എം-സോണ്‍ റിലീസ് – 1456 ത്രില്ലർ ഫെസ്റ്റ് – 63 ഭാഷ കൊറിയൻ സംവിധാനം Shin-yeon Won പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 ഒരു കേസിൽ പോലും പരാജയപ്പെടാത്ത പ്രശസ്തയായ അഭിഭാഷകയാണ് യൂ -ജിയോൻ. ഒരിക്കൽ സ്കൂളിലെ സ്പോർട്സ് മത്സരത്തിനിടയിൽ തന്റെ കണ്മുന്നിൽ നിന്ന് അവളുടെ മകൾ അപ്രത്യക്ഷമാകുന്നു. അതിനു ശേഷം അവൾക്കൊരു ഫോൺ കോൾ വരുന്നു. മകളെ തട്ടിക്കൊണ്ടു പോയ ആളുടെ കോൾ ആയിരുന്നു അത്. പണമായിരുന്നില്ല […]
Derailed / ഡീറെയ്ൽഡ് (2016)
എം-സോണ്‍ റിലീസ് – 1448 ത്രില്ലർ ഫെസ്റ്റ് – 55 ഭാഷ കൊറിയൻ സംവിധാനം Seong-Tae Lee പരിഭാഷ അർജുൻ വാര്യർ ജോണർ ആക്ഷൻ, ക്രൈം 6.3/10 Ma Dong Seok അഭിനയിച്ചു 2016 ൽ പുറത്തുവന്ന കൊറിയൻ ചിത്രമാണ് Derailed. ഒരു റിയലിസ്റ്റിക് കഥാരീതിയാണ് ചിത്രത്തിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്നെ വലിയ സസ്പെൻസ് എലെമെന്റ്സൊ അത്ഭുതങ്ങളോ ഒന്നുമില്ലെങ്കിൽ തന്നെയും, പ്രേക്ഷകരെ ഒരു സീനും സ്കിപ് ചെയ്യാതെ കണ്ടിരിപ്പിക്കുന്നതിൽ സിനിമയിലൂടെ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്. 24 […]
Law Abiding Citizen / ലോ അബൈഡിങ് സിറ്റിസൺ (2009)
എം-സോണ്‍ റിലീസ് – 1445 ത്രില്ലർ ഫെസ്റ്റ് – 52 ഭാഷ ഇംഗ്ലീഷ് സംവിധാനം F. Gary Gray പരിഭാഷ റഹീസ് സി. പി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ക്ലെയ്ഡ് ഷെൽട്ടന്റെ ഭാര്യയെയും കുഞ്ഞിനെയും ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തുന്നു. ശിക്ഷ ഉറപ്പാക്കാൻ വേണ്ടി പ്രധാന പ്രതി മാപ്പു സാക്ഷിയാകുന്നതോടെ തനിക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ടെന്നു തോന്നിയ ഷെൽട്ടൻ പ്രതികാരം ചെയ്യാൻ ഇറങ്ങുന്നു. ജെറാൾഡ് ബട്ലർ, ജാമി ഫോക്സ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന […]
May God Save Us / മേ ഗോഡ് സേവ് അസ് (2016)
എം-സോണ്‍ റിലീസ് – 1442 ത്രില്ലർ ഫെസ്റ്റ് – 49 ഭാഷ സ്പാനിഷ് സംവിധാനം Rodrigo Sorogoyen പരിഭാഷ സുമന്ദ് മോഹൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 7.1/10 2011 വേനൽക്കാലത്ത് പോപ്പ് 14മന്റെ സ്പെയിൻ സന്ദർശനത്തോടനുബന്ധിച്ചാണ് കഥ നടക്കുന്നത്. നഗരത്തിൽ വൃദ്ധയായ സ്ത്രീകൾ ക്രൂരമായ രീതിയിൽ കൊല്ലപ്പെടുന്നത് അധികാരികൾക്ക് വലിയ തലവേദനയാകുന്നു. കേസന്വേഷണം ഏറ്റെടുക്കുന്ന റൊസാരിയോക്കും, വെലാർഡോക്കും യാതൊരുവിധ തെളിവുകളും ലഭിക്കുന്നില്ല. വീണ്ടും സമാനരീതിയിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു. ആരാണ് ഈ കൊലകൾക്കെല്ലാം പിന്നിൽ? തങ്ങൾക്കുണ്ടാകുന്ന മാനസിക […]
