എംസോൺ റിലീസ് – 3315 ഭാഷ കാന്റോനീസ് സംവിധാനം Jing Wong പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ അക്ഷൻ, കോമഡി, ക്രെെം 6.9/10 സുക്കാസ ഹോജോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 1993-ൽ പുറത്തിറങ്ങിയ ജാക്കി ചാൻ നായക വേഷത്തിൽ എത്തിയ ഹോങ്കോങ് ആക്ഷൻ കോമഡി ചലച്ചിത്രമാണ് “സിറ്റി ഹണ്ടർ“ റ്യോ സെയ്ബ ഒരു പ്രൈവറ്റ് ഡിറ്റക്ടീവാണ്. കുറ്റവാളികളെ തറപറ്റിക്കുന്നതില്‍ ആളൊരു പുലിയാണെങ്കിലും ബാക്കി എല്ലാ കാര്യത്തിലും ആളൊരു എലിയാണ്. റ്യോയുടെ മരിച്ചുപോയ സുഹൃത്തിന്റെ അനിയത്തിയായ […]
Anatomy of a Fall / അനാട്ടമി ഓഫ് എ ഫോൾ (2023)
എംസോൺ റിലീസ് – 3312 ഓസ്കാർ ഫെസ്റ്റ് 2024 – 06 ഭാഷ ഫ്രഞ്ച് & ഇംഗ്ലീഷ് സംവിധാനം Justine Triet പരിഭാഷ ഡോ. ജമാൽ ജോണർ ക്രെെം, ഡ്രാമ, ത്രില്ലർ 7.8/10 Justine Triet സംവിധാനം ചെയ്ത് Sandra Huller കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഒരു മുഴുനീള കോർട്ട്റൂം ഡ്രാമയാണ് അനാട്ടമി ഓഫ് എ ഫോൾ. പ്രേക്ഷകന് നേരത്തെ അറിയുന്ന ഒരു സംഭവം കോടതിയിലെത്തിക്കുന്ന പതിവ് ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമായി, ആർക്കും പെട്ടെന്ന് പിടിതരാത്ത രൂപത്തിലാണ് […]
A Haunting in Venice / എ ഹോണ്ടിങ് ഇൻ വെനീസ് (2023)
എംസോൺ റിലീസ് – 3302 ഭാഷ ഇംഗ്ലീഷ് സംവിധാനം Kenneth Branagh പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ഹൊറർ 6.5/10 വിരമിച്ചശേഷം ആരുടെയും ശല്യമുണ്ടാകാതിരിക്കാൻ ഒരു ബോഡിഗാർഡിനേയും നിയമിച്ചു വെനീസിൽ ഒളിച്ചു താമസിക്കുകയാണ് പ്വാറോ. പ്വാറോയോട് കേസ് പറയാൻ വരുന്ന ആരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ കനാലിലേക്ക് എടുത്തെറിയാൻ മടിക്കില്ല, പ്വാറോയുടെ ബോഡിഗാർഡ്. ഒരിക്കൽ പഴയ സുഹൃത്തായ എഴുത്തുകാരി അരിയാഡ്ന പ്വാറോയെ കാണാൻ എത്തുന്നു. ഒരു ഹാലോവീൻ ആഘോഷത്തിന് പ്വാറോയെ ക്ഷണിക്കാനാണ് അവർ വന്നതെന്നും […]
Ozark Season 4 / ഒസാർക് സീസൺ 4 (2022)
എംസോൺ റിലീസ് – 3299 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി അവരോട് ഒരു ഡീലിന് തയ്യാറാവുന്നു. അതനുസരിച്ച് മാര്‍ട്ടിക്ക് […]
Save the Green Planet! / സേവ് ദ ഗ്രീൻ പ്ലാനറ്റ്! (2003)
