എം-സോണ്‍ റിലീസ് – 2085 ഭാഷ ഇംഗ്ലീഷ് സംവിധാനം Antonio Campos പരിഭാഷ നെവിൻ ജോസ്,ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 ഡൊണാൾഡ് റേയ് പുള്ളോക്കിന്റെ അതേ പേരിലുള്ള നോവൽ ആസ്പദമാക്കി അന്റോണിയോ കാംപോസ് എഴുതി സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ചിത്രമാണ് ദി ഡെവിൾ ഓൾ ദി ടൈം.ദൈവികത എന്ന കുപ്പായമണിഞ്ഞുകൊണ്ട് തന്നിലെ പൈശാചികത മറച്ചു പിടിച്ച് മാന്യനായ സാമൂഹ്യ ജീവിയായി ജീവിച്ചുപോരുന്ന ആളുകൾ ഇന്ന് സർവ്വ സാധാരണമാണ്. എന്നാൽ അവരുടെയെല്ലാം […]
Death Note / ഡെത്ത് നോട്ട് (2006)
എം-സോണ്‍ റിലീസ് – 2075 ഭാഷ ജാപ്പനീസ് സംവിധാനം Shûsuke Kaneko പരിഭാഷ അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 യഗാമി ലൈതോ എന്ന അതിസമർത്ഥനായ വിദ്യാർത്ഥിക്ക് Death note എന്ന ബുക്ക് കളഞ്ഞു കിട്ടുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്, ഈ ബുക്കിന്റെ പ്രത്യേകത അതിൽ ആരുടെ പേര് എഴുതിയാലും അയാൾ മരണപെടും, ലൈതോ ഈ ബുക്ക് ഉപയോഗിച്ച് എല്ലാ കുറ്റകൃത്യം ചെയ്യുന്ന ആളുകളെയെല്ലാം കൊന്ന് ഒരു കുറ്റകൃത്യരഹിതമായ ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നു, കുറ്റവാളികളുടെ അസ്വാഭാവികമായ ഈ മരണം […]
Unbelievable (Miniseries) / അൺബിലീവബിൾ (മിനിസീരീസ്) (2019)
എം-സോണ്‍ റിലീസ് – 2062 ഭാഷ ഇംഗ്ലീഷ് നിർമാണം Katie Couric Media പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, അഖില പ്രേമചന്ദ്രൻ, ശ്രീധർ ജോണർ ക്രൈം, ഡ്രാമ 8.4/10 ഒരു സ്ത്രീ താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞാൽ, എന്താകും സമൂഹത്തിന്റെ ആദ്യ പ്രതികരണം? ഓ പിന്നെ, ഇതെന്തുകൊണ്ട് അന്നുതന്നെ പറഞ്ഞില്ലേ, ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം, അവളുടെ സ്വഭാവദൂഷ്യം എന്ന് വേണ്ട, അത് വിശ്വസിച്ച് അവൾക്കൊപ്പം നിൽക്കുക എന്നതൊഴിച്ച് എല്ലാത്തരം പ്രതികരണങ്ങളും ലളിതമായി കിട്ടും. ധരിച്ചിരുന്ന വേഷം, […]
In the valley of Elah / ഇൻ ദ വാലി ഓഫ് എലാ (2007)
എം-സോണ്‍ റിലീസ് – 2056 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Haggis പരിഭാഷ ഡോ ആശ കൃഷ്ണകുമാർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 2007-ൽ പുറത്തിറങ്ങിയ ” ഇൻ ദി വാലി ഓഫ് എലാ ” ഒരു അമേരിക്കൻ ക്രൈം ഡ്രാമ മിസ്റ്ററി സിനിമയാണ്. 2004-ലെ പ്ലേ ബോയ് മാഗസിനിൽ അച്ചടിച്ച് വന്ന ‘ജേർണലിസ്റ്റ് മാർക്ക് ബൗളി’ന്റെ ‘ഡെത്ത് ആൻഡ് ഡിസോണർ’ എന്ന പക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ സിനിമ യഥാർത്ഥത്തിൽ നടന്ന […]
