radu Jude പരിഭാഷ വെള്ളെഴുത്ത് ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.6/10 1835 ലെ കിഴക്കൻ യുറോപ്പിലാണ് സിനിമ നടക്കുന്നത്. ഒളിച്ചോടിയ ഒരു അടിമയെ അന്വേഷിച്ച് ഒരു ഫ്രഞ്ച് പട്ടാളക്കാരരനും അയാളുടെ മകനും യാത്ര ചെയ്യുകയാണ്. യജമാനത്തിയുമായി അവിഹിത ബന്ധമുണ്ടെന്നതായിരുന്നു അടിമയ്ക്കെതിരായ ആരോപണം. അവരുടെ യാത്രയ്ക്കിടയിൽ വിവിധതരക്കാരായ മനുഷ്യരെയും വിശ്വാസങ്ങളെയും പരിചയപ്പെടുന്നു. ഒടുവിൽ അടിമയെ കണ്ടുപിടിക്കുമ്പോഴേക്കും തങ്ങളുടെ യാത്ര ഒരുപാട് ദൂരം കടന്നുപോയെന്ന് അവർ തിരിച്ചറിയുന്നു. അഭിപ്രായങ്ങൾ […]
The Dictator / ദി ഡിക്റ്റേറ്റർ (2012)
എം-സോണ്‍ റിലീസ് – 214 ഭാഷ ഇംഗ്ലീഷ് സംവിധാനം Larry Charles പരിഭാഷ വിഷ്ണു വാസുദേവ് സുകന്യ ജോണർ കോമഡി 6.4/10 അഡ്മിനറല്‍ ജനറല്‍ അലദീന്‍ എന്ന ഏകാധിപതിയായ ഭരണാധികാരിയുടെ കഥപറയുന്ന ചിത്രമാണ് ദി ഡിക്റ്റേറ്റർ. ഹാസ്യത്തില്‍ കഥപറഞ്ഞു പോകുന്ന ചിത്രത്തില്‍ തങ്ങളുടെ രാജ്യം ജനാതിപത്യ രാഷ്ട്രമാകുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം പ്രജകളെ കാണാം. ഇംഗ്ലീഷ് ഭാഷയില്‍ നമ്മള് കണ്ട് ചിരിച്ച അലദീന്‍ എന്ന കോമാളിയായ ഭരണാധികാരിയെ നമുക്ക് ഇനി നമ്മുടെ ഭാഷയില്‍ കാണാം. അഭിപ്രായങ്ങൾ […]
Dev D / ദേവ് ഡി (2009)
എം-സോണ്‍ റിലീസ് – 182 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ ഷഹൻഷ സി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി 2009-ൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ദേവ് ഡി. നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. ഈ സിനിമക്ക് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം അമിത് ത്രിവേദ് കരസ്ഥമാക്കി. ഒരുപാട് […]
Queen / ക്വീൻ (2014)
എം-സോണ്‍ റിലീസ് – 181 ഭാഷ ഹിന്ദി സംവിധാനം Vikas Bahl പരിഭാഷ ഷഹൻഷ സി ജോണർ കോമഡി, ഡ്രാമ 8.2/10 കല്യാണ തലേന്ന് വിവാഹത്തിൽ നിന്ന് വരൻ പിന്മാറുകയും, വിവാഹ ശേഷം പോകാൻ ഇരുന്ന ഹണിമൂൺ ട്രിപ്പ് ക്യാൻസൽ ചെയ്യാതെ വധു ഒറ്റക്ക് ആംസ്റ്റർഡാം (France) എന്ന വലിയ പട്ടണത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്യുമ്പോൾ, കഥക്ക് പുതിയ ഒരു ഭാവം കൈവരുന്നു. ഒരു സാധാരണ ഇന്ത്യൻ വനിത ഒറ്റക്ക് ഒരു വിദേശ രാജ്യത്ത് താമസിക്കുന്നതും, അവളുടെ […]
Fukrey / ഫുക്രേ (2013)
എം-സോണ്‍ റിലീസ് – 177 ഭാഷ ഹിന്ദി സംവിധാനം Mrighdeep Lamba (as Mrigdeep Singh Lamba) പരിഭാഷ മുനീർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.9/10 2013ല്‍ മൃഗ്ദീപ് സിംഗ് ലാംബയുടെ സംവിധാനത്തില്‍ ഇറങ്ങിയ കോമഡി സിനിമയാണ് ഫുക്രേ. അലസന്മാരായ ഹണ്ണിയും ചൂച്ചയും കൂട്ടുകാരായിരുന്നു. +2 പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കിട്ടാന്‍ വേണ്ടി 50000 രൂപ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ സഫര്‍, ലാലി എന്നിവരെ കണ്ടുമുട്ടുന്നു. ഇതില്‍ ലാലിക്ക് ഡിഗ്രിക്ക് അഡ്മിഷന് കിട്ടാനും സഫറിന് അച്ഛന്റെ ഓപ്പറേഷന് നടത്താനും […]
Guardians of the Galaxy / ഗാർഡിയൻസ് ഓഫ് ദി ഗ്യാലക്സി (2014)
എം-സോണ്‍ റിലീസ് – 175 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gunn പരിഭാഷ നിതിൻ പി. ടി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 8.0/10 2014 ല്‍ മാര്‍വല്‍ കോമിക്സ് പുറത്തിറക്കിയ ഒരു സൂപ്പര്‍ഹീറോ ആക്ഷന്‍ സിനിമയാണ് ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്സി . ജെയിംസ് ഗണ്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയില്‍ ഹോളിവൂഡ് താരങ്ങളായ ക്രിസ് പ്രാറ്റ്(പീറ്റര്‍ ക്വില്‍), സോയി സല്‍ദാന(ഗമോറ) എന്നിവര്‍ അഭിനയിക്കുകയും ബ്രാഡ് ലീ കൂപര്‍(റോക്കെറ്റ്), വിന് ഡീസല്‍(ഗ്രൂട്ട്) എന്നിവര്‍ ശബ്ദം നല്‍കുകയും […]