Onaayum Aattukkuttiyum / ഓനായും ആട്ടുക്കുട്ടിയും (2013)
എം-സോണ്‍ റിലീസ് – 1441 ത്രില്ലർ ഫെസ്റ്റ് – 48 ഭാഷ തമിഴ് സംവിധാനം Myshkin പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.2/10 അർദ്ധരാത്രി ഗ്രൂപ്പ് സ്റ്റഡി കഴിഞ്ഞു വരുന്ന ചന്ദ്രു എന്ന മെഡിക്കൽ വിദ്യാർത്ഥിക്ക് വെടിയേറ്റു കിടക്കുന്ന ഒരു അപരിചിതനെ വഴിയിൽ നിന്നും കിട്ടുന്നു. ആശുപത്രികളിലൊന്നും അയാളെ സ്വീകരിക്കാത്തതിനാൽ അവൻ അയാളെ സ്വന്തം വീട്ടിലെത്തിച്ച് ഓപ്പറേഷൻ നടത്തി രക്ഷപ്പെടുത്തുന്നു. തുടർന്ന് അയാൾ പോലീസ് അന്വേഷിക്കുന്ന ഒരു വലിയ കുറ്റവാളിയായ ‘വുൾഫ്’ […]
Unknown / അൺനോൺ (2006)
എം-സോണ്‍ റിലീസ് – 1433 ത്രില്ലർ ഫെസ്റ്റ് – 41 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon Brand പരിഭാഷ ആദം ദിൽഷൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.5/10 ഒരു വെയർ ഹൗസിൽ അബോധാവസ്ഥയിൽ നിന്നും ഉണരുന്ന അഞ്ചുപേരെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഭാഗികമായ ഓർമ്മകൾ ഇടക്ക് കടന്നു വരുന്നതല്ലാതെ അവരാരാണെന്നോ എങ്ങിനെ അവിടെയെത്തിപ്പെട്ടെന്നോ അവർക്കറിയില്ല. അതിലൊരാൾക്ക് വെടിയേറ്റിരുന്നു. രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളെല്ലാം വിഫലമാകുന്നു. ഇതേ സമയത്തുതന്നെ സമ്പന്നനായ ഒരു ബിസിനസ്സ്മാനെ തട്ടിക്കൊണ്ടുപോയതിന്റെ പുറകെയാണ് പോലീസ്. മോചനദ്രവ്യമായി […]
Frequency / ഫ്രീക്വൻസി (2000)
എം-സോണ്‍ റിലീസ് – 1430 ത്രില്ലർ ഫെസ്റ്റ് – 38 ഭാഷ ഇംഗ്ലീഷ് സംവിധാനം Gregory Hoblit പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.3/10 ജോൺ സുള്ളിവന്റെ അച്ഛൻ ഫ്രാങ്ക് ഒരു ഫയർമാൻ ആയിരുന്നു. ഫ്രാങ്ക് ഒരു മാതൃകാ ഹസ്ബൻഡ് – ഫാദർ – എംപ്ലോയീ എല്ലാമായിരുന്നു. ജോണിന് പിന്നീടുള്ളത് അമ്മ ജൂലിയയും അനിയൻ ഗോർഡോയുമാണ്. അങ്ങനെയിരിക്കെ ഒരു ഫയർ റെസ്ക്യൂ ഓപ്പറേഷനിടയിൽ ഫ്രാങ്ക് മരിക്കുന്നു. പിന്നീട് 30 വർഷങ്ങൾക്കു ശേഷം […]
Who Am I / ഹൂ ആം ഐ (2014)
എം-സോണ്‍ റിലീസ് – 1428 ത്രില്ലർ ഫെസ്റ്റ് – 36 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ നിതുൽ അയണിക്കാട്ട്, നിദർശ് രാജ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.6/10 യൂറോപോളും ജർമൻ കുറ്റന്വേഷണ ഏജൻസിയും സംയുക്തമായി അന്വേഷിക്കുന്ന ഒരു കേസിന്റെ വിചാരണക്കായി ഇരിക്കുന്ന ബെഞ്ചമിൻ എന്ന ഹാക്കർ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് മുൻപിൽ താൻ ചെയ്ത ഹാക്കിങ്ങുകളുടെ ചുരുളഴിക്കുന്നു. മാക്സ് എന്ന സുഹൃത്തുമായുള്ള അവിചാരിതമായ കണ്ടുമുട്ടലും തുടർന്ന് കീഴ്മേൽ മറിയുന്ന ബെഞ്ചമിന്റെ ജീവിതവും ഇതിനിടയിൽ […]