Bound / ബൗണ്ട് (1996)
എം-സോണ്‍ റിലീസ് – 2052 ഭാഷ ഇംഗ്ലീഷ് സംവിധാനം Lana Wachowski, Lilly Wachowski പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, റൊമാൻസ്, ത്രില്ലർ 7.3/10 ‘ദ മേട്രിക്സി’ന്റെ സൃഷ്ടാക്കളായ വാച്ചോവ്സ്കി സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ബൗണ്ട്’. രണ്ട് പെൺകുട്ടികളുടെ അസാധാരണമായ ബന്ധവും വലിയൊരു തുക സ്വന്തമാക്കാൻ അവർ നടപ്പാക്കുന്ന പദ്ധതിയുമാണ് ചിത്രത്തിന്റെ പ്രമേയം.മോഷ്ടാവും ലെസ്ബിയനുമായ കോർക്കി എന്ന യുവതി ജയിലിൽ നിന്നിറങ്ങി നഗരത്തിൽ പുതിയൊരു അപ്പാർട്ട്മെന്റ് വാടകക്ക് എടുക്കുന്നു. അവിടെ വച്ച് […]
Breaking Bad Season 5 / ബ്രേക്കിങ് ബാഡ് സീസൺ 5 (2012)
എം-സോണ്‍ റിലീസ് – 2048 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 9.5/10 രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. തനിക്കിനി […]
Baazigar / ബാസിഗർ (1993)
എം-സോണ്‍ റിലീസ് – 2047 ഭാഷ ഹിന്ദി സംവിധാനം Abbas Alibhai Burmawalla, Mastan Alibhai Burmawalla പരിഭാഷ സുനീർ കബീർ ജോണർ ക്രൈം, ഡ്രാമ, മ്യൂസിക്കൽ 7.7/10 ബോളിവുഡ് താരം സൽമാൻഖാൻ ഒരിക്കൽ പറഞ്ഞിരുന്നു : “ഞാൻ ബാസിഗർ എന്ന ചിത്രം ചെയ്തിരുന്നെങ്കിൽ ഷാരൂഖ് എന്നയാൾ ബോളിവുഡിലേ ഉണ്ടാവില്ലായിരുന്നു!”. സൽമാൻ ഖാൻ, അക്ഷയ്കുമാർ, അനിൽ കപൂർ, അർബാസ് ഖാൻ തുടങ്ങി തൊണ്ണുറുകളിലെ പ്രധാന നടൻമാർ എല്ലാം നിരസിച്ച വേഷമായിരുന്നു ബാസിഗർ ലെ അജയ് ശർമ. ഒടുവിൽ […]
Baby Driver / ബേബി ഡ്രൈവർ (2017)
എം-സോണ്‍ റിലീസ് – 2043 ഭാഷ ഇംഗ്ലീഷ് സംവിധാനം Edgar Wright പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 ബേബി അറ്റ്ലാൻ്റയിൽ സ്വന്തം വളർത്തച്ഛനോടൊപ്പം താമസിക്കുന്ന ഒരു അനാഥനാണ്.അവൻ്റെ അച്ഛനും അമ്മയും ചെറുപ്പത്തിൽ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടതാണ്.ബേബി ഒരു കവർച്ചാ സംഘത്തിലെ ഡ്രൈവറാണ്. അവരെ ഏതു സാഹചര്യത്തിൽ നിന്നും പുറത്തു കടത്താൻ മിടുക്കൻ. കൊള്ള സംഘത്തിലെ നേതാവിൻ്റെ കടം വീട്ടാൻ വേണ്ടിയാണ് ബേബി ആ ജോലി ചെയ്യുന്നത്.അവൻ തൻ്റെ അവസാന ജോലിയും പൂർത്തിയാക്കി […]