എംസോൺ റിലീസ് – 3283 ഏലിയൻ ഫെസ്റ്റ് – 13 ഭാഷ കൊറിയൻ സംവിധാനം Joon-Hwan Jang പരിഭാഷ അരവിന്ദ് കുമാർ ജോണർ കോമഡി, ക്രൈം, സയൻസ് ഫിക്ഷൻ 7.2/10 വളരെയധികം നിരൂപക പ്രശംസ നേടിയിട്ടുള്ള കൊറിയയിലെ ഏറ്റവും മികച്ച സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ മുൻപന്തിയിലുള്ള ഒരു കൊറിയൻ മാസ്റ്റർപീസ് ചിത്രമാണ് “സേവ് ദ ഗ്രീൻ പ്ലാനറ്റ്“.കൊറിയൻ സിനിമ ഇൻഡസ്ട്രിയിലെ തന്നെ കൾട്ട് ക്ലാസിക്ക് ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന 2003 ഇൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ റീമേക്ക് അവകാശം അടുത്തിടെ […]
The Equalizer 3 / ദി ഇക്വലൈസര്‍ 3 (2023)
എംസോൺ റിലീസ് – 3260 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.0/10 സംവിധായകന് ആന്റോണ്‍ ഫുക്വയുടെ ദി ഇക്വലൈസര്‍ [ദി ഇക്വലൈസർ (2014), ദി ഇക്വലൈസർ 2 (2018)] സീരിസിലെ മൂന്നാമത്തെ ചിത്രമാണ്, ഡെന്‍സല്‍ വാഷിംഗ്ടണ്‍, ഡകോട്ടാ ഫാനിംഗ് എന്നിവര്‍ പ്രധാന കാഥാപാത്രങ്ങളായെത്തി, 2023-ല്‍ പുറത്തിറങ്ങിയ ‘ദി ഇക്വലൈസര്‍ 3‘ എന്ന ഹോളിവുഡ് ചിത്രം. DIA ഓഫീസർ ആയിരുന്ന റോബര്‍ട്ട് മക്കോളിന്റെ ജീവിതത്തിന്റെ പുതിയ ചാപ്റ്ററായ […]
Kindergarten Cop / കിൻഡർഗാർട്ടൻ (1990)
എംസോൺ റിലീസ് – 3259 ഭാഷ ഇംഗ്ലീഷ് സംവിധാനം Ivan Reitman പരിഭാഷ നിർമ്മൽ സുന്ദരൻ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.2/10 ജോൺ കിംബിൾ സമർത്ഥനായ ഒരു പോലീസ് ഓഫീസറാണ്. ക്രിമിനൽ ആയ കല്ലൻ ക്രിസ്പിനെ അഴിക്കുള്ളിലാക്കാൻ ജോണിനു ക്രിസ്പിൻ്റെ മുൻ ഭാര്യയുടെ സഹായം കൂടിയേ തീരൂ. ക്രിസ്പ് ആകട്ടെ തന്റെ മകനെ എങ്ങനെയെങ്കിലും മുൻ ഭാര്യയായ റേച്ചലിൽ നിന്ന് തട്ടിയെടുക്കണം എന്ന ചിന്തയിലാണ് നടക്കുന്നത്. എന്നാൽ ജോണിനും ക്രിസ്പ്പിനും റേച്ചലും കുട്ടിയും എവിടെയാണുള്ളതെന്ന് അറിയില്ല. […]
The Worst Evil / ദ വേഴ്സ്റ്റ് ഓഫ് ഈവിൾ (2023)
എംസോൺ റിലീസ് – 3258 ഭാഷ കൊറിയൻ സംവിധാനം Han Dong Wook പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 തൊണ്ണൂറുകളിലെ ഗഗ്നത്തിനൊരു രക്തചരിതമുണ്ടായിരുന്നു. അവിടുത്തെ തെരുവുകളിൽ ചോരയുടെ ഗന്ധവും നിശാക്ലബുകളിൽ ലഹരിയുടെ ഉന്മാദവും ഒഴുകിയെത്തി. ആ നീരൊഴുക്കിന്റെ കേന്ദ്രം ഗഗ്നം യൂണിയനെന്ന ക്രൈം സിൻഡിക്കേറ്റായിരുന്നു. ജങ് ഗീ ചൂളെന്ന യുവാവ് അവന്റെയും കൂട്ടുകാരുടെയും കൈക്കരുത്ത് പണയം വച്ച് പടുത്തുയർത്തിയ ആ വിഷവൃക്ഷം ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വെള്ളവും വളവും […]