എം-സോണ്‍ റിലീസ് – 168 ഭാഷ പോളിഷ് സംവിധാനം Krzysztof Kieślowski പരിഭാഷ ശ്രീധർ, അവർ കാരൊലിൻ, ജോണർ ക്രൈം, ഡ്രാമ 8.1/10 ഒരു ചെറുപ്പകാരൻ ചെയ്യുന്ന കൊലപതകത്തെയും അതിന്റെ പേരില്‍ അവനു ലഭിക്കുന്ന വധശിക്ഷയുടെയും കഥയാണ് ഇത്. വധശിക്ഷയുടെ വ്യർത്ഥത ചൂണ്ടിക്കാണിക്കുകയാണ് സംവിധയകാൻ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Le Cercle Rouge / ലെ സർകിൾ റൂഷ് (1970)
എം-സോണ്‍ റിലീസ് – 155 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.0/10 ജയിൽ മോചിതനായ കുപ്രസിദ്ധ കള്ളൻ കോറി ഒരു മദ്യപാനിയായ പോലീസുകാരനേയും ജയിൽ ചാടിയ മറ്റൊരു കുറ്റവാളിയെയും കൂട്ടുപിടിച്ച് ഒരു വലിയ ആഭരണ കവർച്ച നടത്താൻ പദ്ധതി ഇടുന്ന കഥയാണ് ഫ്രഞ്ച് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്നായ ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു മണിക്കൂർ നീളുന്ന, സംഭാഷണങ്ങൾ തീരെ ഇല്ലാത്ത, ഒരു […]
3 Iron / 3 അയണ്‍ (2004)
എം-സോണ്‍ റിലീസ് – 150 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 8.0/10 അവധിക്കു വീട് പൂട്ടി പോകുന്നവരുടെ വീട്ടിൽ കയറി താമസമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ. കിം കി-ദുക്കിന്റെ പണിപ്പുരയിൽ നിന്നും ഒരു ക്ലാസ്സിക്. ഇതിലെ നായകനും നായികക്കും ഇടയിൽ സംഭാഷണങ്ങളേ ഇല്ല എന്നതാണ് ഒരു പ്രത്യേകത. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Celda 211 / സെൽഡ 211 (2009)
എം-സോണ്‍ റിലീസ് – 146 ഭാഷ സ്പാനിഷ് സംവിധാനം Daniel Monzón പരിഭാഷ ജെഷ് മോൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 പ്രിസന്‍ ഗാര്‍ഡ് ആയി ജോലിയ്ക്ക് ചേരുന്ന യുവാന്‍ ഒലിവര്‍ തന്റെ ജോലിയുടെ ആദ്യ ദിവസത്തില്‍ തന്നെ അപകടകരമായ ഒരു അവസ്ഥയില്‍ പെടുകയാണ്. ജോലിയ്ടെ ആദ്യ ദിനം തന്നെ ജയിലില്‍ ഒരു കലാപം പൊട്ടിപുറപ്പെടുകയും കുറ്റവാളികള്‍ ജയില്‍ പിടിച്ചടക്കുകയും ചെയ്യുന്നു. തനിക്കു ജീവിക്കണം എങ്കില്‍ ഒരു പ്രതിയെ പോലെ പെരുമാറണം എന്നും അവരെ അത് […]
The Dark Knight / ദ ഡാർക്ക് നൈറ്റ് (2008)
എം-സോണ്‍ റിലീസ് – 141 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 9.0/10 ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ സീരിസിലെ രണ്ടാമത്തെ ചിത്രമായി 2008-യിൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഡാർക്ക് നൈറ്റ്“ഈ സീരിസിലെ ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസിന്റെ തുടർച്ചയാണ് ഈ ചിത്രം. ആദ്യ ചിത്രം കൈകാര്യം ചെയ്തത് ബാറ്റ്മാന്റെ ഒർജിൻ സ്റ്റോറി ആയിരുന്നെങ്കിൽ രണ്ടാമത്തെ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം: ഗോഥം നഗരത്തിന് ഭീഷണിയായി വരുന്ന […]
Pulp Fiction / പള്‍പ്പ് ഫിക്ഷന്‍ (1994)
എം-സോണ്‍ റിലീസ് – 124 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ജിതിന് രാജ് ജോണർ ക്രൈം, ഡ്രാമ 8.9/10 1994 ൽ അമേരിക്കൻ സംവിധായകൻ ക്വെന്റിൻ ടാരന്റിണോ എഴുതി സംവിധാനം ചെയ്ത സിനിമ ആണ് പൾപ്പ് ഫിക്ഷൻ.കഴിഞ്ഞ മൂന്നു-നാല് ദശകത്തില്‍ വന്ന സിനിമകളില്‍ സിനിമാ ആഖ്യാന വ്യവസ്ഥിതി തന്നെ മാറ്റിമറിക്കുന്ന ശൈലി പിന്തുടര്‍ന്ന സിനിമയാണ് പള്‍പ്പ്ഫിക്ഷന്‍. ക്രൈമും, ത്രില്ലറും, നോണ്‍ലീനിയര്‍ ശൈലിയില്‍ സംവേധിപ്പിച്ച് പ്രേക്ഷകരെ രസിപ്പിച്ച സിനിമ. അമേരിക്കയിലെ പ്രശസ്തമായിട്ടുള്ള എന്റർടെയിൻമെന്റ് വീക്ക്ലിയുടെ നവക്ലാസ്സികുകളുടെ […]
Perfume: The Story of a Murderer / പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മര്‍ഡറര്‍ (2006)
എം-സോണ്‍ റിലീസ് – 119 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Tykwer പരിഭാഷ മുജീബ് സി പി വൈ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 7.5/10 ടോം ടൈക്കർ സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ജർമൻ സിനിമയാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മർഡറർ. ജർമൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് സിനിമ നിർമ്മിക്കപ്പെട്ടത്. പാട്രിക്ക് സസ്കിന്റ് എഴുതിയ പെർഫ്യൂം എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്. 18-ാം നൂറ്റാണ്ടിലെ ഫ്രാൻസിലാണ് കഥ […]
Omar / ഒമര്‍ (2013)
എം-സോണ്‍ റിലീസ് – 113 ഭാഷ അറബിക്ക് സംവിധാനം Hany Abu-Assad പരിഭാഷ ഉമ്മര്‍ ടി. കെ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.5/10 തനിക്കറിയാവുന്നൊരു ലോകത്തെ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് വരച്ചിടുകയാണ് അബു അസാദ്. പലസ്തീന്‍കാരായ അഭിനേതാക്കളും അണിയറക്കാരുമാണ് ചിത്രത്തില്‍ സഹകരിച്ചിരിക്കുന്നത് എന്നത് ഈ സിനിമയ്ക്ക് ഊര്‍ജ്ജവും തീവ്രതയും പകരുന്നുണ്ട്. ഒരിക്കലും തീരാത്ത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥപറയുകയാണ് ചിത്രം. അവര്‍ക്കോരോരുത്തര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളുണ്ട്. ഒരു വീട്, കാമുകി, കുടുംബം പിന്നെ പലസ്തീന്റെ […]